- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
സ്കൂളിൽ പഠിക്കുമ്പോൾ പൃഥ്വി എഴുതിയ ഇംഗ്ലീഷ് കവിത കണ്ട കൂട്ടുകാർ ഞെട്ടി; രാജുവിന്റെ ഇംഗ്ലീഷ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ഇന്ദ്രജിത്ത്
കൊച്ചി: ഇംഗ്ലീഷ് ഭാഷയുടെ പേരിൽ ഒരുപാട് പുലിവാല് പിടിച്ച നായകനാണ് പൃഥ്വിരാജ്. എല്ലാ വിമർശനങ്ങളെയും പുഞ്ചിരിയോടെ പൃഥ്വിക്ക് നേരിടാനായെങ്കിലും രാജുവിന്റെ ഇംഗ്ലീഷ് അൽപ്പം കടുകട്ടിയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ പൃഥ്യിയുടെ ഈ ഇംഗ്ലീഷ് ഭ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നാണ് സഹോദരനും നടനുമായ ഇന്ദ്രജിത്ത് പറയുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ പൃഥ്വി എഴുതിയ ഇംഗ്ലീഷ് കവിത കണ്ട കൂടെ പഠിച്ചവർ ഞെട്ടിപ്പോയെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ആ പ്രായത്തിലുള്ള കുട്ടി എഴുതിയതാണെന്ന് ആരും വിശ്വസിക്കില്ല. ' ഇന്ദ്രൻ പറയുന്നു. നടിക്കെതിരെ ആക്രമണമുണ്ടായപ്പോൾ പൃഥ്വിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് സോഷ്യൽ മീഡിയയിൽ നിരവധി പേരുടെ പ്രശംസ നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ പൃഥ്വിയുടെ ഇംഗ്ലീഷ് കടുകട്ടിയാണെന്നാണ് പലരുടേയും കമന്റ്. പൃഥ്വിയുടെ ഇംഗ്ലീഷിനെ ട്രോളാനും സോഷ്യൽ മീഡിയയിൽ മത്സരമായിരുന്നു. പക്ഷെ പതിവു പോലെ വിമർശനങ്ങളൊന്നും പൃഥ്വിക്ക് ഒരു വിഷയവും അല്ല. തന്റെ ഇംഗ്ലീഷ് അത്ര കടുകട്ടിയല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. പോ
കൊച്ചി: ഇംഗ്ലീഷ് ഭാഷയുടെ പേരിൽ ഒരുപാട് പുലിവാല് പിടിച്ച നായകനാണ് പൃഥ്വിരാജ്. എല്ലാ വിമർശനങ്ങളെയും പുഞ്ചിരിയോടെ പൃഥ്വിക്ക് നേരിടാനായെങ്കിലും രാജുവിന്റെ ഇംഗ്ലീഷ് അൽപ്പം കടുകട്ടിയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ പൃഥ്യിയുടെ ഈ ഇംഗ്ലീഷ് ഭ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നാണ് സഹോദരനും നടനുമായ ഇന്ദ്രജിത്ത് പറയുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ പൃഥ്വി എഴുതിയ ഇംഗ്ലീഷ് കവിത കണ്ട കൂടെ പഠിച്ചവർ ഞെട്ടിപ്പോയെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ആ പ്രായത്തിലുള്ള കുട്ടി എഴുതിയതാണെന്ന് ആരും വിശ്വസിക്കില്ല. ' ഇന്ദ്രൻ പറയുന്നു.
നടിക്കെതിരെ ആക്രമണമുണ്ടായപ്പോൾ പൃഥ്വിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് സോഷ്യൽ മീഡിയയിൽ നിരവധി പേരുടെ പ്രശംസ നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ പൃഥ്വിയുടെ ഇംഗ്ലീഷ് കടുകട്ടിയാണെന്നാണ് പലരുടേയും കമന്റ്. പൃഥ്വിയുടെ ഇംഗ്ലീഷിനെ ട്രോളാനും സോഷ്യൽ മീഡിയയിൽ മത്സരമായിരുന്നു. പക്ഷെ പതിവു പോലെ വിമർശനങ്ങളൊന്നും പൃഥ്വിക്ക് ഒരു വിഷയവും അല്ല. തന്റെ ഇംഗ്ലീഷ് അത്ര കടുകട്ടിയല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് വായിച്ചു നോക്കുന്ന ശീലമില്ലെന്നും ടൈപ്പ് ചെയ്യുന്നു പോസ്റ്റുന്നു, അതാണ് ശീലമെന്നും പൃഥ്വി വ്യക്തമാക്കി.
എന്നാൽ തന്റെ പോസ്റ്റുകളെ ട്രോളുന്നതിനെ താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്നും പല കമന്റുകളു വായിച്ച് പൊട്ടിച്ചിരിക്കാറുണ്ടെന്നും പൃഥ്വി പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ പ്രതികരണം. 'ഞാനെഴുതുന്നത് വലിയ ലേഖനങ്ങളാണെന്നു വിശ്വാസമില്ല. എന്റെ ചില അഭിപ്രായങ്ങൾ, പ്രസ്താവനകൾ മാത്രമാണത്.' പൃഥ്വി പറയുന്നു. പഠിച്ച ചുറ്റുപാടും വായിച്ച പുസ്തകങ്ങളുമാണ് തന്റെ ഭാഷയെ സ്വാധീനിച്ചതെന്നും പൃഥ്വി പറയുന്നു. മലയാളം നന്നായി അറിയുമെങ്കിലും എഴുതാൻ തനിക്ക് കൂടുതൽ സൗകര്യം ഇംഗ്ലീഷാണെന്നും താരം പറഞ്ഞു.
പൃഥ്വിയും ഇന്ദ്രജിത്തും ഒരുമിക്കുന്ന ടിയാൻ റിലീസിന് ഒരുങ്ങുകയാണ്. ഈ ആഴ്‌ച്ച പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡിന്റെ അനുമതി വൈകിയത് മൂലം അടുത്ത മാസത്തേക്ക് നീട്ടിയിരിക്കുകയാണ്.