- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയർത്തി കണ്ണിറുക്കിക്കാണിക്കുന്ന ഒരു കുസൃതിപ്പെണ്ണ്; ഒമറിക്ക പറഞ്ഞിട്ടാണ് ഞാൻ പുരികം ഉയർത്തിയതും കണ്ണിറുക്കി കാണിച്ചതും; എനിക്ക് പറ്റുമെന്ന് കരുതിയില്ല; പക്ഷേ ട്രൈ ചെയ്തപ്പോൾ നന്നായി വന്നു; അഡാർ ലൗവിലെ താരം പ്രിയാ വാര്യർ പറയുന്നത്
കൊച്ചി: ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലൗവിലെ മാണിക്യ മലരായ പാട്ട് സൂപ്പർ ഹിറ്റാണ്. വിനീത് ശ്രീനിവാസൻ ആലപിച്ച ഈ പാട്ട് യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു ഈ ഗാനം. ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിൽ കൗമാരപ്രായക്കാരുടെ കുസൃതിയും പ്രണയവുമെല്ലാം ചിത്രീകരിച്ചിരിക്കുന്നു. ഈ ഗാനം ഹിറ്റാകുമ്പോൾ താരമാകുന്നത് പ്രിയ വാര്യർ ആണ്. കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയർത്തി കണ്ണിറുക്കിക്കാണിക്കുന്ന ഒരു കുസൃതിപ്പെണ്ണ്. പ്രിയ വാര്യർ എന്ന തൃശ്ശൂർകാരിയുടെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട്, ഒരൊറ്റ സീൻ കൊണ്ട് മാറിമറിഞ്ഞു. ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല. പാട്ട് പുറത്തിറങ്ങിയത് മുതൽ ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചു. വലിയ സന്തോഷം തോന്നി. ഒരുപാട് മെസേജുകൾ വരുന്നുണ്ട്. എല്ലാവരോടും നന്ദിയുണ്ട്. ഭയങ്കര എക്സൈറ്റഡ് ആണ് ഞാൻ-പ്രിയ പറയുന്നു. ഒമറിക്ക പറഞ്ഞിട്ടാണ് ഞാൻ പുരികം ഉയർത്തിയതും കണ്ണിറുക്കി കാണിച്ചതും. എനിക്ക് പറ്റുമെന്ന് കരുതിയില്ല. പക്ഷേ ട്രൈ ചെയ
കൊച്ചി: ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലൗവിലെ മാണിക്യ മലരായ പാട്ട് സൂപ്പർ ഹിറ്റാണ്. വിനീത് ശ്രീനിവാസൻ ആലപിച്ച ഈ പാട്ട് യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു ഈ ഗാനം. ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിൽ കൗമാരപ്രായക്കാരുടെ കുസൃതിയും പ്രണയവുമെല്ലാം ചിത്രീകരിച്ചിരിക്കുന്നു. ഈ ഗാനം ഹിറ്റാകുമ്പോൾ താരമാകുന്നത് പ്രിയ വാര്യർ ആണ്.
കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയർത്തി കണ്ണിറുക്കിക്കാണിക്കുന്ന ഒരു കുസൃതിപ്പെണ്ണ്. പ്രിയ വാര്യർ എന്ന തൃശ്ശൂർകാരിയുടെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട്, ഒരൊറ്റ സീൻ കൊണ്ട് മാറിമറിഞ്ഞു. ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല. പാട്ട് പുറത്തിറങ്ങിയത് മുതൽ ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചു. വലിയ സന്തോഷം തോന്നി. ഒരുപാട് മെസേജുകൾ വരുന്നുണ്ട്. എല്ലാവരോടും നന്ദിയുണ്ട്. ഭയങ്കര എക്സൈറ്റഡ് ആണ് ഞാൻ-പ്രിയ പറയുന്നു.
ഒമറിക്ക പറഞ്ഞിട്ടാണ് ഞാൻ പുരികം ഉയർത്തിയതും കണ്ണിറുക്കി കാണിച്ചതും. എനിക്ക് പറ്റുമെന്ന് കരുതിയില്ല. പക്ഷേ ട്രൈ ചെയ്തപ്പോൾ നന്നായി വന്നു. ആ രംഗം നേരത്തേക്കൂട്ടി തീരുമാനിച്ചതല്ല. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂൾ മത്രമേ കഴിഞ്ഞിട്ടുള്ളൂ. ഒമറിക്ക സൂപ്പറാണ്. ഒപ്പം അഭിനയിക്കുന്നവരെല്ലാം നമ്മുടെ പ്രായമായതിനാൽ ഒട്ടും ടെൻഷനില്ലാതെ ചെയ്യാൻ പറ്റി. വിമല ഗേൾസ് ഒൺലി ആയതിനാൽ മിക്സഡ് കോളേജിൽ പഠിക്കുന്നത് പോലുള്ള ഒരു തോന്നലായിരുന്നു-പ്രിയ വിശദീകരിക്കുന്നു.
എനിക്ക് ഫേസ്‌ബുക്ക് പേജില്ല. പക്ഷേ ഇപ്പോൾ എന്റെ പേരിൽ ഫെയ്ക്ക് പേജുകൾ വന്ന് തുടങ്ങി. അത് ഞാനാണെന്ന് ആരും കരുതരുത്. ഇനി ഒരു അക്കൗണ്ട് തുടങ്ങിയിട്ട് വേണം എന്താണ് അവിടെ നടക്കുന്നത് എന്നറിയാനെന്നും കൊച്ചു മിടുക്കി പറയുന്നു. തൃശൂർ പൂങ്കുന്നത്താണ് പ്രിയയുടെ വീട്. വിമല കോളേജിൽ ബികോം ആദ്യവർഷ വിദ്യാർത്ഥിനിയാണ്. ഓഡിഷൻ വഴിയാണ് സിനിമയിലെത്തിയതെന്നും പ്രിയ വിശദീകരിക്കുന്നു.
എനിക്ക് ആദ്യം ലഭിച്ചത് ഒരു ചെറിയ വേഷം ആയിരുന്നു. പിന്നീട് എന്റെ മനറിസം കണ്ടിട്ടാണോ എന്നറിയില്ല ഒമർ ഇക്ക ഒരു പ്രധാന റോൾ തന്നു. സിനിമയും മോഡലിങ്ങും എനിക്ക് ഇഷ്ടമാണ്. ഞാൻ മോഡലിങ് നേരത്തേ ചെയ്തിട്ടുണ്ട്. കപ്പ ടിവിയിൽ ഒരു വർക്ക് ചെയ്തിട്ടുണ്ട്-താരമാകുമ്പോൾ പ്രിയ പറയുന്നത് ഇങ്ങനെയാണ്.