- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബു ചേട്ടാ പ്രിയ വാര്യർ നൈബർ ആണോ? ബാബു ആന്റണിയേയും വട്ടം ചുറ്റിച്ച് പ്രിയാ വാര്യർ; പ്രിയയെ തിരക്കി ബാബു ആന്റണിക്കും കോളോട് കോൾ
ലോകം മുഴുവൻ സെൻസേഷൻ ആയിരിക്കുകയാണ് പ്രിയാ വാര്യർ എന്ന 18കാരി. ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവനും ഫാൻസിനെ സൃഷ്ടിച്ച പ്രിയ ഇന്റർനെറ്റിലെ തരംഗമായി മുന്നേറുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് പ്രിയയുടെ ഇൻസ്റ്റഗ്രാം പേജിൽ ഫോളോവേഴ്‌സ് കൂടുന്നത്. എന്നാൽ ഇതൊന്നും അമേരിക്കയിൽ താമസിക്കുന്ന ബാബു ആന്റണി അറിഞ്ഞിരുന്നില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ് ബാബു ആന്റണിയുടെ ഫോൺ നിലയ്ക്കാതെ അടിക്കാൻ തുടങ്ങിയത്. എല്ലാവർക്കും ഒരു കാര്യം അറിഞ്ഞാൽ മതി. പ്രിയാ വാര്യരെ അറിയാമോ? ചില തമിഴ് പത്രക്കാരും പ്രിയയെ തിരക്കി ബാബു ആന്റണിയെ വിളിച്ചിരുന്നു. തൃശൂരിലെ പൂങ്കുന്നം കാരിയായ പ്രിയ തന്റെ നാടായ പൊൻകുന്നം കാരിയാണ് എന്ന് വിചാരിച്ചാണേ്രത പലരും ബാബു ആന്റണിയെ വിളിച്ചത്. ബാബു ആന്റണി ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ പൊൻകുന്നവും പൂങ്കുന്നവും പ്രിയ വാരിയരും. ഒരുപാടു മെസ്സേജുകൾ വന്നു.. ബാബു ചേട്ടാ പ്രിയ വാര്യർ നൈബർ ആണോ? ചില തമിഴ് പത്രക്കാരും വിളിച്ച് ചോദിച്ചു, ഞാൻ ആകെ അന്തംവിട്ടു. ആരാണ് പ്രിയ വാര്യർ??. അറിയില്ല എന്ന് പറഞ്ഞാൽ എന്നെ
ലോകം മുഴുവൻ സെൻസേഷൻ ആയിരിക്കുകയാണ് പ്രിയാ വാര്യർ എന്ന 18കാരി. ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവനും ഫാൻസിനെ സൃഷ്ടിച്ച പ്രിയ ഇന്റർനെറ്റിലെ തരംഗമായി മുന്നേറുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് പ്രിയയുടെ ഇൻസ്റ്റഗ്രാം പേജിൽ ഫോളോവേഴ്‌സ് കൂടുന്നത്.
എന്നാൽ ഇതൊന്നും അമേരിക്കയിൽ താമസിക്കുന്ന ബാബു ആന്റണി അറിഞ്ഞിരുന്നില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ് ബാബു ആന്റണിയുടെ ഫോൺ നിലയ്ക്കാതെ അടിക്കാൻ തുടങ്ങിയത്. എല്ലാവർക്കും ഒരു കാര്യം അറിഞ്ഞാൽ മതി. പ്രിയാ വാര്യരെ അറിയാമോ? ചില തമിഴ് പത്രക്കാരും പ്രിയയെ തിരക്കി ബാബു ആന്റണിയെ വിളിച്ചിരുന്നു. തൃശൂരിലെ പൂങ്കുന്നം കാരിയായ പ്രിയ തന്റെ നാടായ പൊൻകുന്നം കാരിയാണ് എന്ന് വിചാരിച്ചാണേ്രത പലരും ബാബു ആന്റണിയെ വിളിച്ചത്.
ബാബു ആന്റണി ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ
പൊൻകുന്നവും പൂങ്കുന്നവും പ്രിയ വാരിയരും.
ഒരുപാടു മെസ്സേജുകൾ വന്നു.. ബാബു ചേട്ടാ പ്രിയ വാര്യർ നൈബർ ആണോ? ചില തമിഴ് പത്രക്കാരും വിളിച്ച് ചോദിച്ചു, ഞാൻ ആകെ അന്തംവിട്ടു. ആരാണ് പ്രിയ വാര്യർ??. അറിയില്ല എന്ന് പറഞ്ഞാൽ എന്നെ അറിയുന്ന ആളാണെങ്കിൽ മോശമല്ലേ എന്ന് കരുതി ഒരു തരത്തിൽ തടിതപ്പി. ഉടനെ ഗൂഗിൾ ചെയ്തപ്പോഴാണ് സംഭവം പിടികിട്ടിയത്.
പ്രിയ വാര്യർ ഓൺലൈൻ സെൻസേഷൻ ആണെന്നും കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്‌ത്തിയെന്നും മറ്റും. പ്രിയയുടെ നാട് പൂങ്കുന്നവും എന്റെ നാട് പൊൻകുന്നവും. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് എനിക്ക് മെസ്സേജുകൾ വരുന്നത്. ഏതായാലും ആ കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും. പുതിയ പുതിയ താരങ്ങൾ ജനിക്കട്ടെ. ബാബു ആന്റണി.