- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണു ചിമ്മലിലൂടെ സൈബർ ലോകത്തിലെ തിളങ്ങും താരമായി മാറിയ പ്രിയവാര്യരെ തേടി ബോളിവുഡും;അഡാർ ലവിലെ നായികയുടെ അടുത്ത ചിത്രം രൺവീറിന്റെ നായികയായി; നടിയുടെ ബോളിവുഡ് അരങ്ങേറ്റം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന കരൺ ജോഹർ ചിത്രത്തിലൂടെ
പ്രിയാ വാര്യ ർ എന്ന പേര് ഇന്ത്യയിൽ മാത്രം അറിയപ്പെട്ട പേരല്ല. അത് ലോകം മുഴുവൻ ആണ് അറിയപ്പെട്ടത്. അതു ഒരൊറ്റ ഗാനത്തിലൂടെ. ഒരു ഗാനത്തിലെ കണ്ണുചിമ്മലിലൂടെ ഇത്രയും പ്രശസ്തിലേക്കെത്തിയ താരം എന്ന റെക്കാഡ് ഒരു പക്ഷേ പ്രിയയ്ക്ക് മാത്രം അവകാശപ്പെട്ടതാകാം. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പ്രിയയുടെ ഭാവപ്രകടനങ്ങൾ ഇന്ത്യയും കടന്ന് ഓസ്‌ക്കർ വേദിയിൽ വരെയാണ് എത്തിയത്. ഇപ്പോഴിതാ പ്രിയയെ തേടി ബോളിവുഡ് സിനിമാ ലോകവും എത്തിയെന്നാണ് പുതിയ വിശേഷം.ബോളിവുഡിലെ സൂപ്പർതാരമായ രണവീർ സിംഗിന്റെ നായികാ പദവിയാണ് പ്രിയയെ തേടി എത്തിയിരിക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബ എന്ന ചിത്രത്തിലൂടെയാകും പ്രിയയുടെ ബോളിവുഡ് പ്രവേശം എന്നാണറിയുന്നത്. കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിൽ പൊലീസുകാരനായാണ് രൺവീർ എത്തുന്നത്. എന്നാൽ പ്രിയ തന്നെയാണോ ചിത്രത്തിലെ നായിക എന്നത് സംബന്ധിച്ച് സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും ഔദ്യോഗികമായി അറിയിപ്പുകളൊന്നും വന്നിട്ടില്ല. ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ആളുകൾ ഫോളോ ചെയ്യുന്ന താ
പ്രിയാ വാര്യ ർ എന്ന പേര് ഇന്ത്യയിൽ മാത്രം അറിയപ്പെട്ട പേരല്ല. അത് ലോകം മുഴുവൻ ആണ് അറിയപ്പെട്ടത്. അതു ഒരൊറ്റ ഗാനത്തിലൂടെ. ഒരു ഗാനത്തിലെ കണ്ണുചിമ്മലിലൂടെ ഇത്രയും പ്രശസ്തിലേക്കെത്തിയ താരം എന്ന റെക്കാഡ് ഒരു പക്ഷേ പ്രിയയ്ക്ക് മാത്രം അവകാശപ്പെട്ടതാകാം. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പ്രിയയുടെ ഭാവപ്രകടനങ്ങൾ ഇന്ത്യയും കടന്ന് ഓസ്‌ക്കർ വേദിയിൽ വരെയാണ് എത്തിയത്.
ഇപ്പോഴിതാ പ്രിയയെ തേടി ബോളിവുഡ് സിനിമാ ലോകവും എത്തിയെന്നാണ് പുതിയ വിശേഷം.ബോളിവുഡിലെ സൂപ്പർതാരമായ രണവീർ സിംഗിന്റെ നായികാ പദവിയാണ് പ്രിയയെ തേടി എത്തിയിരിക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബ എന്ന ചിത്രത്തിലൂടെയാകും പ്രിയയുടെ ബോളിവുഡ് പ്രവേശം എന്നാണറിയുന്നത്.
കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിൽ പൊലീസുകാരനായാണ് രൺവീർ എത്തുന്നത്. എന്നാൽ പ്രിയ തന്നെയാണോ ചിത്രത്തിലെ നായിക എന്നത് സംബന്ധിച്ച് സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും ഔദ്യോഗികമായി അറിയിപ്പുകളൊന്നും വന്നിട്ടില്ല.
ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ആളുകൾ ഫോളോ ചെയ്യുന്ന താരമായി പ്രിയ ഇതിനോടകം മാറിക്കഴിഞ്ഞു.