കൊച്ചി: കണ്ണിറുക്കലിലൂടെ പ്രശസ്തിയും വെറുപ്പും ഒരുമിച്ച് സ്വന്തമാക്കിയ താരമാണ് പ്രിയവാര്യർ. അവർ പല പുത്തൻ സംഭവങ്ങൾ ചെയ്യുമ്പോഴും ആഘോഷമാക്കാറുള്ളത് ട്രോളന്മാരാണ്.  അതിന്റെ തുടർച്ചയെന്നോണം പ്രിയ വാര്യരുടെ പുതിയ പരസ്യത്തെയും വെറുതെ വിടാതെ ട്രോളന്മാർ രംഗത്തെത്തിക്കഴിഞ്ഞു.

പ്രിയ വാര്യർക്കെതിരെ അടുത്തിടെ ട്രോൾ മഴ തന്നെ തീർക്കുന്ന ട്രോളന്മാർക്ക് പുതിയ അവസരമായി വീണുകിട്ടിയത് തെലുങ്ക് പരസ്യമാണ്. ഒരു ഷോപ്പിങ് മാളിന്റെ പരസ്യത്തിൽ പ്രിയയ്ക്ക് ഒപ്പം അഭിനയിക്കുന്നത് തെലുങ്ക് താരം അഖിലാണ്.

അതിനിടെ തെലുങ്കിൽ ഇറങ്ങിയ പരസ്യത്തിന്റെ വീഡിയോയ്ക്ക് ഡിസ്ലൈക്കുകളുടെ കൂമ്പരമാണ്. ഇതിന് പുറമേയാണ് സോഷ്യൽ മീഡിയ പേജുകളിൽ പ്രിയയെ അടപടലം ട്രോളുന്നത്. നേരത്തെ പ്രിയയുടെ ആദ്യ ചിത്രമായ അഡാർ ലൗവിലെ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിനും ഡിസ്ലൈക്കുകൾ ലഭിച്ചിരുന്നു.

യൂട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മില്യൺ വ്യൂസും ലൈക്കുമെല്ലാം സ്വന്തമാക്കിയ ഗാനമായിരുന്നു മാണക്യമലരെങ്കിൽ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന പുതിയ ഗാനം 12000 ആളുകൾ 130000 പേരാണ് ഇതുവരെ അൺലൈക്ക് ചെയ്തിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ഡിസ്ലൈക്കിന് നന്ദി പറയുകയാണ് അഡാറ് ലവ് ടീം. ഡിസ്ലൈക്ക് ആണെങ്കിലും ഗാനത്തോട് പ്രതികരിച്ചതിന് നന്ദിയറിയിക്കുകയാണെന്ന് സംവിധായകൻ ഒമർ ലുലുവും കൂട്ടരും ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. 'ഫസ്റ്റ് ടൈം ഈസ് ബോറിങ്, നെസ്റ്റ് ടൈം വിൽ ഗെറ്റ് ദ ഫീലിങ്' എന്ന ഗാനത്തിലെ വരി തന്നെയാണ് ഗാനത്തിന്റെ കാര്യത്തിലും അണിയറ പ്രവർത്തകർ പറഞ്ഞുവയ്ക്കുന്നത്.

കണ്ണിറുക്കലിലൂടെ താരമായ പ്രിയ വാര്യർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ആക്രമണം നടന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ തന്നെ താരമായ പ്രിയക്കെതിരെ നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. എന്നാൽ എന്റെ സിനിമ പുറത്തിറങ്ങി പ്രകടനം പോലും വിലയിരുത്താതെയുള്ള വിമർശനങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നായിരുന്നു പ്രിയയുടെ പ്രതികരണം. എന്നാൽ പ്രിയക്ക് വെറുപ്പിക്കാനെ അറിയാകു അഭിനയിക്കാൻ അറിയില്ല എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരും പറയുന്ന കാര്യം.