- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനെക്കാൾ സ്‌നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു പൊട്ടിക്കരഞ്ഞു; ഒടുവിൽ ഒപ്പം എന്നെ രക്ഷിച്ചു; ജീവിതത്തിൽ ഇനി മറ്റൊരു സ്ത്രീ ഉണ്ടാവില്ല; വീട്ടിന് മുമ്പിലെ ലിസി-പ്രിയൻ ബോർഡ് മാറ്റാതെ കഴിയുന്ന പ്രിയദർശൻ പറയുന്നത്
തിരുവനന്തപുരം: ലിസിയുമായി ഒരുമിക്കുമോ എന്നതിനു കൃത്യമായി ഉത്തരം നൽകാൻ പ്രിയദർശന് ഈ ഘട്ടത്തിൽ സാധിക്കില്ല. എല്ലാം ദൈവത്തിന്റെ തീരുമാനമാണ്. ദൈവത്തെ ചിരിപ്പിക്കാനുള്ള ഏറ്റവും വലിയ നല്ല വഴി ഏതാണെന്നോ? മുന്നോട്ടുള്ള നമ്മുടെ പദ്ധതികൾ ദൈവത്തെ പറഞ്ഞു കേൾപ്പിക്കണം. അതു കേട്ടാൽ ദൈവം തലതല്ലി ചിരിച്ചു കൊള്ളും ഉറപ്പ്ഒപ്പം സിനിമയെ വൻ വിജയത്തിലെത്തിച്ച സൂപ്പർ സംവിധായകന്റെ വാക്കുകാണ് ഇവ. മനോരമയുടെ മാസികയായ വനിതയോടാണ് പ്രിയൻ ഒപ്പത്തെ കുറിച്ചും ജീവിതത്തിലെ വേദനാജനകമായ നിമഷത്തെ കുറിച്ചും മനസ്സ് തുറക്കുന്നത്. ലിസിയുമായുള്ള വേർപിരിയലിന് ശേഷം പലർക്കും പല അഭിമുഖങ്ങൾ പ്രിയൻ നൽകിയിരുന്നു. തന്റെ എക്കാലത്തേയും പ്രിയ നായിക ലിസിയാണെന്ന് മറുനാടനോടും പറഞ്ഞിരുന്നു. ആ അഭിമുഖങ്ങളിൽ ഒന്നും പറയാത്ത രഹസ്യമാണ് വനിതയോട് പ്രിയൻ പറയുന്നത്. സിനിമാക്കാരനെന്ന നിലയിൽ പ്രിയന്റെ കഴിവുകളിൽ ലിസി സംശയം ഉന്നയിച്ചിരുന്നു. പൊട്ടിക്കരയിലിലേക്ക് പ്രിയസംവിധായകനെ എത്തിച്ച നിമിഷം. മലയാളത്തിൽ ഗീതാഞ്ജലിയും അമയും മുയലും പരാജയപ്പെട്ടതിന്റെ പശ്ചാത്ത
തിരുവനന്തപുരം: ലിസിയുമായി ഒരുമിക്കുമോ എന്നതിനു കൃത്യമായി ഉത്തരം നൽകാൻ പ്രിയദർശന് ഈ ഘട്ടത്തിൽ സാധിക്കില്ല. എല്ലാം ദൈവത്തിന്റെ തീരുമാനമാണ്. ദൈവത്തെ ചിരിപ്പിക്കാനുള്ള ഏറ്റവും വലിയ നല്ല വഴി ഏതാണെന്നോ? മുന്നോട്ടുള്ള നമ്മുടെ പദ്ധതികൾ ദൈവത്തെ പറഞ്ഞു കേൾപ്പിക്കണം. അതു കേട്ടാൽ ദൈവം തലതല്ലി ചിരിച്ചു കൊള്ളും ഉറപ്പ്ഒപ്പം സിനിമയെ വൻ വിജയത്തിലെത്തിച്ച സൂപ്പർ സംവിധായകന്റെ വാക്കുകാണ് ഇവ. മനോരമയുടെ മാസികയായ വനിതയോടാണ് പ്രിയൻ ഒപ്പത്തെ കുറിച്ചും ജീവിതത്തിലെ വേദനാജനകമായ നിമഷത്തെ കുറിച്ചും മനസ്സ് തുറക്കുന്നത്.
ലിസിയുമായുള്ള വേർപിരിയലിന് ശേഷം പലർക്കും പല അഭിമുഖങ്ങൾ പ്രിയൻ നൽകിയിരുന്നു. തന്റെ എക്കാലത്തേയും പ്രിയ നായിക ലിസിയാണെന്ന് മറുനാടനോടും പറഞ്ഞിരുന്നു. ആ അഭിമുഖങ്ങളിൽ ഒന്നും പറയാത്ത രഹസ്യമാണ് വനിതയോട് പ്രിയൻ പറയുന്നത്. സിനിമാക്കാരനെന്ന നിലയിൽ പ്രിയന്റെ കഴിവുകളിൽ ലിസി സംശയം ഉന്നയിച്ചിരുന്നു. പൊട്ടിക്കരയിലിലേക്ക് പ്രിയസംവിധായകനെ എത്തിച്ച നിമിഷം. മലയാളത്തിൽ ഗീതാഞ്ജലിയും അമയും മുയലും പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വാദം ലിസിയും ആവർത്തിച്ചു. ഇതായിരുന്നു പ്രിയനെ തളർത്തിയത്. എന്നാൽ പ്രിയ സുഹൃത്ത് മോഹൻലാൽ ആത്മവിശ്വാസവുമായെത്തിയപ്പോൾ പ്രിയൻ വീണ്ടും തിരിച്ചെത്തി. ഒപ്പം എന്ന സൂപ്പർഹിറ്റ് സിനിമ സാധ്യമായി. കളക്ഷൻ റിക്കോർഡുകൾ ഭേദിച്ച് ഒപ്പം ഏക്കാലത്തേയും സൂപ്പർ ഹിറ്റിലേക്ക് നീങ്ങുമ്പോൾ പ്രിയൻ ആത്മവിശ്വാസത്തിലേക്ക് തിരിച്ചുവരുന്നു. വനിതയുടെ അഭിമുഖത്തിൽ എങ്ങനെ ഒപ്പം സംഭവിച്ചുവെന്നും പ്രിയൻ വിശദീകരിക്കുന്നുണ്ട്.
