ടുത്ത മാസം മുതൽ ഫെഡറൽ സർക്കാർ ആരോഗ്യ ഇൻഷ്വറൻസ് വാർഷിക പ്രീമിയം വർദ്ധിപ്പിക്കുന്നതോടെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളും പ്രീമിയം തുക വർധിപ്പിക്കാനുള്ള നീക്കത്തിലാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ പോളീസി ഉടമകളുടെ പോക്കറ്റ് കാലിയാകുന്ന തരത്തിലുള്ള വർദ്ധനവാണ് വരാനിരിക്കുന്നതെന്നും സൂചനയുണ്ട്. വർധനയുണ്ടായാൽ ഇരുന്നൂറ് ഡോളർ വരെ അധികമായി പോളിസി ഉടമ നൽകേണ്ടിവരും.

ഏപ്രിൽ ഒന്നുമുതലാണ് ഇൻഷുറൻസ് പ്രീമിയം വർധന പ്രാബല്യത്തിലാകുന്നത്. ഓരോ വർഷവും പ്രീമിയം തുകയിൽ അഞ്ചുമുതൽ ആറു ശതമാനം വരെയാണ് വർധനയുണ്ടാവുക. ഒരു സാധാരണ കുടുംബത്തിന് പ്രീമിയം തുകയിൽ 200 ഡോളർ വർധനയുണ്ടാവാനാണ് സാധ്യത.

ഇൻഷുറൻസ് തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനികൾ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഈ അപേക്ഷകൾ നിരസിക്കപ്പെട്ടതായി ജോർജ് ക്രിസൻസൺ എംപി അറിയിച്ചു. സർക്കാർ നിരക്ക് പ്രഖ്യാപിച്ചശേഷവും പല ഇൻഷുറൻസ് കമ്പനികളും സർക്കാർ നിരക്കിനേക്കാൾ കൂടുതൽ തുക പ്രീമിയമായി വാങ്ങുന്നുതായും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.