- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
രാജുവേട്ടാ ആ കുഞ്ഞിനെ കുറിച്ച് ഒരുപോസ്റ്റ് പ്രതീക്ഷിക്കുന്നുവെന്ന് പറയുന്നവരോട് എന്തുപറയാൻ? ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ നിങ്ങൾ ഓരോരുത്തരെയും പോലെ ലജ്ജിക്കുന്നു; കത്വ പെൺകുട്ടിയുടെ ദുരന്തത്തിൽ പൃഥിരാജിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
കൊച്ചി: കത്വ കൂട്ടമാനഭംഗം പോലെയുള്ള നാണക്കേടുകളുമായി ഇന്ത്യാക്കാർ പൊരുത്തപ്പെട്ടുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് നടൻ പൃഥ്വിരാജ്. തനിക്ക് ലജ്ജ തോന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 'കഴിഞ്ഞ കുറേ ദിവസങ്ങളായി എന്റെ ടൈംലൈനിലും ഇൻബോക്‌സിലും ആവർത്തിച്ചുവരുന്ന സന്ദേശം ഇതാണ്: കത്വാ സംഭവത്തിൽ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു രാജുവേട്ടാ! എന്താണ് ഞാൻ കുറിക്കേണ്ടത്? 8വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനകത്ത് വച്ച് ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്യുകയും അതിനുശേഷം അവളെ കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയും മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തത് തെറ്റാണെന്നോ? അതല്ല ഇത് സംഭവിക്കാൻ ഒരു കാരണമുണ്ടെന്ന് ചിന്തിക്കുന്നത് തെറ്റാണെന്നോ, ഇത് ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരരുതെന്നാണോ? അതല്ല ഈ സംഭവം വർഗീയവൽക്കരിക്കുന്നത് തെറ്റാണെന്നോ, അതല്ല ഒരു കൊച്ചുകുട്ടിയുടെ മരണം മതത്തിന്റെ പേരിൽ നിറംപൂശുന്നത് തെറ്റാണെന്നോ? അതല്ല ഇതൊരു രാഷ്ട്രീയ മുതലെടുപ്പ് ആക്കി തി
കൊച്ചി: കത്വ കൂട്ടമാനഭംഗം പോലെയുള്ള നാണക്കേടുകളുമായി ഇന്ത്യാക്കാർ പൊരുത്തപ്പെട്ടുവെന്നാണ് തനിക്ക് തോന്നുന്നതെന്ന് നടൻ പൃഥ്വിരാജ്. തനിക്ക് ലജ്ജ തോന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'കഴിഞ്ഞ കുറേ ദിവസങ്ങളായി എന്റെ ടൈംലൈനിലും ഇൻബോക്‌സിലും ആവർത്തിച്ചുവരുന്ന സന്ദേശം ഇതാണ്: കത്വാ സംഭവത്തിൽ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു രാജുവേട്ടാ! എന്താണ് ഞാൻ കുറിക്കേണ്ടത്?
8വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനകത്ത് വച്ച് ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്യുകയും അതിനുശേഷം അവളെ കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയും മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തത് തെറ്റാണെന്നോ? അതല്ല ഇത് സംഭവിക്കാൻ ഒരു കാരണമുണ്ടെന്ന് ചിന്തിക്കുന്നത് തെറ്റാണെന്നോ, ഇത് ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരരുതെന്നാണോ? അതല്ല ഈ സംഭവം വർഗീയവൽക്കരിക്കുന്നത് തെറ്റാണെന്നോ, അതല്ല ഒരു കൊച്ചുകുട്ടിയുടെ മരണം മതത്തിന്റെ പേരിൽ നിറംപൂശുന്നത് തെറ്റാണെന്നോ? അതല്ല ഇതൊരു രാഷ്ട്രീയ മുതലെടുപ്പ് ആക്കി തിരഞ്ഞെടുപ്പ് വോട്ടാക്കി മാറ്റുന്നത് തെറ്റാണെന്നോ? ഇതൊക്കെ തെറ്റാണോ?സത്യമായിട്ടും? നമ്മൾ ദുഃഖിക്കേണ്ട ആവശ്യമുണ്ടോ? എനിക്ക് ഒന്നും പറയാനില്ല
ആ കുട്ടിയുടെ പിതാവിനെപ്പോലെ എല്ലാ ദിവസവും ഞാൻ രാവിലെ ഉറക്കമുണരുന്നത് എന്റെ മകളെ കണ്ടുകൊണ്ടാണ്. ഒരു അച്ഛനെന്ന നിലയിൽ ഞാൻ ഭയപ്പെടുന്നു. ഒരു ഭർത്താവെന്ന നിലയിൽ അവളുടെ അമ്മയെയും എനിക്ക് മനസിലാക്കാൻ സാധിക്കും. ഇതെല്ലാം ഉപരി ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ നിങ്ങളോരോരുത്തരെയും പോലെ ഞാനും ലജ്ജിക്കുന്നു. ഇത്തരത്തിലുള്ള നാണക്കേടുകളുമായി നമ്മൾ പൊരുത്തപ്പെട്ടുകഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ലജ്ജ തോന്നുന്നു.. ഇന്ത്യ', പൃഥ്വിരാജ് കുറിച്ചു.'