- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ പോലും പുറത്ത് വന്നില്ല; ഫേസ്‌ബുക്ക് മുതലാളി സുക്കർബർഗിനെ വരെ കടത്തി വെട്ടി പ്രിയ വാര്യർ; ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണം 45 ലക്ഷമായി; പ്രിയയുടെ താരപ്രഭയിൽ അസൂയ മൂത്തത് തമിഴ് പെൺകൊടികൾക്ക്
കൊച്ചി: അവസാനം അതും സംഭവിച്ചു, മാണിക്യമലരായ പൂവിയായ പ്രിയ വാര്യരുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് 45 ലക്ഷം കവിഞ്ഞു. ഫേസ്്ബുക്ക് മുതലാളി സുക്കർബർഗിന് പോലും ആകെയുള്ളത് 40 ലക്ഷം മാത്രമാണ്. ഇതോടെ ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയ പെ്ൺകുട്ടി മറ്റൊരു നേട്ടമാണ് കൈവരിച്ചത്. നിമിഷങ്ങൾക്കുള്ളിലാണ് പ്രിയയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വർധന വരുന്നത്. മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള താരമാണ് തൃശൂരുകാരിയായ പ്രിയ.നിരവധി താരങ്ങളും പ്രിയയുടെ ഡേറ്റിനായി കാത്തിരിക്കുകയാണ്. പാക്കിസ്ഥാനി എന്റർടെയ്നേഴ്സ പോലുള്ള ഫേസ്ഗ്രുപ്പ് ഗ്രൂപ്പുകൾ പ്രിയയെ ഏറ്റെടുത്തുകഴിഞ്ഞു.അവൾ നിങ്ങലുടെ ഹൃദയത്തെ അലിയിച്ചുകളയും എന്നാണ് പാക്കിസ്ഥാനി എന്റർടെയ്നഴ്സ് ഈ പുതിയ താരത്തെ പരിചയപ്പെടുത്തുന്നത്.കറന്റ് നാഷണൽ ക്രഷ് ഓഫ് ഇന്ത്യ എന്ന് ചിലർ വാഴ്‌ത്തുമ്പോൾ മറ്റുചിലരാകട്ടെ, ചില പെൺകുട്ടികളാകട്ടെ, ചിത്രത്തിലെ ആൺകുട്ടിയാണ് ഹൃദയം അലിയിച്ചുകളഞ്ഞതെന്നും അഭിപ്രായപ്പെടുന്നു. ഏതായാലും ഇന്ത്യയിൽ മാത്രമല്ല പാക്കിസ്ഥാനിലെയും ഇന്റർ
കൊച്ചി: അവസാനം അതും സംഭവിച്ചു, മാണിക്യമലരായ പൂവിയായ പ്രിയ വാര്യരുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് 45 ലക്ഷം കവിഞ്ഞു. ഫേസ്്ബുക്ക് മുതലാളി സുക്കർബർഗിന് പോലും ആകെയുള്ളത് 40 ലക്ഷം മാത്രമാണ്. ഇതോടെ ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയ പെ്ൺകുട്ടി മറ്റൊരു നേട്ടമാണ് കൈവരിച്ചത്.
നിമിഷങ്ങൾക്കുള്ളിലാണ് പ്രിയയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വർധന വരുന്നത്. മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള താരമാണ് തൃശൂരുകാരിയായ പ്രിയ.നിരവധി താരങ്ങളും പ്രിയയുടെ ഡേറ്റിനായി കാത്തിരിക്കുകയാണ്.
പാക്കിസ്ഥാനി എന്റർടെയ്നേഴ്സ പോലുള്ള ഫേസ്ഗ്രുപ്പ് ഗ്രൂപ്പുകൾ പ്രിയയെ ഏറ്റെടുത്തുകഴിഞ്ഞു.അവൾ നിങ്ങലുടെ ഹൃദയത്തെ അലിയിച്ചുകളയും എന്നാണ് പാക്കിസ്ഥാനി എന്റർടെയ്നഴ്സ് ഈ പുതിയ താരത്തെ പരിചയപ്പെടുത്തുന്നത്.കറന്റ് നാഷണൽ ക്രഷ് ഓഫ് ഇന്ത്യ എന്ന് ചിലർ വാഴ്‌ത്തുമ്പോൾ മറ്റുചിലരാകട്ടെ, ചില പെൺകുട്ടികളാകട്ടെ, ചിത്രത്തിലെ ആൺകുട്ടിയാണ് ഹൃദയം അലിയിച്ചുകളഞ്ഞതെന്നും അഭിപ്രായപ്പെടുന്നു.
ഏതായാലും ഇന്ത്യയിൽ മാത്രമല്ല പാക്കിസ്ഥാനിലെയും ഇന്റർനെറ്റിലെ താരമാണ് ഈ പുതുമുഖം. ജിമിക്കി കമ്മൽ ഗാനം ഹിറ്റാക്കിയ ഷെറിന് ശേഷം പ്രിയ വാര്യരും തരംഗമായി മാറിക്കഴിഞ്ഞു.പതിവുപോലെ വിമർശകരും രംഗത്തുണ്ട്.ഫേസ്‌ബുക്ക് ഡീആക്ടിവേറ്റ് ചെയ്യാൻ സമയമായെന്നും, ഇത് ശുദ്ധ അസംബന്ധമാണെന്നും മറ്റും മതത്തെ കൂട്ടുപിടിച്ച് പറയുന്നവരും കുറവല്ല.
അതേ സമയം പ്രിയയുടെ ജനപ്രീതിയിൽ വയറെരിയുന്നത് തമിഴ് പെൺകൊടികൾക്കാണ്. ഇന്ത്യ ഗ്ലിറ്റ്‌സ് നടത്തിയ ഒരു ചെറിയ സർവേയിൽ മലയാളി പെൺകുട്ടികളോടും പ്രിയ വാര്യരോടും വലിയ പ്രതിഷേധമാണ് തമിഴ് പെൺകുട്ടികൾക്കുള്ളത്. തമിഴ് ആൺകുട്ടികൾ കൂടുതലായും മലയാളി പെൺകുട്ടികളുടെ അടുത്തേക്ക് പോകുന്നതാണ് തങ്ങൾക്ക് ഇഷ്ടമല്ലാത്തത് എന്ന് പെൺകുട്ടികൾ പറയുന്നു.