- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ മത്സരിക്കാൻ ഇല്ല; പരീക്ഷണങ്ങൾ നടത്തി പരിശ്രമിക്കാനാണ് ആഗ്രഹിക്കുന്നത്; കഷ്ടപ്പാടുമില്ലാതെ സിനിമയിലെത്തിയ തനിക്ക് സിനിമക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം; എന്റർടെയ്നർ ചിത്രങ്ങൾ വിട്ട് പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നതെന്തു കൊണ്ടാണെന്ന ചോദ്യത്തിന് പൃഥിരാജിന്റെ മറുപടി ഇങ്ങനെ
തന്റെ അഭിപ്രായങ്ങൾക്കൊണ്ടും നിലപാടുകൾക്കൊണ്ടും മലയാള സിനിമാ ലോകത്ത് എന്നും വേറിട്ട് നില്ക്കുന്നയാളാണ് പൃഥിരാജ്. പലപ്പോഴും അതെല്ലാം പൃഥ്വിയെ വിവാദങ്ങളിൽ കൊണ്ടെത്തിച്ചിട്ടുമുണ്ട്. മലയാള സിനിമയിലെ പുതുതലമുറയിൽ ഒരു പക്ഷേ ഏറ്റവും വ്യത്യസ്തമായ ചിത്രങ്ങൾ കൊ്ണ്ടുവരുന്ന നടൻ കൂടിയാണ് പൃഥിരാജ്.. ഇത്തരത്തിലുള്ള പല ചിത്രങ്ങളിലും തിയേറ്ററുകളിൽ വെച്ച് പരാജയപ്പെടാറുമുണ്ട്. എന്റർടെയ്നർ ചിത്രങ്ങൾ വിട്ട് പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നതെന്തു കൊണ്ടാണെന്ന ആരാധകന്റെ ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ കൈയടി നേടിക്കഴിഞ്ഞു. സിനിമയിൽ എളുപ്പത്തിൽ താരമൂല്യം ഉയർത്താൻ എന്റർടെയിനർ സിനിമകൾ മതിയാകും. എന്നാൽ ഇത്തരത്തിലുള്ള എളുപ്പമുള്ള വഴി താൻ തിരഞ്ഞെടുക്കാത്തത് പരീക്ഷണ ചിത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് പൃഥ്വിരാജ് പറയുന്നു.എന്റെ ഹാർട്ട് എന്നോട് പറയുന്നത് കുറച്ചു കാര്യങ്ങൾ ട്രൈ ചെയ്യണമെന്നാണ്. അവ ചിലപ്പോൾ വിജയിക്കാം, പരാജയപ്പെടാം. എന്നാൽ ചില സിനിമകൾ, കൂടെ പോലെയുള്ളവ വിജയിക്കുമ്പോൾ രണം പോലെയുള
തന്റെ അഭിപ്രായങ്ങൾക്കൊണ്ടും നിലപാടുകൾക്കൊണ്ടും മലയാള സിനിമാ ലോകത്ത് എന്നും വേറിട്ട് നില്ക്കുന്നയാളാണ് പൃഥിരാജ്. പലപ്പോഴും അതെല്ലാം പൃഥ്വിയെ വിവാദങ്ങളിൽ കൊണ്ടെത്തിച്ചിട്ടുമുണ്ട്. മലയാള സിനിമയിലെ പുതുതലമുറയിൽ ഒരു പക്ഷേ ഏറ്റവും വ്യത്യസ്തമായ ചിത്രങ്ങൾ കൊ്ണ്ടുവരുന്ന നടൻ കൂടിയാണ് പൃഥിരാജ്.. ഇത്തരത്തിലുള്ള പല ചിത്രങ്ങളിലും തിയേറ്ററുകളിൽ വെച്ച് പരാജയപ്പെടാറുമുണ്ട്. എന്റർടെയ്നർ ചിത്രങ്ങൾ വിട്ട് പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നതെന്തു കൊണ്ടാണെന്ന ആരാധകന്റെ ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ കൈയടി നേടിക്കഴിഞ്ഞു.
സിനിമയിൽ എളുപ്പത്തിൽ താരമൂല്യം ഉയർത്താൻ എന്റർടെയിനർ സിനിമകൾ മതിയാകും. എന്നാൽ ഇത്തരത്തിലുള്ള എളുപ്പമുള്ള വഴി താൻ തിരഞ്ഞെടുക്കാത്തത് പരീക്ഷണ ചിത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് പൃഥ്വിരാജ് പറയുന്നു.എന്റെ ഹാർട്ട് എന്നോട് പറയുന്നത് കുറച്ചു കാര്യങ്ങൾ ട്രൈ ചെയ്യണമെന്നാണ്. അവ ചിലപ്പോൾ വിജയിക്കാം, പരാജയപ്പെടാം. എന്നാൽ ചില സിനിമകൾ, കൂടെ പോലെയുള്ളവ വിജയിക്കുമ്പോൾ രണം പോലെയുള്ള സിനിമകൾ പരാജയപ്പെടുന്നു.
താൻ ഒരു മത്സരത്തിന്റെ ഭാഗമല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു കഷ്ടപ്പാടുമില്ലാതെ സിനിമയിലെത്തിയ തനിക്ക് സിനിമക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം
.10 വർഷങ്ങൾ കഴിയുമ്പോൾ അത്തരം സിനിമകൾ ചെയ്തിലല്ലോ എന്ന വലിയ സങ്കടം എനിക്കുണ്ടാകും. അത് സംഭവിക്കാൻ പാടില്ല
ഒരു മത്സരത്തിന്റെ ഭാഗമാകാൻ എനിക്ക് താൽപര്യമില്ല. സിനിമയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നയാൾ, നമ്പർ വൺ, ഇതിലൊന്നും എനിക്ക് താൽപ്പര്യമില്ല. ഇഷ്ടപ്പെട്ട സിനിമകൾ ഇഷ്ടപ്പെട്ട രീതിയിൽ ചെയ്യണം. അങ്ങനത്തെ സിനിമകൾ ചെയ്യണമെങ്കിൽ എന്താണ് വേണ്ടതെന്ന് നന്നായറിയാം. അതിന് വേണ്ടി ഒരു നടൻ അല്ലെങ്കിൽ ഒരു താരമെന്ന നിലയിൽ എന്താണ് ചെയ്യേണ്ടതെന്നും എനിക്കറിയാം, അതു ഞാൻ ചെയ്യും- പൃഥ്വി പറഞ്ഞു.