- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് നിന്നും ചെന്നൈയ്ക്ക് പോകാൻ സ്വകാര്യ ബസുകാർ വാങ്ങിയത് 2200 രൂപ! ഓടാൻ അനുവദിക്കാതെ കെഎസ്ആർടിസിയെ പിടിച്ചുകെട്ടുന്നതാര്? കെഎസ്ആർടിസി മുടിയുന്നതിന്റെ കാരണം തേടുന്നവർ വായിച്ചറിയാൻ ഈ ടിക്കറ്റ് കൂടി കാണുക...
രാഷ്ട്ര സേവനം അതായിരിക്കണം ഓരോ ഭരണ നേതാക്കന്മാരുടെയും പ്രധാന അജണ്ട. ജനങ്ങൾക്കുപകാരവും സഹായകവുമായ എല്ലാത്തരം കാര്യങ്ങളും മന്ത്രി നേതാക്കൾ ചെയ്തുകൊടുക്കണം. രാഷ്ട്ര സേവനം കൊണ്ടുദ്ദേശിക്കുന്നത് അതൊക്കെയാണ്. ഈ സദുദ്ദേശത്തോടെ എത്ര നേതാക്കൾ ഇപ്പോൾ നമ്മളെ ഭരിക്കുന്നുണ്ടെന്നു മഷിയിട്ടു നോക്കിയാൽ പോലും കിട്ടില്ല. പറ്റിക്കുക്ക, ജനങ്ങളെ പിഴിയുക, അഴിമതി നടത്തുക, മോഷ്ടിക്കുക തുടങ്ങിയ കലാപരിപാടികൾ ഇന്ന് ഇന്ത്യയിലെ മന്ത്രി നേതാക്കൾ നടത്തി കൊണ്ടിരിക്കുകയാണ്. വിമാന കൊള്ളയെ കുറിച്ച് നമ്മൾ നിരന്തരം കേട്ട് കൊണ്ടിരിക്കുകയാണ്. വിമാന കൊള്ള പോലെ മറ്റൊരു സഞ്ചാര സഹായിയായ ബസ്സും ഇന്ന് കൊള്ളയുടെ പാതയിലാണ്. എറണാകുളത്തു നിന്നും ചെന്നൈ അല്ലെങ്കിൽ ചെന്നൈയിൽ നിന്നും എറണാകുളം വരെ യാത്ര ചെയ്യാൻ ഭീമമായ തുകയാണ് പ്രൈവറ്റ് ബസ്സുകാർ വാങ്ങിക്കൊണ്ടിരിക്കുന്നതു. ഈ റൂട്ടുകളിൽ സർക്കാർ വാഹനമായ കെഎസ്ആർടിസി സേവനം നടത്താത്തത് ദുരൂഹതയാണെങ്കിലും അതിന്റെ കാരണം പകൽ പോലെ വ്യക്തമാണ്. പ്രൈവറ്റ് ബസ്സുകളുടെ യദാർത്ഥ അവകാശികൾ തന്നെയാണ് സർക്കാർ വാഹ
രാഷ്ട്ര സേവനം അതായിരിക്കണം ഓരോ ഭരണ നേതാക്കന്മാരുടെയും പ്രധാന അജണ്ട. ജനങ്ങൾക്കുപകാരവും സഹായകവുമായ എല്ലാത്തരം കാര്യങ്ങളും മന്ത്രി നേതാക്കൾ ചെയ്തുകൊടുക്കണം. രാഷ്ട്ര സേവനം കൊണ്ടുദ്ദേശിക്കുന്നത് അതൊക്കെയാണ്. ഈ സദുദ്ദേശത്തോടെ എത്ര നേതാക്കൾ ഇപ്പോൾ നമ്മളെ ഭരിക്കുന്നുണ്ടെന്നു മഷിയിട്ടു നോക്കിയാൽ പോലും കിട്ടില്ല. പറ്റിക്കുക്ക, ജനങ്ങളെ പിഴിയുക, അഴിമതി നടത്തുക, മോഷ്ടിക്കുക തുടങ്ങിയ കലാപരിപാടികൾ ഇന്ന് ഇന്ത്യയിലെ മന്ത്രി നേതാക്കൾ നടത്തി കൊണ്ടിരിക്കുകയാണ്. വിമാന കൊള്ളയെ കുറിച്ച് നമ്മൾ നിരന്തരം കേട്ട് കൊണ്ടിരിക്കുകയാണ്.
വിമാന കൊള്ള പോലെ മറ്റൊരു സഞ്ചാര സഹായിയായ ബസ്സും ഇന്ന് കൊള്ളയുടെ പാതയിലാണ്. എറണാകുളത്തു നിന്നും ചെന്നൈ അല്ലെങ്കിൽ ചെന്നൈയിൽ നിന്നും എറണാകുളം വരെ യാത്ര ചെയ്യാൻ ഭീമമായ തുകയാണ് പ്രൈവറ്റ് ബസ്സുകാർ വാങ്ങിക്കൊണ്ടിരിക്കുന്നതു. ഈ റൂട്ടുകളിൽ സർക്കാർ വാഹനമായ കെഎസ്ആർടിസി സേവനം നടത്താത്തത് ദുരൂഹതയാണെങ്കിലും അതിന്റെ കാരണം പകൽ പോലെ വ്യക്തമാണ്. പ്രൈവറ്റ് ബസ്സുകളുടെ യദാർത്ഥ അവകാശികൾ തന്നെയാണ് സർക്കാർ വാഹനം വരാതിരിക്കാനുള്ള കരുക്കൾ നീക്കുന്നത്. ഒട്ടുമിക്ക ദൂര യാത്ര ബസുകളുടെയും ഉടമസ്ഥർ നമ്മൾ വോട്ടു ചെയ്ത് ജയിപ്പിച്ച ഈ ഇരുകാലി മഹാന്മാരാണ്.
