- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രമാണ് സ്റ്റാലിൻ അഭിനയിച്ചതായി തോന്നിയത് മറ്റെല്ലാ രംഗങ്ങളിൽ അദ്ദേഹം അനായാസം പെരുമാറി; ഫഹദ് ഫാസിലിനെക്കാൾ നന്നായി അഭിനയിച്ചത് തമിഴ് നായകൻ തന്നെ; മഹേഷിന്റെ പ്രതികാരം തമിഴിലെത്തിയപ്പോൾ പ്രിയദർശന് പറയാനുള്ളത്
ചെന്നൈ: മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ നിമിറിൽ നായകൻ ഉദയനിധി സ്റ്റാലിൻ ഫഹദ് ഫാസിലിനെക്കാൾ നന്നായി അഭിനയിച്ചുവെന്ന് പ്രിയദർശൻ. ചിത്രത്തിലെ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രമാണ് സ്റ്റാലിൻ അഭിനയിച്ചതായി തോന്നിയത് മറ്റെല്ലാ രംഗങ്ങളിൽ അദ്ദേഹം അനായാസം പെരുമാറുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും പ്രിയൻ പറയുന്നു. തമിഴ് സംവിധായകനും, സിനിമയിലെ സ്റ്റാലിന്റെ അച്ഛൻ വേഷം കൈകാര്യം ചെയ്യുന്ന ജെ മഹേന്ദ്രനാണ് ഇക്കാര്യം അദ്യം അഭിപ്രായപ്പെട്ടത് പിന്നീട് അത് തനിക്കും ബോധ്യമായെന്ന് പ്രിയദർശൻ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ കഥാപാത്രം ചെയ്യാൻ ഉദയനിധി സ്റ്റാലിൻ അല്ലാതെ മറ്റാരെയും തനിക്ക് മനസിൽ കാണാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ മുഖത്തെ നിഷ്‌കളങ്കത സെൽവം എന്ന കഥാപാത്രത്തിന് നന്നായി യോജിക്കുന്നുണ്ടെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
ചെന്നൈ: മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ നിമിറിൽ നായകൻ ഉദയനിധി സ്റ്റാലിൻ ഫഹദ് ഫാസിലിനെക്കാൾ നന്നായി അഭിനയിച്ചുവെന്ന് പ്രിയദർശൻ.
ചിത്രത്തിലെ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രമാണ് സ്റ്റാലിൻ അഭിനയിച്ചതായി തോന്നിയത് മറ്റെല്ലാ രംഗങ്ങളിൽ അദ്ദേഹം അനായാസം പെരുമാറുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും പ്രിയൻ പറയുന്നു.
തമിഴ് സംവിധായകനും, സിനിമയിലെ സ്റ്റാലിന്റെ അച്ഛൻ വേഷം കൈകാര്യം ചെയ്യുന്ന ജെ മഹേന്ദ്രനാണ് ഇക്കാര്യം അദ്യം അഭിപ്രായപ്പെട്ടത് പിന്നീട് അത് തനിക്കും ബോധ്യമായെന്ന് പ്രിയദർശൻ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഈ കഥാപാത്രം ചെയ്യാൻ ഉദയനിധി സ്റ്റാലിൻ അല്ലാതെ മറ്റാരെയും തനിക്ക് മനസിൽ കാണാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ മുഖത്തെ നിഷ്‌കളങ്കത സെൽവം എന്ന കഥാപാത്രത്തിന് നന്നായി യോജിക്കുന്നുണ്ടെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.



