- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡാറ് നായികയ്ക്ക് സൂപ്പർ സ്റ്റാർ സരോജ് കുമാർ കോമ്പിനേഷനുമായി സോഷ്യൽ മീഡിയ; പ്രിയയുടെ മുഖഭാവങ്ങൾക്കുള്ള സരോജ് കുമാർ വേർഷന് ലൈക്കോട് ലൈക്ക്
ഒരൊറ്റ ഗാനം കൊണ്ട് ലോകത്തിന്റെ മുഴുവൻ മനം കവർന്ന സുന്ദരിയാണ് പ്രിയാ വാര്യർ. അഡാറ് ലൗവിലെ പ്രിയാ വാര്യരുടെ മുഖഭാവത്തിന് പലരുമായി കോമ്പിനേഷൻ കൊടുത്ത് ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. എന്നാൽ പ്രിയയുടെ ഈ കണ്ണിറുക്കൽ വീഡിയോയ്ക്ക് പുതിയ കോമ്പിനേഷൻ നൽകിയിരിക്കുന്നത് നമ്മുടെ എല്ലാം പ്രിയങ്കരനായ സൂപ്പർ സ്റ്റാർ സരോജ് കുമാറുമായി ചേർത്താണ്. ഉദയനാണ് താരത്തിൽ ശ്രീനിവാസൻ അഭിനയിച്ചു തകർത്ത സൂപ്പർ സ്റ്റാർ സരോജ് കുമാറിനെ ഒരുകാലത്തും മലയാളികൾ മറക്കില്ല. സൂപ്പർ സ്റ്റാർ സരോജ് കുമാറിനെയും താരത്തെ നവരസം പഠിപ്പിക്കുന്ന ഗുരു പച്ചാളം ഭാസിയേയും മലയാളികൾ നെഞ്ചേറ്റിയിരുന്നു. ഉദയനാണ് താരത്തിൽ സരോജ് കുമാർ ചെയ്ത നവരസങ്ങൾ കോർത്തിണക്കിയാണ് അഡാറ് നായികയുടെ ഭാവാഭിനയത്തിന് പുതിയ വേർഷൻ ഇറങ്ങിയിരിക്കുന്നത്. എന്തായാലും ഈ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 16 ലക്ഷം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നു കൊണ്ടിരിക്കുന്നത്.
ഒരൊറ്റ ഗാനം കൊണ്ട് ലോകത്തിന്റെ മുഴുവൻ മനം കവർന്ന സുന്ദരിയാണ് പ്രിയാ വാര്യർ. അഡാറ് ലൗവിലെ പ്രിയാ വാര്യരുടെ മുഖഭാവത്തിന് പലരുമായി കോമ്പിനേഷൻ കൊടുത്ത് ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. എന്നാൽ പ്രിയയുടെ ഈ കണ്ണിറുക്കൽ വീഡിയോയ്ക്ക് പുതിയ കോമ്പിനേഷൻ നൽകിയിരിക്കുന്നത് നമ്മുടെ എല്ലാം പ്രിയങ്കരനായ സൂപ്പർ സ്റ്റാർ സരോജ് കുമാറുമായി ചേർത്താണ്.
ഉദയനാണ് താരത്തിൽ ശ്രീനിവാസൻ അഭിനയിച്ചു തകർത്ത സൂപ്പർ സ്റ്റാർ സരോജ് കുമാറിനെ ഒരുകാലത്തും മലയാളികൾ മറക്കില്ല. സൂപ്പർ സ്റ്റാർ സരോജ് കുമാറിനെയും താരത്തെ നവരസം പഠിപ്പിക്കുന്ന ഗുരു പച്ചാളം ഭാസിയേയും മലയാളികൾ നെഞ്ചേറ്റിയിരുന്നു. ഉദയനാണ് താരത്തിൽ സരോജ് കുമാർ ചെയ്ത നവരസങ്ങൾ കോർത്തിണക്കിയാണ് അഡാറ് നായികയുടെ ഭാവാഭിനയത്തിന് പുതിയ വേർഷൻ ഇറങ്ങിയിരിക്കുന്നത്.
എന്തായാലും ഈ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 16 ലക്ഷം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നു കൊണ്ടിരിക്കുന്നത്.