വിവാഹമോചനക്കേസിലെ ഒരു ദിവസം കോടതിയിൽ ലിസി പറഞ്ഞു. പ്രിയദർശൻ എന്ന സംവിധായകന്റെ കാലം കഴിഞ്ഞു. എന്ന് പലരും പറയുന്നു. അത്രയും നേരം പിടിച്ചു നിന്ന ഞാൻ പൊട്ടിക്കരഞ്ഞു പോയി. കാലം കഴിഞ്ഞു പോയെന്നു പറഞ്ഞാൽ ജഡം ആയെന്നാണ്. ജീവനേക്കാൾ ഏറെ സ്‌നേഹിച്ച ആളാണ് പറയുന്നത്. എനിക്കത് വലിയ ആഘാതമായി. പിന്നെ എന്റെ നാക്കു പൊങ്ങിയില്ല. വലിയ ഡിപ്രഷനിലായി ഞാൻ. നാലുമാസത്തോളം ഡിപ്രഷനുള്ള ചികിത്സ തേടി. മരുന്നുകൾ കഴിച്ചു. മുറിയടച്ചിരുന്നു പൊട്ടിക്കരഞ്ഞു. ഒടുവിൽ അതിൽ നിന്നും മോചനം വേണമെന്ന് സ്വയം തോന്നി. തുടർച്ചയായി സിനിമകൾ കണ്ടു. പുസ്തകങ്ങൾ വായിച്ചു. സാവധാനം സാധാരണ നിലയിലേക്ക് മടങ്ങിവന്നു. സിനിമയായണ് എന്നെ രക്ഷിച്ചത്. അതുകാണുമ്പോൾ മറ്റൊന്നും നമ്മളെ അലട്ടില്ല.
കുടുംബ ജീവിതം തർന്നതോടെ ഞാൻ തളർന്നു. ഒരു ദിവസം ലാൽ ഫോൺ വിളിച്ചു. നീ ഇങ്ങനെ ഇരുന്നാൽ പോരാ, നമുക്കൊരു സിനിമ ചെയ്യണം. എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു എന്റെ സമയം ശരിയല്ല. ഇപ്പോൾ എന്തു ചെയ്താലും ശരിയാവില്ല. നിനക്കെന്നല്ല. ആർക്കും എന്നെ രക്ഷിക്കാൻ സാധിക്കില്ല. ഇത് ലാലിന് വലിയ വിഷമമായി. ലാൽ തന്നെയാണ് ഒപ്പത്തിന്റെ കഥാകൃത്തിനെ എനിക്കരികിലേക്ക് അയച്ചത്. കഥയിൽ പലയിടത്തും ലോജിക്കിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. ശരിയാകില്ലെന്നു പറഞ്ഞു അയാളെ മടക്കി. എങ്കിൽ നീയൊന്ന് മാറ്റിയെഴുതി തിരക്കഥ തയ്യാറാക്കു എന്നായി ലാൽ. അങ്ങനെ വീണ്ടും ഞാൻ പ്രോജക്ട് ഏറ്റെടുത്തു. ഐവി. ശശിയുടെ മകൻ അനി ശശി, പിന്നെ അർജുൻ എന്നിവരെ ഒപ്പം കൂട്ടി. ഒരു മാസത്തോളം കഥ വെട്ടിയും തിരുത്തിയും എഴുതി. പിന്നീട് ലാലിനെ കാണിച്ചപ്പോൾ അവൻ പറഞ്ഞു, നമുക്കിത് ചെയ്യാം പ്രിയാ..അങ്ങനെ ഒപ്പത്തിലേക്ക് കാര്യങ്ങളെത്തിയെന്ന് പ്രിയൻ പറയുന്നു.
പ്രിയനും ലിസിയും വീണ്ടും ഒന്നിക്കുമെന്നും വാർത്തകൾ ഇപ്പോഴും സജീവമാണ്. അതിനെ നിഷേധിക്കാൻ പ്രിയന് വനിതയോടും കഴിയുന്നില്ല. ഇനി പ്രിയനുമായി ഒരുമിച്ചൊരു ജീവിതമില്ലെന്ന് ലിസി ആവർത്തിക്കുമ്പോഴാണിതെന്നതും ശ്രദ്ധേയമാണ്. പ്രിയദർശന്റെ വീട്ടിന്റെ മുന്നിലെ ബോർഡും അദ്ദേഹം മാറ്റിയിട്ടില്ല. പ്രിയദർശന്റേയും ലിസിയുടേയും പേരുകൾ ഇപ്പോഴും ഒരുമിച്ച് വീട്ടിന് മുമ്പിലുണ്ട്.