കുടുംബവുമായി ദുബായിൽ താമസമാക്കിയിരിക്കുന്ന പ്രവാസികൾ കുട്ടികളുടെ പഠനച്ചെലവ് താങ്ങാനാവാതെ ദുരിതത്തിലാണ്. സ്‌കൂൾ ഫീസിന് പുറമേ കുട്ടികൾക്ക് വേണ്ടി സ്വകാര്യ ട്യൂഷൻ കൂടി ഏർപ്പെടുത്തിയിരിക്കുന്ന രക്ഷിതാക്കൾആണ് പഠനച്ചെലവ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.

പ്രൈവറ്റ് ട്യൂഷനുകൾക്ക് വേണ്ടി വരുന്ന തുക സ്‌കൂൾ ഫീസിനെക്കാൾ ഇരട്ടിയാകുന്നതാണ് ഇതിന്റെ പ്രധാന കാരണം. പലരും ഒരു മാസം സ്വകാര്യ ട്യൂഷനുകൾക്കായി 4000 ദിർഹത്തോളം ചെലവാക്കുന്നതായാണ് റിപ്പോർട്ട്. അബുദബി എഡ്യുക്കേഷൻ മുമ്പ് നടത്തിയ സർവ്വേയിൽ ഏകദേശം 40, 000 ത്തോളം രക്ഷിതാക്കളും കുട്ടികൾക്ക് സ്‌കൂളിന് പുറത്ത് ട്യൂഷനുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

യുഎഇയിലെ സ്‌കൂളുകളിലെ ഫീസും മറ്റും തോന്നിയപോലെ ഉയർത്തുന്നതിനിടെയാണ് കുട്ടികളുടെ വിദ്യാഭ്യാസം കൂടുതൽ സുരക്ഷിതാ മാക്കാനായി രക്ഷിതാക്കൾ ആശ്രയിക്കുന്ന ട്യൂഷൻ ഫീസ് വർദ്ധനവും ഉണ്ടാകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള പല പ്രവാസികളും കുട്ടികളെ നാട്ടിൽ നിർത്തി പഠിപ്പിക്കുന്നതിന്റെ കാരണവും ഈ താങ്ങാനാവാത്ത ചെലവ് തന്നെയാണ്.