- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാഭ്യാസ, ഹൗസിങ് അലവൻസുകൾ അഞ്ചു ശതമാനം വർധിപ്പിക്കുന്നു; 2020-ഓടെ അലവൻസുകൾ പത്തു ശതമാനം വർധിപ്പിക്കുമെന്ന് റിപ്പോർട്ട്
ജിദ്ദ: രാജ്യത്തെ സ്വകാര്യ കമ്പനികൾ അവരുടെ ജീവനക്കാർക്കുള്ള ഹൗസിങ്, എഡ്യുക്കേഷൻ അലവൻസുകളും മറ്റും അഞ്ചു ശതമാനം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ജീവനക്കാർക്കുള്ള ബെനിഫിറ്റുകളിൽ അഞ്ചു ശതമാനം വർധന വരുത്താനാണ് നീക്കം. രാജ്യത്തെ 100 മൾട്ടിനാഷണൽ കമ്പനികളിലും ലോക്കൽ കമ്പനികളിലും നടത്തിയ സർവേയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റുന്നവർ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇവിടെ തന്നെ കൂടുതൽ ചെലവു ചെയ്യുന്നതായാണ് കണ്ടുവരുന്നത്. ജീവനക്കാർക്കുള്ള ശമ്പള വർധന 2020-ഓടെ പത്തു ശതമാനം കണ്ട് വർധിക്കുമെന്നും ഹ്യൂമൻ റിസോഴ്‌സ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ മേഖലകളിൽ ചിലത് സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവും സൗദി മാർക്കറ്റിൽ അന്താരാഷ്ട്ര കമ്പനികളുടെ കടന്നുവരവും ലോക്കൽ, ഇന്റർനാഷണൽ കമ്പനികൾ തമ്മിലുള്ള മത്സരവും മൂലം ജീവനക്കാർക്ക് ഒട്ടേറെ വാഗ്ദാനങ്ങളാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ശമ്പളം കൂട്ടിക്കൊടുത്ത് ജീവനക്കാരെ കമ്പനികൾ വിടുന്നതിൽ നിന്നു
ജിദ്ദ: രാജ്യത്തെ സ്വകാര്യ കമ്പനികൾ അവരുടെ ജീവനക്കാർക്കുള്ള ഹൗസിങ്, എഡ്യുക്കേഷൻ അലവൻസുകളും മറ്റും അഞ്ചു ശതമാനം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ജീവനക്കാർക്കുള്ള ബെനിഫിറ്റുകളിൽ അഞ്ചു ശതമാനം വർധന വരുത്താനാണ് നീക്കം.
രാജ്യത്തെ 100 മൾട്ടിനാഷണൽ കമ്പനികളിലും ലോക്കൽ കമ്പനികളിലും നടത്തിയ സർവേയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റുന്നവർ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇവിടെ തന്നെ കൂടുതൽ ചെലവു ചെയ്യുന്നതായാണ് കണ്ടുവരുന്നത്. ജീവനക്കാർക്കുള്ള ശമ്പള വർധന 2020-ഓടെ പത്തു ശതമാനം കണ്ട് വർധിക്കുമെന്നും ഹ്യൂമൻ റിസോഴ്‌സ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ മേഖലകളിൽ ചിലത് സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവും സൗദി മാർക്കറ്റിൽ അന്താരാഷ്ട്ര കമ്പനികളുടെ കടന്നുവരവും ലോക്കൽ, ഇന്റർനാഷണൽ കമ്പനികൾ തമ്മിലുള്ള മത്സരവും മൂലം ജീവനക്കാർക്ക് ഒട്ടേറെ വാഗ്ദാനങ്ങളാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ശമ്പളം കൂട്ടിക്കൊടുത്ത് ജീവനക്കാരെ കമ്പനികൾ വിടുന്നതിൽ നിന്നു തടയാനാണ് സ്വകാര്യകമ്പനികളുടെ ശ്രമം. ജീവനക്കാരുടെ ജീവിത നിലവാരം ഉയർത്താനും കമ്പനികളിലേക്ക് ജീവനക്കാരെ ആകർഷിക്കാനുമാണ് ആനുകൂല്യങ്ങൾ വർധിപ്പിച്ചിരിക്കുന്നത്.