ലിസി-പ്രിയദർശൻ താര ദമ്പതികൾ വേർപിരിഞ്ഞു. ചെന്നൈ കുടുംബ കോടതിയാണ് വിവാഹ മോചനം അനുവദിച്ചത്. ഇരുപത്തിനാലു വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് പ്രിയദർശനും ലിസിയും വിവാഹമോചിതരായത് വിവാഹമോചനം ആവശ്യപ്പെട്ട് ലിസിയാണ് ആദ്യം ചെന്നൈ കുടുംബകോടതിയിൽ ഹർജി നൽകിയത്. പ്രിയദർശെനതിരെ നൽകിയ ഗാർഹിക പീഡനക്കേസിൽ പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെ ഒത്തു തീർപ്പുണ്ടാക്കുകയും പരസ്പരസമ്മതപ്രകാരമുള്ള വിവാഹമോചനഹർജി നൽകുകയും ചെയ്തു. ഇരുവരുടെയും സ്വത്തുക്കൾ പങ്കുവെക്കുന്നതുൾപ്പടെയുൾപ്പടെയുള്ള നടപടികളും പൂർത്തിയതിനു ശേഷമാണ് ചെന്നൈ കുടുംബ കോടതിയാണ് വിവാഹ മോചനം അനുവദിച്ചത്.

1990 ഡിസംബർ 13നാണ് ലിസിയും പ്രിയദർശനും വിവാഹതരായത്. ഈ പ്രണയ ജോഡികളുടെ വിവാഹം നടക്കാതിരിക്കാൻ പലരും ശ്രമിച്ചെങ്കിലും. ഇരുവരും പിന്മാറിയില്ല. പെട്ടെന്ന് പ്രിയൻ പിന്മാറിയെന്ന വാർത്ത മാദ്ധ്യമങ്ങളിലെത്തി. ഇതോടെ ലിസി ആത്മഹത്യയ്ക്ക് ശ്രമിച്ചതും വാർത്തയായിരുന്നു. കൊച്ചിൻ ഹനീഫയും സുരേഷ് കുമാറും ലിസിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പ്രിയദർശന് വേണ്ടി വീട്ടുകാർ പെണ്ണ് അന്വേഷണവും തുടങ്ങി. അന്ന് സംവിധായകൻ എന്ന നിലയിൽ പ്രിയന് വലിയ തിരക്കായിരുന്നു. ഇടയ്ക്ക് വച്ച് എല്ലാ സിനിമയും പരാജയപ്പെട്ടു. ഇതോടെ ലിസിയുടെ ശാപമാണ് ഇതിന് കാരണമെന്ന് പ്രിയൻ തിരിച്ചറിഞ്ഞു. ഇതോടെ ഇവരുടെ കല്ല്യാണം യാഥാർത്ഥ്യമാവുകയായിരുന്നു.

എന്നാൽ പ്രിയദർശനും ലിസിയും വേർപിരിഞ്ഞത് ഒരു ജ്യോതിഷിയുടെ പ്രവചനത്തെ തുടർന്നാണെന്നും വേറിട്ടു താമസിക്കാൻ ജ്യോതിഷി പറഞ്ഞ കാലാവധി തീരുന്നതോടെ ഈ വർഷം ഡിസംബറിൽ ഇരുവരും പുനർവിവാഹത്തിന് ഒരുങ്ങുന്നെന്നുമായിരുന്നു റിപ്പോർട്ട് പുറത്ത വന്നിരുന്നു. ഇതനുസരിച്ച് ഡിസംബർ ഒന്ന്, അല്ലെങ്കിൽ 13 തീയതികളിലേതിലെങ്കിലും ഇരുവരുടേയും പുനർവിവാഹം നടക്കുമെന്നും റിപ്പോർട്ട് വന്നു. എന്നാൽ ഇതുസംബന്ധിച്ചു വരുന്ന വാർത്തകളെല്ലാം തെറ്റാണെന്നും പുനർവിവാഹം ഒരിക്കലും നടക്കില്ലെന്നും പറഞ്ഞുകൊണ്ട് ഇതുസംബന്ധിച്ച ഊഹാപോഹങ്ങൾക്കു വിരാമമിട്ട് ലിസിതന്നെ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, 24 വർഷം ഒരുമിച്ച് ജീവിച്ച ഇവർ പിരിയാൻ തീരുമാനിച്ചത് ഒരു വർഷം മുമ്പാണ്. എന്തുകൊണ്ടാണ് പിരിയുന്നതെന്ന് ഇരുകൂട്ടരും പറഞ്ഞിട്ടില്ലത്.