ഗുരുവായൂർ: 'ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണ് മറ്റ് രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇവിടെയെത്തി തഴച്ചു വളർന്നത്. എന്നാൽ നമ്മുടെ ക്ഷമയും മര്യാദയുമെല്ലാം ഭീരുത്വമാണെന്നാണ് പലരും കരുതിയത്. ആർ.എസ്.എസിന്റെ മുഖത്തിന് ഭംഗി നൽകുന്ന പ്രസ്ഥാനമാണ് സേവാഭാരതി'എന്ന് സംവിധായകൻ പ്രിയദർശൻ പറയുന്നു. ആർ.എസ്.എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമെന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് ആർ.എസ്.എസ്. ആർ.എസ്.എസിന്റെ മുഖത്തിന് ഭംഗി നൽകുന്ന പ്രസ്ഥാനമാണ് സേവാഭാരതിയെന്ന് ചടങ്ങിൽ പറഞ്ഞു. ഹിന്ദുക്കളുടെ മര്യാദയും ക്ഷമയും കൊണ്ടാണ് രാജ്യത്ത് മറ്റു രാജ്യക്കാരും ജാതിക്കാരും തഴച്ച് വളരുന്നതെന്നും പ്രിയദർശൻ പറഞ്ഞു.

'കേരളത്തിൽ ദിവസേന 38,000 പേർക്കു ഒരു നേരത്തെ അന്നം നൽകുന്നുവെന്നതു സേവാഭാരതിയുടെ സേവനമുഖമാണ് ഈ സേവനമാണു തന്നെ സേവാഭാരതിയുമായി അടുപ്പിച്ചത്. എല്ലാ മതങ്ങളും വന്നപ്പോൾ ഇരു കയ്യും നീട്ടി നാം സ്വീകരിച്ചു. എന്നാൽ അതു നമ്മുടെ ഭീരുത്വമാണെന്നു വന്നവർ കരുതിയപ്പോൾ ഭാരതീയൻ നൽകിയ മറുപടിയാണു ആർ.എസ്.എസ് എന്ന സംഘടന എന്നാണ് പ്രിയദർശന്റെ വാക്കുകൾ.