- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ ആറു ശതമാനം വർധന; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ; കുടുംബങ്ങൾക്ക് 200 ഡോളറിന്റെ അധികഭാരം
മെൽബൺ: ഏപ്രിൽ മുതൽ സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് പ്രീമീയത്തിൽ ആറു ശതമാനത്തോളം വർധന വരുത്താൻ തീരുമാനമായി. ഇൻഷ്വറൻസ് പ്രീമിയത്തിൽ വർധന വരുത്തുന്നതോടെ ഒരു കുടുംബത്തിന് 200 ഡോളറിന്റെ അധികഭാരമാണ് ഉണ്ടാകുന്നത്. ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കുന്ന ഈ പരിഷ്‌ക്കാരത്തിൽ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ ശരാശരി 5.59 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാകുന്നത്. അ
മെൽബൺ: ഏപ്രിൽ മുതൽ സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് പ്രീമീയത്തിൽ ആറു ശതമാനത്തോളം വർധന വരുത്താൻ തീരുമാനമായി. ഇൻഷ്വറൻസ് പ്രീമിയത്തിൽ വർധന വരുത്തുന്നതോടെ ഒരു കുടുംബത്തിന് 200 ഡോളറിന്റെ അധികഭാരമാണ് ഉണ്ടാകുന്നത്. ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കുന്ന ഈ പരിഷ്‌ക്കാരത്തിൽ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ ശരാശരി 5.59 ശതമാനത്തിന്റെ വർധനയാണ് ഉണ്ടാകുന്നത്.
അതേസമയം കമ്പനികളുമായി ഹെൽത്ത് മിനിസ്റ്റർ സൂസൻ ലേ നടത്തിയ ചർച്ചയുടെ പരിണിത ഫലമാണ് താരതമ്യേന കുറഞ്ഞ ഈ നിരക്ക് വർധനയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം കമ്പനികൾ 6.2 ശതമാനം വർധനയാണ് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒന്നുകിൽ പ്രീമിയം തുകയിൽ വൻ വർധന പാടില്ലെന്നും അല്ലെങ്കിൽ അതിനു മതിയായ കാരണങ്ങൾ നിരത്തണമെന്നും ഹെൽത്ത് മിനിസ്റ്റർ തിരികെ കമ്പനികളോട് ആവശ്യപ്പെടുകയായിരുന്നു. ഇരുപതോളം കമ്പനികൾ താരതമ്യേന കുറഞ്ഞ നിരക്ക് വർധനയാണ് കൊണ്ടുവന്നിരിക്കുന്നതെന്നും സൂസൻ ലേ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷം അഞ്ചു ലക്ഷത്തോളം ഓസ്‌ട്രേലിയക്കാർ തങ്ങളുടെ ഇൻഷ്വറൻസ് ഉപേക്ഷിക്കുകയോ തരംതാഴ്‌ത്തുകയോ ചെയ്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കമ്പനികൾ അടിക്കടി പ്രീമിയം തുകയിൽ വർധന വരുത്തുന്നതു മൂലമാണ് ജനങ്ങൾ ഇത്തരത്തിൽ ഇൻഷ്വറൻസ് ഉപേക്ഷിക്കാനും മറ്റും തയാറായത്. സ്‌പെക്ക് 6.2 ശതമാനം, മെഡിബാങ്ക് 5.65 ശതമാനം, ബുപ 5.69, എച്ചസിഎഫ് 5.43, എൻബിഐ 5.55, എച്ച്ബിഎഫ് 4.95 ശതമാനം വർധനവാണ് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ കൊണ്ടു വരുന്നത്. സിയുഎ ആണ് നിരക്കു വർധനയിൽ മുന്നിൽ നില്ക്കുന്നത് 8.95 ശതമാനം.