- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തിയോ! പ്രചരിക്കുന്ന വീഡിയോയിലെ വസ്തുത വെളിപ്പെടുത്തി നടി; വ്ളോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി പ്രചരിപ്പിക്കുന്നുവെന്ന് വിശദീകരണം
തിരുവനന്തപുരം: മലയാളത്തിൽ തുടങ്ങി ഇപ്പോൾ തെലുങ്കിലും ബോളിവുഡിലും കന്നഡത്തിലുമെല്ലാം തിരേക്കറുന്ന നടിയാണ് പ്രിയ വാര്യർ. സിനിമാ തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രിയ സജീവമാണ്. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു' എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി.
തന്റെ അറിവോടെ എഴുതി ചേർത്ത അടിക്കുറിപ്പല്ല വീഡിയോയിൽ ഉള്ളതെന്നും സുഹൃത്തുക്കളുമായുള്ള സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്നും പ്രിയ പറയുന്നു. ഏപ്രിലിൽ അപ്ലോഡ് ചെയ്ത പ്രിയയുടെ സുഹൃത്തുക്കളുടെ വ്ലോഗാണ് തെറ്റായ തരത്തിൽ പ്രചരിക്കുന്നത്. വീഡിയോയിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം.
'വ്ലോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സമൂഹമാധ്യമങ്ങളിൽ പല രീതിയിൽ പ്രചരിക്കുന്നത് കാണുവാനിടയായി. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവർ ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുള്ള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിന്മേലുള്ള ചർച്ച തീർത്തും അനാവശ്യമാണ്. വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്.
ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ. കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്. അതിന്മേലുള്ള അഭിപ്രായങ്ങൾ നിങ്ങൾ നിങ്ങളിൽ തന്നെ ഒതുക്കുക', എന്നാണ് പ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
മറുനാടന് മലയാളി ബ്യൂറോ