സർക്കാർ വാഹങ്ങൾ ഈ റൂട്ടുകളിൽ സർവീസ് നടത്തിയാൽ അവർ ഉടമസ്ഥരായിട്ടുള്ള ബസ്സുകൾക്ക് കളക്ഷൻ കുറയും എന്നുള്ള ഒരേ കാരണം കൊണ്ട് എത്തിക്സും രാജ്യ സേവനവും ജന സഹയാവും മറന്നിരിക്കുകയാണ് നമ്മുടെ ഈ രാഷ്ട്രീയ ഹിജടകൾ. കെ.എസ്.ആർ ടി. സി ബസ്സ് ഇന്ന് വരും നാളെ വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഒന്നും ഇതുവരെ വന്നില്ലെന്ന് മാത്രമല്ല. ഭാവിയിൽ വരില്ലെന്നുള്ള കാര്യവും ഏറെക്കുറെ തീർച്ചയാണ്. സാധാരണ ഗതിയിൽ 800, 1000 രൂപ ഈടാക്കാറുള്ള എറണാകുളം ചെന്നൈ റൂട്ടിൽ കഴിഞ്ഞ ദിവസം എന്റെ സുഹൃത്ത് യാത്ര ചെയ്തത് 2200 രൂപ കൊടുത്താണ്.
ട്രെയിനിലെ യാത്ര ബുദ്ധിമുട്ടും തിരക്കും കാരണം നല്ലൊരു ശതമാനം ആളുകൾ ബസ്സിനെ ആശ്രയിക്കുന്നവരാണ്. ആ യാത്രക്കാർക്കുള്ള കനത്ത അടിയാണ് ബസ്സുകാരുടെ ഈ അനീതി. തമിഴ്‌നാകട്ടിൽ അവിടുത്തെ ജനങ്ങൾക്ക് വേണ്ടി അവരുടെ മന്ത്രിമാരും നേതാക്കളും ചെയ്തുകൊടുക്കുന്ന കാര്യങ്ങൾ പ്രശംസനീയമാണ്. അഴിമതിയുണ്ടെങ്കിലും ജനങ്ങളെ സേവിക്കാൻ അവർ ഒരിക്കലും മറക്കുന്നില്ലെന്നുള്ള സത്യം നാം തിരിച്ചറിയേണ്ടതാണ്. ആ ഒരു കാരണം കൊണ്ട് തന്നെയാണ് ജയലളിത ആശുപത്രിയിൽ കിടക്കുമ്പോൾ പോലും പ്രാർത്ഥനയും നിരാഹാരവും വഴിപാടുമായി ലക്ഷക്കണക്കിന് ജനങ്ങൾ ആശുപത്രിക്ക് മുന്നിൽ തടിച്ച് കൂടിയിരിക്കുന്നത്. ഇവിടെ ഇവരൊന്നും മരിച്ചാൽ പോലും ആരും തിരിഞ്ഞ് നോക്കാത്ത രീതിയിൽ ജനങ്ങളെ ക്രൂശിക്കുകയാണ്. ആ ക്രൂരത ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി വിചാരണയൊന്നും ഉണ്ടാകില്ല. പ്രതിഷേധം അലയടിക്കും. പ്രതികരണങ്ങൾ നാല് ഭാഗത്ത് നിന്നും ഉണ്ടാകും. സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ ഇതിനെതിരെ ഗീർവാണം മുഴക്കും. ആരെയും വെറുതെ വിടുമെന്ന് കരുതേണ്ട. ജനങ്ങളുടെ അവകാശങ്ങൾ നിങ്ങൾ ഔദാര്യമായി കരുതി തടഞ്ഞു വച്ചിരിക്കുകയാണ്. ആ അവകാശം ഞങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യും. മാന്യമായ രീതിയിൽ നിങ്ങൾക്ക് കൂലി വാങ്ങാം. അതിനെ പ്രതികൂലിക്കുന്നില്ല കെ.എസ്.ആർ.ടി.സി. ബസ് സർവീസ് എത്രയും പെട്ടെന്ന് അനുവദിച്ച് കൊണ്ട് ഉടൻ തന്നെ ഉത്തരവിറക്കി ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കുകയും യാത്രാ ലാഭം കൊയ്യുന്ന കൊള്ള സംഘങ്ങളെ തിരിച്ചറിഞ്ഞു വേണ്ട രീതിയിൽ അവരെ കൈകാര്യം ചെയ്യണമെന്നും ആവർത്തിച്ചു ആണയിടുന്നു.