- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമല കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിക്ക് ഇപ്പോഴും ഒന്നു വിശ്വാസമാകുന്നില്ല; ഇന്നലെ കോളേജിൽ എത്തിയത് ആരാധികമാരുടെ കൂക്കുവിളികൾക്ക് നടുവിൽ; കണ്ണുകൊണ്ടുള്ള പ്രണയത്തിന്റെ രഹസ്യം തുറന്നു പറഞ്ഞ് സണ്ണി ലിയോണിനെയും തോൽപ്പിക്കുന്ന ഗൂഗിൾ സെർച്ച് ഫെയിമായതിൽ മനം നിറഞ്ഞ് പ്രിയ വാര്യർ
തൃശ്ശൂർ: സ്വപ്‌ന ലോകത്താണോ താൻ ജീവിക്കുന്നത് എന്നറിയാത്ത അവസ്ഥയിലാണ് തൃശ്ശൂർ പൂങ്കുന്നത്തെ വാര്യർ കുട്ടി. ഒരു കണ്ണടക്കൽ കൊണ്ട് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഇന്റർനെറ്റ് താരമായി പ്രിയ മാറിയിട്ടുണ്ട്. ഗൂഗിൽ സെർച്ചിൽ സാക്ഷാൽ സണ്ണി ലിയോണിനെ പോലും പ്രിയ വാര്യർ കടത്തിവെട്ടി. അന്താരാഷ്ട്ര തലത്തിൽ ട്രെൻഡിംഗാണ് പ്രിയ ഇപ്പോൾ. ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലൗവിലെ മാണിക്യ മലരായ പാട്ടിനെ സൈബർലോകം ഏറ്റെടുത്തപ്പോൾ ഏറ്റവും ശ്രദ്ധിച്ചത് പ്രിയയുടെ കണ്ണുകൊണ്ടുള്ള പ്രണയമായിരുന്നു. ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിൽ കൗമാരപ്രായക്കാരുടെ കുസൃതിയും പ്രണയവുമെല്ലാം ചിത്രീകരിച്ചിരിക്കുന്നു. കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയർത്തി കണ്ണിറുക്കിക്കാണിക്കുന്ന ഒരു കുസൃതിപ്പെണ്ണിനെ അവതരിപ്പിച്ച പ്രിയ ഇപ്പോൾ അത്ഭുതലോകത്തെത്തിയ ആലീസിന്റെ അവസ്ഥയിലാണ്. ഒരൊറ്റ സീൻ കൊണ്ട് ജീവിതം ഇങ്ങനെ മാറിമറയുമെന്ന് പ്രിയ പ്രതീക്ഷിച്ചില്ല. ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല. പാട്ട് പുറത്തിറങ
തൃശ്ശൂർ: സ്വപ്‌ന ലോകത്താണോ താൻ ജീവിക്കുന്നത് എന്നറിയാത്ത അവസ്ഥയിലാണ് തൃശ്ശൂർ പൂങ്കുന്നത്തെ വാര്യർ കുട്ടി. ഒരു കണ്ണടക്കൽ കൊണ്ട് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഇന്റർനെറ്റ് താരമായി പ്രിയ മാറിയിട്ടുണ്ട്. ഗൂഗിൽ സെർച്ചിൽ സാക്ഷാൽ സണ്ണി ലിയോണിനെ പോലും പ്രിയ വാര്യർ കടത്തിവെട്ടി. അന്താരാഷ്ട്ര തലത്തിൽ ട്രെൻഡിംഗാണ് പ്രിയ ഇപ്പോൾ. ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലൗവിലെ മാണിക്യ മലരായ പാട്ടിനെ സൈബർലോകം ഏറ്റെടുത്തപ്പോൾ ഏറ്റവും ശ്രദ്ധിച്ചത് പ്രിയയുടെ കണ്ണുകൊണ്ടുള്ള പ്രണയമായിരുന്നു.
ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിൽ കൗമാരപ്രായക്കാരുടെ കുസൃതിയും പ്രണയവുമെല്ലാം ചിത്രീകരിച്ചിരിക്കുന്നു. കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയർത്തി കണ്ണിറുക്കിക്കാണിക്കുന്ന ഒരു കുസൃതിപ്പെണ്ണിനെ അവതരിപ്പിച്ച പ്രിയ ഇപ്പോൾ അത്ഭുതലോകത്തെത്തിയ ആലീസിന്റെ അവസ്ഥയിലാണ്. ഒരൊറ്റ സീൻ കൊണ്ട് ജീവിതം ഇങ്ങനെ മാറിമറയുമെന്ന് പ്രിയ പ്രതീക്ഷിച്ചില്ല.
ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല. പാട്ട് പുറത്തിറങ്ങിയത് മുതൽ ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചുവെന്നും പ്രിയ പറഞ്ഞു. ഒരുപാട് മെസേജുകൾ വരുന്നുണ്ട്. എല്ലാവരോടും നന്ദിയുണ്ടെന്ു തൃശ്ശൂർ വിമല കോളേജിലെ ബികോം വിദ്യാർത്ഥിനിയായ പ്രിയ പറയുന്നു. ഇന്നലെ കോളേജിലേക്ക് പ്രിയ എത്തിയത് കൂട്ടുകാരിളുടെ ആർപ്പുവിളികളുടെ അകമ്പടിയോടെ ആയിരുന്നു. ഇൻസ്റ്റഗ്രാമിൽ ദുൽഖർ സൽമാനേക്കാൾ ഫെയിമസായ താരമായി പ്രിയ മാറി. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഞൊടിയിടയിൽ പ്രിയയുടെ ആരാധകരായി മാരഇയത്.
പൂങ്കുന്നത്താണ് പ്രിയ വാര്യരുടെ വീട്. വിമല കോളേജിൽ ബികോം ആദ്യവർഷ വിദ്യാർത്ഥിനി ഇവർ. സിനിമയിലേക്കുള്ള മോഹം കൊണ്ടു നടന്ന പ്രിയ ആൽബങ്ങളിലും ഫാഷൻ ഷോകളിലും ഭാഗമായിട്ടുണ്ട്. ഓഡിഷൻ വഴിയാണ് ഒമറിന്റെ സിനിമയിലെത്തിയത്. സിനിമയിൽ ആദ്യം ലഭിച്ചത് ചെറിയ വേഷം മാത്രമായിരുന്നു. എന്നാൽ, ലോകം ഏറ്റെടുത്ത പുരുകം വളയ്ക്കൽ കൊണ്ട് ഒമൽ പ്രധാന റോളിലേക്ക് മാറിയിട്ടുണ്ട്.
സിനിമയും മോഡലിങ്ങും ഇഷ്ടമാണ് പ്രിയക്ക്. മോഡലിങിലും കൈവെച്ചു. ഒമറിക്ക പറഞ്ഞിട്ടാണ് ഞാൻ പുരികം ഉയർത്തിയതും കണ്ണിറുക്കി കാണിച്ചതും. എനിക്ക് പറ്റുമെന്ന് കരുതിയില്ല. പക്ഷേ ട്രൈ ചെയ്തപ്പോൾ നന്നായി വന്നു. ആ രംഗം നേരത്തേക്കൂട്ടി തീരുമാനിച്ചതല്ല. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂൾ മത്രമേ കഴിഞ്ഞിട്ടുള്ളൂ. ഒമറിക്ക സൂപ്പറാണ്. ഒപ്പം അഭിനയിക്കുന്നവരെല്ലാം നമ്മുടെ പ്രായമായതിനാൽ ഒട്ടും ടെൻഷനില്ലാതെ ചെയ്യാൻ പറ്റി. വിമല ഗേൾസ് ഒൺലി ആയതിനാൽ മിക്സഡ് കോളേജിൽ പഠിക്കുന്നത് പോലുള്ള ഒരു തോന്നലായിരുന്നു.- അഭിനയത്തെ കുറിച്ച് അവർ പറയുന്നു.
ഇൻസ്റ്റാഗ്രാമിൽ അതിവേഗം ഫോളോവേഴ്‌സ് ഉണ്ടായപ്പോവും ഫേസ്‌ബുക്കിൽ അത്രയ്ക്ക് സജീവമല്ല പ്രിയ വാര്യർ. തനിക്ക് ഫേസ്‌ബുക്ക് പേജില്ലെന്നാണ് അവർ പറയുന്നത്. വീട്ടിൽ അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും അനിയനുമെല്ലാം ഉണ്ട്. അവരൊക്കെ നല്ല പിന്തുണയാണ് എനിക്ക് നൽകുന്നത്. അതാണെന്റെ ശക്തിയുമെന്നും പ്രിയ പറയുന്നു.
സൈബർ ലോകത്ത് ഇപ്പോഴും പ്രിയയുടെ തരംഗം തന്നെയാണ്. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടിയാണ് പ്രിയ ഇൻസ്റ്റാഗ്രാമിലും താരമായത്. ലോക മാധ്യമങ്ങളിൽ മുഴുവനും പ്രിയ വാർത്തയായി. ഗൂഗിൾ സെർച്ചിൽ സണ്ണി ലിയോണിനെ കൂടാതെ തിരച്ചിൽ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നവർ കത്രീന കെയ്ഫും, അനുഷ്‌ക ശർമയും ദീപിക പദുക്കോണും എല്ലാം ആണ്. എന്നാൽ അവരെല്ലാം ഇപ്പോൾ പ്രിയയേക്കാൾ ഏറെ പിറകിലാണ്.
പ്രിയയെ കുറിച്ചുള്ള അതിനിടെ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കാമുക ഹൃദയത്തിലേക്ക് പ്രണയവെടിയുതിർക്കുന്ന രംഗമാണ് പുറത്തുവന്നത്. ഈ രംഗവും സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണം നിർമ്മിച്ച അഡാർ ലൗവിന്റെ തിരക്കഥസാരംഗ് ജയപ്രകാശ്, ലിജോ പനാടൻ എന്നിവരുടേതാണ്. ഷാൻ റഹ്മാൻ, സംഗീതം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത്ഔസേപ്പച്ചനാണ്.