നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി എന്ന സിനിമയിൽ നായികയായി ആദ്യം നിശ്ചയിച്ചത് അമലാ പോളിനെ ആയിരുന്നു. എന്നാൽ താൻ മറ്റു സിനിമകളുടെ തിരിക്കിലാണെന്ന് പറഞ്ഞ് അവസാന നിമിഷം അമലാ പോൾ ചിത്രത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇതോടെ പ്രിയാ ആനന്ദ് കൊച്ചുണ്ണിയിലെ ജാനകിയെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

താൻ മൂന്ന് സിനിമകൾ ഒഴിവാക്കിയാണ് കൊച്ചുണ്ണിയിൽ അഭിനയിക്കുന്നതെന്ന് പ്രിയാ ആനന്ദ് പറഞ്ഞു. കൊച്ചുണ്ണിക്കായി മൂന്ന് സിനിമകൾ ഒഴവാക്കി. എ്‌നാൽ താൻ ഹാപ്പിയാണെന്നാണ് പ്രിയ പറയുന്നത്. ഒരു ചരിത്ര സിനിമയുടെ ഭാഗമായതിൽ സന്തോഷമുണ്ട്. ചിത്രത്തിനായി താൻ കരാർ വച്ച ചിത്രങ്ങളിൽ നിന്നും പിന്മാറി. എന്നാൽ അതൊരു കുറവായി കാണുന്നില്ലെന്നും താരം പറഞ്ഞു. ഈ ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

അമലാപോളാണ് ജാനകിയെ നേരത്തെ അവതരിപ്പിക്കാനിരുന്നത്. കഴിഞ്ഞയിടക്കുണ്ടായ മഴകാരണം ചിത്രീകരണം മുടങ്ങിയതോടെ അമലാ പോളിന്റെ ഡേറ്റുകളിലുണ്ടായ കുറവ് കാരണം പ്രിയാ ആനന്ദിന് നറുക്ക് വീഴുകയായിരുന്നു.