- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാൻ മാസത്തിൽ ദുബായിലെ സ്വകാര്യ സ്‌കൂളുകൾ അഞ്ചു മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കരുതെന്ന് നിർദ്ദേശം; നോമ്പ് നോക്കുന്ന കുട്ടികളെ കായികാഭ്യസങ്ങളിൽ നിന്ന് ഒഴിവാക്കണം
ദുബായ്: റമദാൻ മാസത്തിൽ സ്വകാര്യ സ്‌കൂളുകൾ അഞ്ചു മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കരുതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെലപ്‌മെന്റ് അഥോറിറ്റിയുടെ നിർദ്ദേശം. രാവിലെ എട്ടിനും 8.30നും മധ്യേ ആരംഭിക്കുന്ന സ്‌കൂൾ ഉച്ചയ്ക്ക് ഒന്നിനും 1.30നും മധ്യേ ക്ലാസുകൾ അവസാനിപ്പിക്കുകയും വേണം. ഇതിനിടെ ചെറു ഇടവേളകൾ നൽകേണ്ടതുണ്ട്. കുട്ടികളുടെ മാതാപിതാക്കളുമായും സ്‌കൂൾ അധികൃതരുമായും ചേർന്നാണ് സ്‌കൂൾ പ്രവൃത്തി സമയം സംബന്ധിച്ച തീരുമാനമെടുത്തതെന്നും കെഎച്ച്ഡിഎ ചീഫ് ഓഫ് റെഗുലേഷൻ ആൻഡ് പെർമിറ്റ്‌സ് കമ്മീഷൻ മുഹമ്മദ് ഡാർവിഷ് വ്യക്തമാക്കി. നോമ്പ് എടുക്കുന്നതിനൊപ്പം തന്നെ അവരുടെ പാഠ്യപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണം. നോമ്പെടുക്കുന്ന വിദ്യാർത്ഥികളെ കായികാഭ്യാസങ്ങളിൽ നിന്ന് ഒഴിവാക്കാനും നിർദേശമുണ്ട്. ഇവരെ വെയിലിൽ ഇറക്കാനും പാടില്ല. നിർജ്ജലീകരണവും കുഴഞ്ഞ് വീഴലും മറ്റും ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. നോമ്പെടുക്കുന്ന കുട്ടികളോടും ജീവനക്കാരോടും രക്ഷിതാക്കളോടുമുള്ള ആദര സൂചകമായി സ്
ദുബായ്: റമദാൻ മാസത്തിൽ സ്വകാര്യ സ്‌കൂളുകൾ അഞ്ചു മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കരുതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെലപ്‌മെന്റ് അഥോറിറ്റിയുടെ നിർദ്ദേശം. രാവിലെ എട്ടിനും 8.30നും മധ്യേ ആരംഭിക്കുന്ന സ്‌കൂൾ ഉച്ചയ്ക്ക് ഒന്നിനും 1.30നും മധ്യേ ക്ലാസുകൾ അവസാനിപ്പിക്കുകയും വേണം.
ഇതിനിടെ ചെറു ഇടവേളകൾ നൽകേണ്ടതുണ്ട്. കുട്ടികളുടെ മാതാപിതാക്കളുമായും സ്‌കൂൾ അധികൃതരുമായും ചേർന്നാണ് സ്‌കൂൾ പ്രവൃത്തി സമയം സംബന്ധിച്ച തീരുമാനമെടുത്തതെന്നും കെഎച്ച്ഡിഎ ചീഫ് ഓഫ് റെഗുലേഷൻ ആൻഡ് പെർമിറ്റ്‌സ് കമ്മീഷൻ മുഹമ്മദ് ഡാർവിഷ് വ്യക്തമാക്കി. നോമ്പ് എടുക്കുന്നതിനൊപ്പം തന്നെ അവരുടെ പാഠ്യപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണം.
നോമ്പെടുക്കുന്ന വിദ്യാർത്ഥികളെ കായികാഭ്യാസങ്ങളിൽ നിന്ന് ഒഴിവാക്കാനും നിർദേശമുണ്ട്.
ഇവരെ വെയിലിൽ ഇറക്കാനും പാടില്ല. നിർജ്ജലീകരണവും കുഴഞ്ഞ് വീഴലും മറ്റും ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണിത്. നോമ്പെടുക്കുന്ന കുട്ടികളോടും ജീവനക്കാരോടും രക്ഷിതാക്കളോടുമുള്ള ആദര സൂചകമായി സ്‌കൂളുകളിലെ സ്വകാര്യ ഇടങ്ങളിൽ മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.