- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ശൈത്യകാല അവധി വെട്ടിച്ചുരുക്കില്ല; അവധി നിശ്ചയിക്കാനുള്ള തീരുമാനം സ്വകാര്യ സ്‌കൂളുകൾക്ക്; ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ഖത്തർ സുപ്രീം എജ്യൂക്കേഷൻ കൗൺസിൽ
ദോഹ: സ്‌കൂളുകളിൽ നിന്നും ക്രിസ്തുമസ് അവധി ഉൾപ്പടെ എടുത്തു നീക്കിയേക്കുമെന്ന ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ഖത്തർ സുപ്രീം എജ്യുക്കേഷൻ കൗൺസിൽ രംഗത്ത്. ശൈത്യകാലത്ത് അവധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം എജ്യൂക്കേഷൻ കൗൺസിൽ വ്യക്തമാക്കി.ശൈത്യകാലത്തെ അവധി എടുത്തു കളയ
ദോഹ: സ്‌കൂളുകളിൽ നിന്നും ക്രിസ്തുമസ് അവധി ഉൾപ്പടെ എടുത്തു നീക്കിയേക്കുമെന്ന ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ഖത്തർ സുപ്രീം എജ്യുക്കേഷൻ കൗൺസിൽ രംഗത്ത്. ശൈത്യകാലത്ത് അവധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം എജ്യൂക്കേഷൻ കൗൺസിൽ വ്യക്തമാക്കി.ശൈത്യകാലത്തെ അവധി എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട് ഒരു നീക്കവുമില്ലെന്നും ക്രിസ്മസ് അവധി വെട്ടിച്ചുരുക്കേണ്ടതില്ലെന്നും സുപ്രീം എജ്യൂക്കേഷൻ കൗൺസിലിലെ സ്വകാര്യസ്‌കൂളുകളുടെ ചുമതലയുള്ള ഡയറക്ടർ ഹമദ് മുഹമ്മദ് അൽ ഗാലി പറഞ്ഞു.
ഖത്തറിലെ സ്‌കൂളുകളുടെ പ്രവർത്തനം ഏകീകരിക്കാൻ സ്വകാര്യ സ്‌കൂളുകളുടെ ക്രിസ്മസ് ഉൾപ്പടെയുള്ള ശൈത്യകാല അവധി എടുത്തു നീക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനിടെ ഇന്ത്യൻ സ്‌കൂളുകളടക്കം ചില സ്ഥാപനങ്ങൾ ക്രിസ്മസ് അവധി റദ്ദാക്കുകയും ചെയ്തു. കൂടുതൽ സ്‌കൂളുകൾ അവധി റദ്ദാക്കിയേക്കുമെന്ന് പത്രങ്ങളിൽ വാർത്തകളും വന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ സ്‌കൂളുകളടക്കമുള്ള സ്ഥാപനങ്ങളുടെ ഡിസംബർ അവധി ഏടുത്തു നീക്കിയേക്കുമെന്ന് വ്യാപകമായ ആശങ്ക ഉയർന്നത്.
അടുത്തിടെ കൗൺസിൽ സ്‌കൂൾ കലണ്ടറിൽ നിരവധി പരിഷ്‌കാരങ്ങൾ വരുത്തിയിരുന്നു. ഖത്തറിലെ ദേശീയ വിദ്യാലയങ്ങളായ ഇൻഡിപെന്റന്റ് സ്‌കൂളുകൾക്ക് ശൈത്യകാല അവധിയില്ല. വേനലവധി കഴിഞ്ഞ് ഒരേ ദിവസമാണ് എല്ലാ സ്‌കൂളുകളും തുറക്കുന്നത്. ജനുവരി അവസാനത്തിൽ അവധിക്കായി സ്‌കൂളുകൾ പൂട്ടണം. ഈദുൽ അദ്ഹ സമയത്ത് സ്‌കൂളുകൾക്ക് ഇപ്പോൾ ഒരാഴ്ചത്തെ അവധി നൽകുന്നുണ്ട്.
നേരത്തെ മൂന്നാഴ്ച ശൈത്യകാല അവധി നൽകിയിരുന്ന ഇന്ത്യൻ സ്‌കൂളുകൾ ഈ വർഷം അവധി നൽകിയിരുന്നില്ല. സുപ്രീം കൗൺസിൽ പെട്ടെന്ന് അവധി റദ്ദാക്കുമോയെന്ന ഭയത്താലായിരുന്നു ഇത്. കഴിഞ്ഞ വർഷങ്ങളിൽ കൗൺസിൽ നിലപാട് ആശയക്കുഴപ്പങ്ങൾക്കിടയാക്കിയിരുന്നു.
ഇതുവരെ ഫെബ്രുവരി അവസാനം അവധി നൽകിയിരുന്ന സ്‌കൂളുകൾ ഇനി മുതൽ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ അവധി നൽകണം. ഖത്തർ യൂനിവേഴ്‌സിറ്റി സെമസ്റ്റർ അവധിയോടൊപ്പം സ്‌കൂൾ അവധിയും നൽകുന്നതിന് വേണ്ടിയാണിത്. ഈ തീരുമാനം ചില രക്ഷിതാക്കൾ സ്വാഗതം ചെയ്‌തെങ്കിലും പഴയ സമയക്രമമനുസരിച്ച് ടിക്കറ്റുകൾ ബുക് ചെയ്തവർ ആശയക്കുഴപ്പത്തിലാണ്.
എല്ലാ സ്ഥാപനങ്ങളും പുനക്രമീകരിച്ച കലണ്ടറനുസരിച്ച് അവധി നൽകണമെന്ന് അൽഗാനി അറിയിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളോടും ഇതിനായി ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകൾക്ക് ഒരാഴ്ചയോ രണ്ടാഴ്ചയോ അവധി നൽകാം. ഇതിനപ്പുറത്തേക്ക് സ്‌കൂളുകളുടെ സമയക്രമത്തിൽ കൗൺസിൽ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.