- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ചിത്രത്തിലുള്ളത് ലിസിയുടെ ബോയ് ഫ്രണ്ടല്ല; വർഷങ്ങൾക്ക് മുമ്പുള്ള ചിത്രം പ്രചരിപ്പിക്കുന്നത് ഗൂഢലക്ഷ്യക്കാരെന്നു പ്രിയദർശൻ
വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്‌തെങ്കിലും ലിസിയെക്കുറിച്ചു പ്രചരിക്കുന്ന അപവാദങ്ങളിൽ അസ്വസ്ഥനാണ് സംവിധായകൻ പ്രിയദർശൻ. ലിസിയെക്കുറിച്ച് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ പ്രതികരണവുമായി പ്രിയൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ലിസിയും ബോയ് ഫ്രണ്ട് നരേഷും ദുബായിൽ ന്യൂ ഇയർ അടിച്ചുപൊളിക്കുന്നതായി അടിക്കുറിപ്പിട്ട് നവമാദ്ധ്യമങ്
വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്‌തെങ്കിലും ലിസിയെക്കുറിച്ചു പ്രചരിക്കുന്ന അപവാദങ്ങളിൽ അസ്വസ്ഥനാണ് സംവിധായകൻ പ്രിയദർശൻ. ലിസിയെക്കുറിച്ച് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ പ്രതികരണവുമായി പ്രിയൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.
ലിസിയും ബോയ് ഫ്രണ്ട് നരേഷും ദുബായിൽ ന്യൂ ഇയർ അടിച്ചുപൊളിക്കുന്നതായി അടിക്കുറിപ്പിട്ട് നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോയാണ് പ്രിയനെ ചൊടിപ്പിച്ചത്. ഇത് വ്യാജ വാർത്തയാണെന്ന് പ്രിയദർശൻ വ്യക്തമാക്കി.
ഈ ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പിൽ പറയുന്നതുപോലെയല്ല കാര്യങ്ങൾ. ഒരു അവാർഡ്ദാന ചടങ്ങിനിടെ എടുത്ത ചിത്രമാണിത്. ഈ ഫോട്ടോ വളരെ കാലം മുമ്പുള്ളതാണെന്നും താനും ഈ ഫോട്ടോ കണ്ടിട്ടുള്ളതാണെന്നും പ്രിയൻ പറഞ്ഞു.
നവമാദ്ധ്യമങ്ങളുടെ അനാവശ്യ ഉപയോഗത്തിന്റെ പ്രത്യാഘാതമാണ് ഇത്തരത്തിലുള്ള വാർത്തകൾ ഉണ്ടാകാൻ കാരണം. ഗൂഢലക്ഷ്യക്കാരാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് പ്രിയദർശൻ പറയുന്നത്. ലിസിയുമായി വിവാഹ മോചനത്തിന് തീരുമാനമെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് അപവാദപ്രചരണത്തിനെതിരെ പ്രിയദർശൻ രംഗത്ത് വന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് ചെന്നൈ കുടുംബ കോടതിയിൽ ലിസിയാണ് ഹർജി ഫയൽ ചെയ്തത്.