- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചരിപ്പിക്കപ്പെടുന്നതൊന്നും ഞാൻ പറഞ്ഞതല്ല; രാഷ്ട്രീയ വിഷയങ്ങളിൽ എന്റേതായ കാഴ്ചപ്പാടും വ്യക്തമായ നിലപാടുണ്ട്; ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്
തിരുവനന്തപുരം: ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന വാർത്ത നിഷേധിച്ച് സൂപ്പർതാരം പൃഥ്വിരാജ്. ഇത്തരം വാർത്തകൾ പടച്ചുവിടുന്നവർക്കെതിരെ പൃഥ്വിയുടെ രൂക്ഷവിമർശനം. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണയുമായി തന്റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ തനിക്ക് തന്റേതായ നിലപാടുകളുണ്ടെന്നും ഈ പറഞ്ഞതൊന്നും തന്റെ പ്രസ്താവനകളല്ലെന്നും പൃഥ്വി വ്യക്തമാക്കി. ഫേസ്‌ബുക്ക് പേജിലാണ് പൃഥ്വി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ നീരജ് മാധവിന്റെ പേരും പ്രചരണത്തിന് ഉപയോഗിക്കുന്നതായി വാർത്ത വന്നിരുന്നു. ഇത് നീരജ് മാധ പൃഥ്വിരാജ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ എല്ലാവർക്കും നമസ്‌കാരം, 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, വരുന്ന തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണയുമായി എന്റേതെന്ന രീതിയിൽ ചില പ്രസ്താവനകൾ വരുന്നതായി കണ്ടു. നമ്മുടെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ എനിക്ക് എന്റേതായ കാഴ്ചപ്പാടും വ്യക്തമായ നിലപാടുണ്ട
തിരുവനന്തപുരം: ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന വാർത്ത നിഷേധിച്ച് സൂപ്പർതാരം പൃഥ്വിരാജ്. ഇത്തരം വാർത്തകൾ പടച്ചുവിടുന്നവർക്കെതിരെ പൃഥ്വിയുടെ രൂക്ഷവിമർശനം. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണയുമായി തന്റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ തനിക്ക് തന്റേതായ നിലപാടുകളുണ്ടെന്നും ഈ പറഞ്ഞതൊന്നും തന്റെ പ്രസ്താവനകളല്ലെന്നും പൃഥ്വി വ്യക്തമാക്കി. ഫേസ്‌ബുക്ക് പേജിലാണ് പൃഥ്വി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ നീരജ് മാധവിന്റെ പേരും പ്രചരണത്തിന് ഉപയോഗിക്കുന്നതായി വാർത്ത വന്നിരുന്നു. ഇത് നീരജ് മാധ
പൃഥ്വിരാജ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ
എല്ലാവർക്കും നമസ്‌കാരം,
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, വരുന്ന തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണയുമായി എന്റേതെന്ന രീതിയിൽ ചില പ്രസ്താവനകൾ വരുന്നതായി കണ്ടു. നമ്മുടെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ എനിക്ക് എന്റേതായ കാഴ്ചപ്പാടും വ്യക്തമായ നിലപാടുണ്ട്. പക്ഷേ ഈ പ്രചരിപ്പിക്കപ്പെടുന്നതൊന്നും ഞാൻ പറഞ്ഞതല്ലെന്ന് ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
ഓൺലൈനിൽ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെതന്നെ ആരുടെ പേരിലും എന്ത് പ്രചരണവും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നടത്താമെന്ന് കരുതുന്ന ഏതോ 'ക്ലോസെറ്റ് ജീനിയസാണ്/ ജീനിയസുകളാ'ണ് ഇതിന് പിറകിൽ. ഇത് സംബന്ധിച്ച എല്ലാ പ്രചാരണങ്ങൾക്കും ഇതോടെ അവസാനമാകുമെന്ന് കരുതുന്നു. തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവകാശം വിനിയോഗിക്കുക.. നിങ്ങളുടെ എല്ലാവരുടേയും വോട്ട് എണ്ണപ്പെടട്ടെ.. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം ചലനാത്മകമാവട്ടെ.. '
നേരത്തെ നടൻ നീരജ് മാധവും താൻ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വന്ന വാർത്തകൾ തെറ്റാണെന്ന വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. തന്റെ ചിത്രം ഉപയോഗിച്ച്. ബിജെപി അനുകൂല പോസ്റ്റിൽ തന്നെയാണ് പൃഥ്വിരാജിന്റേയും ചിത്രം ചേർത്ത് പ്രചരണം നടത്തിയിരിക്കുന്നതും.
Hi all,For the past few days, I've been seeing "statements" apparently put out by me, endorsing various political...
Posted by Prithviraj Sukumaran on Wednesday, March 30, 2016