- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ കരാർ ചെയ്‌തെങ്കിലും പിന്നീട് പിന്മാറിയ സിനിമക്ക് ഇപ്പോഴും ഉപയോഗിക്കുന്നത് തന്റെ ചിത്രങ്ങൾ; ടീസറിലും പ്രമോഷനും ഉപയോഗിച്ചതും പ്രിയാ മണിയെ തന്നെ; തന്റെ ചിത്രങ്ങൾ അനുവാദം കൂടാതെ ഉപയോഗിച്ച നിർമ്മാതാവ് തനിക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പ്രിയാമണി രംഗത്ത്
ഹൈദരാബാദ്: തന്റെ ചിത്രങ്ങൾ അനുവാദം കൂടാതെ ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് പ്രിയാമണി നിർമ്മാതാവിനെതിരേ പരാതി നൽകി. താൻ മുമ്പ് താൻ കരാർ ചെയ്‌തെങ്കിലും പിന്നീട് പിന്മാറിയെ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഉപയോഗിക്കുന്നത് തന്റെ ചിത്രങ്ങളെന്നും പ്രിയാമണി പറഞ്ഞു. അഞ്ച് വർഷം മുൻപ് ചിത്രീകരണം ആരംഭിച്ചിരുന്ന അംഗുലിങ്ക എന്ന ചിത്രത്തിന്റെ നിർമ്മാതാവിനെതിരെയാണ് നായിക പരാതി നൽകിയത്. ഇതോടെയാണ് പ്രമോഷന് വേണ്ടി തന്റെ പഴയ ചിത്രങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് കാട്ടി നടി മൂവി ആർടിസ്റ്റ്സ് അസ്സോസിയേഷന് പരാതി നൽകി. 'പ്രധാന നായികയായി ഈ ചിത്രം ഞാൻ കരാർ ചെയ്തതാണ്. ചിത്രീകരണം തുടങ്ങി കുറച്ചായപ്പോഴേക്കും ചില കാരണങ്ങൾ കൊണ്ട് ഞാൻ അതിൽ നിന്ന് പിന്മാറി. പിന്നീട് അവർ ആ ചിത്രം മറ്റൊരു നായികയെ വച്ച് പൂർത്തിയാക്കി. പക്ഷേ, സിനിമയുടെ ടീസറിൽ വരെ അവർ എന്റെ ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഞാൻ ആ ചിത്രത്തിൽ ഇല്ലാതിരുന്നിട്ട് പോലും അവർ എന്റെ ചിത്രങ്ങളാണ് സിനിമയുടെ പ്രൊമോഷനും മറ്റും വേണ്ടി ഉപയോഗിക്കുന്നത്. എനിക്കിതിന് നഷ്ടപരിഹാരം നൽകിയേ തീര
ഹൈദരാബാദ്: തന്റെ ചിത്രങ്ങൾ അനുവാദം കൂടാതെ ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് പ്രിയാമണി നിർമ്മാതാവിനെതിരേ പരാതി നൽകി. താൻ മുമ്പ് താൻ കരാർ ചെയ്‌തെങ്കിലും പിന്നീട് പിന്മാറിയെ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഉപയോഗിക്കുന്നത് തന്റെ ചിത്രങ്ങളെന്നും പ്രിയാമണി പറഞ്ഞു. അഞ്ച് വർഷം മുൻപ് ചിത്രീകരണം ആരംഭിച്ചിരുന്ന അംഗുലിങ്ക എന്ന ചിത്രത്തിന്റെ നിർമ്മാതാവിനെതിരെയാണ് നായിക പരാതി നൽകിയത്. ഇതോടെയാണ് പ്രമോഷന് വേണ്ടി തന്റെ പഴയ ചിത്രങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് കാട്ടി നടി മൂവി ആർടിസ്റ്റ്സ് അസ്സോസിയേഷന് പരാതി നൽകി.
'പ്രധാന നായികയായി ഈ ചിത്രം ഞാൻ കരാർ ചെയ്തതാണ്. ചിത്രീകരണം തുടങ്ങി കുറച്ചായപ്പോഴേക്കും ചില കാരണങ്ങൾ കൊണ്ട് ഞാൻ അതിൽ നിന്ന് പിന്മാറി. പിന്നീട് അവർ ആ ചിത്രം മറ്റൊരു നായികയെ വച്ച് പൂർത്തിയാക്കി. പക്ഷേ, സിനിമയുടെ ടീസറിൽ വരെ അവർ എന്റെ ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഞാൻ ആ ചിത്രത്തിൽ ഇല്ലാതിരുന്നിട്ട് പോലും അവർ എന്റെ ചിത്രങ്ങളാണ് സിനിമയുടെ പ്രൊമോഷനും മറ്റും വേണ്ടി ഉപയോഗിക്കുന്നത്. എനിക്കിതിന് നഷ്ടപരിഹാരം നൽകിയേ തീരൂ. മൂവി ആർട്ടിസ്റ്റ്സ്'.
'ഞങ്ങൾ ചിത്രം കരാർ ചെയ്ത സമയത്ത് അവർ പ്രിയാമണിയുടെ ചിത്രത്തിനൊപ്പം സിനിമയുടെ ലോഗോയും ഉപയോഗിച്ചിരുന്നു. പിന്നീട് പ്രിയ ഈ ചിത്രം വേണ്ടെന്നു വച്ചിട്ടും അവരിപ്പോഴും അതേ ടൈറ്റിൽ ലോഗോയാണ് ഉപയോഗിക്കുന്നത്. ഇത് ശരിയല്ല' പ്രിയാ മണിയുടെ മാനേജർ പറഞ്ഞു.



