- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഫോൺ ഉടമകൾക്ക് ഇനി പണി നോക്കി ഇരിക്കാം; ഐക്ലൗഡിലെ സ്വകാര്യ ചിത്രങ്ങൾവരെ ശത്രുക്കളുടെ കൈയിൽ എത്തിയെന്ന് സൂചന
ജെന്നിഫർ ലോറൻസിനയും റിഹാനയെയും പോലെ 101 സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങൾ മോഷ്ടിച്ചുവെന്ന് ഹാക്കർമാർ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞെങ്കിലും, ഐഫോൺ ഉടമകൾക്ക് അവരുടെ സ്വകാര്യത ഉറപ്പുനൽകാൻ കഴിയാത്തത് ആപ്പിളിന് പ്രതിസന്ധിയാകുന്നു. ആപ്പിളിന്റെ ഐക്ലൗഡിൽ ശേഖരിച്ചിട്ടുള്ള ചിത്രങ്ങളുടെ സ്വകാര്യത ഉറപ്പുനൽകാൻ സാധിക്കുന്നില്ലെന്നത
ജെന്നിഫർ ലോറൻസിനയും റിഹാനയെയും പോലെ 101 സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങൾ മോഷ്ടിച്ചുവെന്ന് ഹാക്കർമാർ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞെങ്കിലും, ഐഫോൺ ഉടമകൾക്ക് അവരുടെ സ്വകാര്യത ഉറപ്പുനൽകാൻ കഴിയാത്തത് ആപ്പിളിന് പ്രതിസന്ധിയാകുന്നു. ആപ്പിളിന്റെ ഐക്ലൗഡിൽ ശേഖരിച്ചിട്ടുള്ള ചിത്രങ്ങളുടെ സ്വകാര്യത ഉറപ്പുനൽകാൻ സാധിക്കുന്നില്ലെന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഐക്ലൗഡിലെ 'ഫൈൻഡ് മൈ ഫോൺ' സംവിധാനമുപയോഗിച്ചാവാം സെലിബ്രിറ്റികളുടെ നഗ്നചിത്രങ്ങളടക്കമുള്ളവ ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് കരുതുന്നത്.
ഞായറാഴ്ച രാത്രിയാണ് 101 സെലിബ്രിറ്റികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും മോഷ്ടിച്ചതായി ഹാക്കർമാർ പ്രഖ്യാപിച്ചത്. എന്നാൽ, ചിത്രങ്ങളും മറ്റും ഹാക്ക് ചെയ്യപ്പെട്ടതെങ്ങനെയെന്ന് കണ്ടെത്താനോ അതിന് പരിഹാരം തേടാനോ ആപ്പിളിന് സാധിച്ചിട്ടില്ല. 24 മണിക്കൂറിനുശേഷം, ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന പ്രസ്താവന മാത്രമാണ് കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
ഹാക്ക് ചെയ്യപ്പെട്ട ചിത്രങ്ങളെല്ലാം ഐക്ലൗഡിൽ നിന്നല്ലെങ്കിലും, ഐക്ലൗഡിലെ ഫൈൻഡ്‌മൈ ഫോൺ സംവിധാനത്തിലൂടെ ചിലരുടെയെങ്കിലും ചിത്രങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നുതന്നെയാണ് കരുതുന്നത്. ഫൈൻഡ് മൈ ഫോണിലെ പിഴവുകൾ തിരുത്താനുള്ള ശ്രമം ആപ്പിൾ ആരംഭിച്ചിട്ടുണ്ട്. കെയ്റ്റ് അപ്ടണിന്റെയും റിഹാനയുടെയുമൊക്കെ ഐക്ലൗഡിൽനിന്നാണ് ചിത്രങ്ങൾ ശേഖരിച്ചെന്ന് ഹാക്കർമാർ വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് ഇമേജ് ഷെയറിങ് ഫോറമായ 4ചാനിൽ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ഹാക്ക് ചെയ്ത കാര്യം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച് എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീർത്തും സ്വകാര്യമായ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുന്നത് കുറ്റകരമായിരിക്കുമെന്നും സ്വകാര്യതയുടെ ലംഘനം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുകയെന്നും എഫ്.ബി.ഐ. മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്‌പൈഡർമാനിൽ അഭിനയിച്ച കേസ്റ്റൺ ഡൂൺസ്റ്റാണ് ഐഫോണിനെതിരെ ആദ്യം പരാതിയുമായി രംഗത്തെത്തിയത്. 'ഐക്ലൗഡിന് നന്ദി' എന്ന രീതിയിലാണ് തന്റെ ചിത്രങ്ങൾ മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് കേസ്റ്റൺ പ്രതികരിച്ചത്. കേസ്റ്റണിന്റെ ചിത്രങ്ങൾ ഓൺലൈനിൽ അപ്പോഴേക്കും വ്യാപിക്കുകയും ചെയ്തിരുന്നു. 2011 ഒക്ടോബറിലാണ് ആപ്പിൾ ഐക്ലൗഡ് സംവിധാനം അവതരിപ്പിച്ചത്. ലോകമെമ്പാടുമായി 32 കോടിയിലേറെപ്പേർ ഐക്ലൗഡ് ഉപയോഗിക്കുന്നുണ്ട്.
ഐ ക്ലൗഡ് ആക്ടിവേറ്റ് ചെയ്യുന്നതോടെ, ഉപയോക്താവിന്റെ ഐ ഫോണിലുള്ള ചിത്രങ്ങളും വീഡിയോകളും ഇ-മെയിലുകളും മറ്റ് രേഖകളും എല്ലാം ഐക്ലൗഡിൽ ശേഖരിക്കപ്പെടും. ഐപാഡുകളിലെയും മാക്‌ബുക്കുകളിലെയും വിവരങ്ങളും ഇതേ രീതിയിൽ ഐക്ലൗഡിൽ ശേഖരിക്കപ്പെടാറുണ്ട്. ഏതുസമയത്തും ഐക്ലൗഡിലുള്ള വിവരങ്ങൾ ഉഫയോക്താവിന് ലഭിക്കുകയും ചെയ്യും.