തിരുവനന്തപുരം: സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് 201314 സാമ്പത്തിക വർഷം നടത്തിയ സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടെ സർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ 4,168 ലബോറട്ടറികളാണ് പ്രവർത്തിക്കുന്നത്. 281 സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എൽ/ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 1,524 സ്വകാര്യ മെഡിക്കൽ ലബോറട്ടറികൾ ഇമേജ് സൗകര്യം ഉപയോഗിച്ച് മാലിന്യനിർമ്മാർജ്ജനം നടത്തുന്നു.

2984 ലാബുകൾ മാലിന്യ നിർമ്മാർജ്ജനത്തിൽ ലോക്കൽ ഡിസ്‌പോസൽ രീതി അവലംബിക്കുന്നു. 389 സ്ഥാപനങ്ങളിൽ ബയോ സേഫ്റ്റി ക്യാബിനറ്റ് ഉപയോഗിക്കുകയും 203 സ്ഥാപനങ്ങളിൽ ഇമ്മ്യൂണോസൈഷൻ അനലൈസർ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. 11093 ടെക്‌നിക്കൽ സ്റ്റാഫുകളും 3328 നോൺ ടെക്‌നിക്കൽ സ്റ്റാഫുകളും ജോലി ചെയ്യുന്നതിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. 291 ലക്ഷം പേർ സംസ്ഥാനത്തെ വിവിധ സ്വകാര്യ മെഡിക്കൽ ലാബുകളുടെ സേവനം ഉപയോഗിച്ചിട്ടുണ്ട്.