- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയെ ചെയർമാനായി സംവിധായകൻ പ്രിയദർശൻ; വലിയ ഉത്തരവാദിത്തം തനിക്കാവുന്ന വിധത്തിൽ പരമാവധി ഭംഗിയാക്കുമെന്ന് പ്രിയൻ
ന്യൂഡൽഹി: 64ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായി സംവിധായകൻ പ്രിയദർശൻ. വലിയ ഉത്തരവാദിത്തമാണ് മുന്നിലെത്തിയിരിക്കുന്നതെന്നും തനിക്കാവുന്നതിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഐഎഎൻഎസിനോട് പറഞ്ഞു. എന്നാൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ജൂറി ചെയർമാന്റെ നിയമനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 35 വർഷമായി ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നയാൾ എന്ന നിലയിൽ പുതിയ ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ നിർവഹിക്കാനാവുമെന്ന് പ്രിയൻ പ്രതീക്ഷ പുലർത്തുന്നു. മലയാളവും ഹിന്ദിയും തമിഴുമുൾപ്പെടെ തൊണ്ണൂറിലേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2007ൽ തമിഴിൽ സംവിധാനം ചെയ്ത കാഞ്ചീവരത്തിന് പ്രിയദർശന് മികച്ച സിനിമയ്ക്കുള്ള അവാർഡ് ലഭിച്ചിരുന്നു. മലയാളത്തിൽ 1996ൽ ഒരുക്കിയ കാലാപാനിക്ക് മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. മോഹൻലാൽ നായകനായ ഒപ്പമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. നിരൂപകശ്രദ്ധയും ബോക്സ്ഓഫീസ് വിജയവും നേടിയിരുന്നു ചിത്രം.
ന്യൂഡൽഹി: 64ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായി സംവിധായകൻ പ്രിയദർശൻ. വലിയ ഉത്തരവാദിത്തമാണ് മുന്നിലെത്തിയിരിക്കുന്നതെന്നും തനിക്കാവുന്നതിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഐഎഎൻഎസിനോട് പറഞ്ഞു. എന്നാൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ജൂറി ചെയർമാന്റെ നിയമനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
35 വർഷമായി ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നയാൾ എന്ന നിലയിൽ പുതിയ ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ നിർവഹിക്കാനാവുമെന്ന് പ്രിയൻ പ്രതീക്ഷ പുലർത്തുന്നു. മലയാളവും ഹിന്ദിയും തമിഴുമുൾപ്പെടെ തൊണ്ണൂറിലേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
2007ൽ തമിഴിൽ സംവിധാനം ചെയ്ത കാഞ്ചീവരത്തിന് പ്രിയദർശന് മികച്ച സിനിമയ്ക്കുള്ള അവാർഡ് ലഭിച്ചിരുന്നു. മലയാളത്തിൽ 1996ൽ ഒരുക്കിയ കാലാപാനിക്ക് മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. മോഹൻലാൽ നായകനായ ഒപ്പമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. നിരൂപകശ്രദ്ധയും ബോക്സ്ഓഫീസ് വിജയവും നേടിയിരുന്നു ചിത്രം.