- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ സ്‌കൂൾ ബസുകളുടെയും സ്വകാര്യ ബസുകളുടെയും ആറ് മാസത്തെ വാഹന നികുതി ഒഴിവാക്കി; ടൂറിസ്റ്റ് ബസുകൾക്കും നികുതിയിളവ് ബാധകം
കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂൾ ബസുകളുടെയും സ്വകാര്യ ബസുകളുടെയും വാഹന നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. ആറ് മാസത്തെ വാഹന നികുതിയാണ് ഒഴിവാക്കിയത്.
ഏപ്രിൽ ഒന്ന് മുതൽ മൂന്ന് മാസത്തേക്കും, ജൂലൈ മുതൽ മൂന്ന് മാസത്തേയ്ക്കും എന്ന രീതിയിലാണ് നികുതി ഒഴിവാക്കിയത്. ടൂറിസ്റ്റ് ബസുകൾക്കും നികുതിയിളവ് ബാധകമാണ്. സർക്കാരിന് ഈ തീരുമാനം മൂലം വലിയ സാന്പത്തിക ബാധ്യതയുണ്ടാകും. 44 കോടിയുടെ രൂപയുടെ വരുമാന നഷ്ടമാണ് സർക്കാരിനുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
അനുവദിച്ചിട്ടുള്ള എല്ലാ റൂട്ടിലും ബസ് ഓടിച്ച് ബസ് ഉടമകൾ സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും സഹായങ്ങൾ ചെയ്തിട്ടും സർവീസ് നടത്താൻ തയാറാകുന്നില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
മറുനാടന് ഡെസ്ക്
Next Story