- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമയിൽ രണ്ടു കുഞ്ഞാലിമരക്കാരുടെ ആവശ്യം ഇല്ല; മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലിമരക്കാർ ഉണ്ടാവില്ലെന്നു പ്രിയദർശൻ; മനസ്സിലുള്ളത് അഭിഷേക് ബച്ചൻ നായകനായ ഹിന്ദി സിനിമയെന്നും സംവിധായകൻ
കൊച്ചി: മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലിമരക്കാർ ഉണ്ടാവില്ലെന്നു സംവിധായകൻ പ്രിയദർശൻ. മോഹൻലാലിനെ നായകനാക്കി പ്രീയദർശനും, മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരക്കാൻ ഒരുക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനോടാണ് പ്രിയന്റെ പ്രതികരണം. മലയാള സിനിമയിൽ രണ്ടു കുഞ്ഞാലിമരക്കാരുടെ ആവശ്യം ഉണ്ടെന്നു ഇപ്പോൾ തോന്നുന്നില്ലെന്നും പ്രിയൻ പറഞ്ഞു. തങ്ങൾ രണ്ടു വർഷം മുമ്പ് ആലോചിച്ച പ്രൊജക്ടാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറെന്ന് കഴിഞ്ഞ ദിവസം ഓഗസ്റ്റ് സിനിമാസ് ഉടമകളിലൊരാളായ ഷാജി നടേശൻ വ്യക്തമാക്കിയിരുന്നു. ആദ്യം അമൽ നീരദിനെ വച്ച് സിനിമ സംവിധാനം ചെയ്യിക്കാനായിരുന്നു തീരുമാനമെന്നും പക്ഷെ അദ്ദേഹത്തിന്റെ തിരക്കുകൾ കാരണമാണ് ചിത്രം ഇത്രയും നീണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടിപി രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. പ്രിയദർശന്റെ സിനിമയിൽ മോഹൻലാലിനെ നായകനാക്കാനാണു ആലോചിച്ചിരുന്നത്. ചിത്രം ഓദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. രണ്ടു ഹിന്ദ
കൊച്ചി: മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലിമരക്കാർ ഉണ്ടാവില്ലെന്നു സംവിധായകൻ പ്രിയദർശൻ. മോഹൻലാലിനെ നായകനാക്കി പ്രീയദർശനും, മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരക്കാൻ ഒരുക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനോടാണ് പ്രിയന്റെ പ്രതികരണം.
മലയാള സിനിമയിൽ രണ്ടു കുഞ്ഞാലിമരക്കാരുടെ ആവശ്യം ഉണ്ടെന്നു ഇപ്പോൾ തോന്നുന്നില്ലെന്നും പ്രിയൻ പറഞ്ഞു. തങ്ങൾ രണ്ടു വർഷം മുമ്പ് ആലോചിച്ച പ്രൊജക്ടാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറെന്ന് കഴിഞ്ഞ ദിവസം ഓഗസ്റ്റ് സിനിമാസ് ഉടമകളിലൊരാളായ ഷാജി നടേശൻ വ്യക്തമാക്കിയിരുന്നു. ആദ്യം അമൽ നീരദിനെ വച്ച് സിനിമ സംവിധാനം ചെയ്യിക്കാനായിരുന്നു തീരുമാനമെന്നും പക്ഷെ അദ്ദേഹത്തിന്റെ തിരക്കുകൾ കാരണമാണ് ചിത്രം ഇത്രയും നീണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ടിപി രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. പ്രിയദർശന്റെ സിനിമയിൽ മോഹൻലാലിനെ നായകനാക്കാനാണു ആലോചിച്ചിരുന്നത്. ചിത്രം ഓദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. രണ്ടു ഹിന്ദി സിനിമകളുടെ ജോലി ഉള്ളതിനാലാണു പ്രിയദർശൻ തൽക്കാലം ഈ സിനിമ വേണ്ടെന്നുവയ്ക്കുന്നത്. അഭിഷേക് ബച്ചൻ നായകനായ സിനിമയാണു അദ്ദേഹം ആദ്യം ചെയ്യുക.