ത്തർ സ്വീകരിച്ച പുതിയ വിദ്യാഭ്യാസ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ടൂഷനുകൾക്കെതിരെ കനത്ത നടപടി വരുന്നു. സുപ്രീം എഡുക്കേഷൻ കൗൺസിൽ ഈ വിദ്യാഭ്യാസ വർഷത്തിൽ രണ്ടാം സമസ്റ്റർ മുതൽ ആയിരിക്കും സ്വകാര്യ ടൂഷ്യനെതിരെ നടപടികൾ ആരംഭിക്കുക. നിയമം ലംഘിച്ച് ടൂഷനെടുക്കുന്നവർ വൻ പിഴ ചുമത്താനാണ് നീക്കം.

ആറ് മാസം വരെ തടവും പിഴയും തിടവും കൂടിയും അനുഭവിക്കേണ്ടി വരാവുന്നതാണെന്ന് എസ്ഇസി കമ്മ്യൂണിക്കേഷൻ ഓഫീസ് തലവൻ ഹസൻ അൽ മുഹമ്മദി പറയുന്നു. ഒരു ലക്ഷം ക്യൂആർ വരെ പിഴ വരാം. എസ്ഇസിയുടെ ഓഫീസർമാർക്ക് ഇതുമായി ബന്ധപ്പെട്ട ഏത് കേസിലും നടപടിയെടുക്കാൻ അധികാരം നൽകുന്നുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ ഖത്തർ സ്വീകരിച്ച പുതിയ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണങ്ങൾ. വിദ്യാഭ്യാസ കേന്ദ്രങ്ങൾ നടത്തുന്നതിന് എസ്ഇസിയുടെ അനുമതി വേണമെന്നാണ് പുതിയ ചട്ടം. അനുമതിയില്ലാതെ പ്രവർത്തിക്കുന്നവ തടയാനും ആകും. നടപടികളുടെ ആദ്യ ഘട്ടം അനധികൃത സ്വകാര്യ ട്യൂഷൻ ഇല്ലാതാക്കുകയാണെന്ന് അൽ മുഹമ്മദി വ്യക്തമാക്കുന്നു. വിവിധ മാദ്ധ്യമങ്ങളിലൂടെ ക്യാംപെയിനും ഉണ്ടാകും.