- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർദ്ധനരായ കുട്ടികളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ തെരുവിൽ പാടുന്ന ഗായിക പ്രിയ സുമേഷിനു നേരെ കൈയേറ്റശ്രമം; ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യർത്ഥിച്ച് ഗായിക; ആലുവ ബസ് സ്റ്റാൻഡിലെ കച്ചവടക്കാരന്റെ എതിർപ്പ് പരിഹിരിക്കാൻ സഹായവുമായി മറ്റു കച്ചവടക്കാർ എത്തിയതോടെ പ്രശ്‌നം തീർന്നു
കൊച്ചി: നിർധനരായ കുട്ടികളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ തെരുവിൽ പാടുന്ന പ്രിയ സുമേഷ് എന്ന ഗായികയ്ക്കു നേരെ കൈയേറ്റശ്രമം. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഇന്ന് വൈകിട്ടാണ് കൈയേറ്റശ്രമമുണ്ടായത്. സ്റ്റാൻഡിന് സമീപം വാഹനം നിർത്തിയിട്ട് പാടൻ ശ്രമിക്കുന്നതിനിടെ സമീപത്തെ ഒരു ബേക്കറി ഉടമ എതിർപ്പുമായി രംഗത്തെത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നെന്നാണ് പ്രിയ പറയുന്നത്. ഇത് സംബന്ധിച്ച് പ്രിയതന്നെ ഫേസ്‌ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റു ചെയ്തു. ആളുകൾ തീരെ കുറവുള്ള സ്ഥലത്താണ് വാഹനം നിർത്തിയതെങ്കിലും സമീപത്തുള്ള ഷബനാ ബേക്കറിയിലെ ഹിന്ദിക്കാരൻ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഒരു കുഞ്ഞിന് ചികിത്സാ സഹായം നൽകുന്നതിന് വേണ്ടിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്ന് പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാൻ അയാൾ തയാറായില്ലെന്ന് പ്രിയ പറഞ്ഞു. തനിക്ക് നേരെ നടന്ന കൈയേറ്റ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുണമെന്നും പ്രിയ അഭ്യർത്ഥിചിച്ചു. എന്നാൽ, പ്രിയയുടെ പ്രതിഷേധ ശ്രദ്ധയിൽപ്പെട്ടതോടെ മറ്റ് കടയുടമകൾ സ്ഥലത
കൊച്ചി: നിർധനരായ കുട്ടികളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ തെരുവിൽ പാടുന്ന പ്രിയ സുമേഷ് എന്ന ഗായികയ്ക്കു നേരെ കൈയേറ്റശ്രമം. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഇന്ന് വൈകിട്ടാണ് കൈയേറ്റശ്രമമുണ്ടായത്. സ്റ്റാൻഡിന് സമീപം വാഹനം നിർത്തിയിട്ട് പാടൻ ശ്രമിക്കുന്നതിനിടെ സമീപത്തെ ഒരു ബേക്കറി ഉടമ എതിർപ്പുമായി രംഗത്തെത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നെന്നാണ് പ്രിയ പറയുന്നത്.
ഇത് സംബന്ധിച്ച് പ്രിയതന്നെ ഫേസ്‌ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റു ചെയ്തു. ആളുകൾ തീരെ കുറവുള്ള സ്ഥലത്താണ് വാഹനം നിർത്തിയതെങ്കിലും സമീപത്തുള്ള ഷബനാ ബേക്കറിയിലെ ഹിന്ദിക്കാരൻ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഒരു കുഞ്ഞിന് ചികിത്സാ സഹായം നൽകുന്നതിന് വേണ്ടിയാണ് പരിപാടി അവതരിപ്പിക്കുന്നതെന്ന് പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാൻ അയാൾ തയാറായില്ലെന്ന് പ്രിയ പറഞ്ഞു. തനിക്ക് നേരെ നടന്ന കൈയേറ്റ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുണമെന്നും പ്രിയ അഭ്യർത്ഥിചിച്ചു.
എന്നാൽ, പ്രിയയുടെ പ്രതിഷേധ ശ്രദ്ധയിൽപ്പെട്ടതോടെ മറ്റ് കടയുടമകൾ സ്ഥലത്തെത്തി. നിങ്ങൾ ഇവിടെ പാടിയാൽ കടയിൽ കച്ചവടം കുറയുമെന്നും സാധനം വാങ്ങാനെത്തുന്നവർ നിങ്ങൾക്ക് പണം തന്നിട്ട് പോകുമെന്നും മറ്റു കടക്കാരും പറഞ്ഞു. എന്നാൽ, യുവതി പാടുന്നത് കുരുന്നുകളെ സഹായിക്കാനാണെന്ന് ബോധ്യമായതോടെ കച്ചവടക്കാരും നാട്ടുകാരും ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
എറണാകുളത്തെ എളമക്കര സ്വദേശിയായ പ്രിയ സുമേഷ് സമൂഹത്തിൽ സാമ്പത്തികമായി ബുദ്ധിമൂട്ടുന്ന കുട്ടികളുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് തെരുവിൽ പാടുന്നത്. ശാസ്ത്രീയമായി പാട്ട് പഠിച്ചിട്ടൊന്നുമില്ലെങ്കിലും സംഗീത രംഗത്ത് വർഷങ്ങളായുണ്ട്. കുറച്ചു ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഭർത്താവായ സുമേഷ് ഡ്രൈവറാണ്.
സാജു, ജിബു വിജയൻ എന്നീ സുഹൃത്തുക്കളാണ് പ്രിയ പാടുന്ന വിഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതും പിന്നീട് അത് വൈറലായതും. ഭർത്താവ് സുമേഷും ബാബു, ഷിബു എന്നീ സുഹൃത്തുക്കളുമാണ് പ്രിയയുടെ ഗായകസംഘത്തിലുള്ളത്.