ദോഹ: സ്വകാര്യസ്‌കൂളുകളിലെ പ്രവേശനത്തിനുള്ള സമയം ഈമാസം പകുതി മുതൽ ജനുവരി വരെ നീട്ടി. പുതുതായി രാജ്യത്ത് എത്തുന്ന വിദ്യാർത്ഥികളുടെ കൂടി സൗകര്യം പരിഗണി ച്ചാണിത്.

സ്വകാര്യ സ്‌കൂളുകളിൽ നിലവിൽ 10000 സീറ്റുകളുടെ ഒഴിവുണ്ടെന്നും സ്വകാര്യ സ്‌കൂൾ മന്ത്രാലയ മേധാവി ഹമദ് അൽ ഘാലി പറഞ്ഞു. നിർദ്ദിഷ്ട യോഗ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭ്യമല്ല. സ്‌കൂളുകളിൽ ബ്രിട്ടീഷ്, അമേരിക്കൻ, ഫ്രഞ്ച്, തുർക്കി, ഇന്ത്യൻ പാഠ്യപദ്ധതികൾ പഠിപ്പിക്കുന്നുണ്ട്. സ്വകാര്യ സ്‌കൂളുകളിൽ മതിയായ സീറ്റുകളില്ലെന്ന ചില ര
ക്ഷിതാക്കളുടെ പരാതി അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ പ്രവേശനം ഒക്ടോബർ പകുതിയോടെ അവസാനിപ്പിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ പ്രവാസി വിദ്യാർത്ഥികളെ പരിഗണിച്ചാണ് ഇത് നീട്ടി നൽകിയിരിക്കുന്നത്. സ്‌കൂളുകൾ അധിക ഫീസ് ഈടാക്കരുതെന്നും നിർദേശമുണ്ട്. ഫീസ് സംബന്ധിച്ച വിവരങ്ങൾ സ്‌കൂളുകൾ പ്രദർശിപ്പിച്ചിരിക്കണം. ഫീസുമായി ബന്ധപ്പെട്ട് സംശയമുള്ളവർക്ക് ഇത്
പരിശോധിക്കാവുന്നതാണ്.