ഘോഷങ്ങളുടെ നിറപ്പകിട്ടാർന്ന ദൃശ്യവിരുന്നിൽ പ്രിട്ടോറിയൻ പ്രവാസി മലയാളികൾ സെപ്റ്റംബർ 17 ന് ലെറൈട്ടോ  സ്‌കൂൾ ക്യൂൻസ് വുഡ് പ്രിട്ടോറിയ കെട്ടിടസമുച്ചയത്തിൽ ഓണാഘോഷങ്ങൾക്ക് കളമൊരുക്കി. വിശിഷ്ടാതിഥികളായെത്തിയ സീറോ മലബാർ കമ്മ്യൂണിറ്റി വികാരി റവ. ഫാ: ആൽബിൻ ,എം ആർ സജീവ് ( First Secretary, Indian High Commission)  എന്നിവർ നിറദീപം കൊളുത്തി കലാവിരുന്നിന് ആരംഭം കുറിച്ചു.

കേരളത്തനിമ വിളിച്ചോതുന്ന മലയാളികളുടെ സ്വന്തം തിരുവാതിരകളിയും കഥ, കവിത, സ്‌കിറ്റ്, സിമാറ്റിക് ഡാൻസ്, ഗാനമേള, എന്നിവും ആഘോഷങ്ങൾക്ക് കൊഴുപ്പേകി. ഓലക്കുടയും കിരീടവും ചാർത്തിയ മഹാബലിത്തുമ്പുരാനും നിരവധി രുചിഭേദങ്ങളോടു കൂടിയ ഓണസദ്യയും ഒരു ഹൃദ്യമായ അനുഭവമായിരുന്നു.

വിവിധയിനം കായിക മത്സരങ്ങളും സ്ത്രീകളുടെയും പുരുഷന്മാരുടെയും ആകർഷകമായ വടംവലി മത്സരവും മലയാളികളെ ആവേശഭരതരാക്കി. നിറക്കൂട്ടിന്റെ അതിമനോഹരമായ അത്തപ്പൂക്കളവും ഓണത്തപ്പനും നിറപറയും നിലവിളക്കും പഴമയുടെ ആ നല്ല നാളുകൾ വീണ്ടും ഓർമ്മിപ്പിച്ചുതന്നു.

സമ്മാനദാനങ്ങളോടെ പര്യവസാനിച്ച ഓണാഘോഷങ്ങൾ ഓണപ്പുലരി രക്ഷാധികാരി ടോമി വർഗ്ഗീസിന്റെ നന്ദി പ്രകാശനത്തോടെ തിരശ്ശീലവീണു. പ്രിട്ടോറിയ ജോഹന്നസ്ബർഗ് സമീപ പ്രദേശങ്ങളിലുള്ള മലയാളികൾ ഒത്തുചേർന്ന ഓണപ്പുലരിയിൽ വരും വർഷങ്ങളിൽ വൈവിദ്ധ്യമാർന്ന രസക്കാഴ്ചകൾ മോടികൂട്ടുമെന്ന് സംഘാടക സമിതി അറിയിച്ചു.