- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ സിനിമയെയും ബാധിച്ചു; പ്രശ്നങ്ങളൊന്നും ഇപ്പോൾ കൂടെയില്ലാത്തതിനാൽ മനസ് ശാന്തം: വ്യക്തിജീവിതത്തെ കുറിച്ചു പ്രിയദർശൻ പ്രതികരിക്കുന്നത് ഇങ്ങനെ
തന്റെ സിനിമകളെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ ബാധിച്ചിട്ടുണ്ടെന്നു സംവിധായകൻ പ്രിയദർശൻ. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഇതാദ്യമായാണു പ്രിയൻ സംസാരിക്കുന്നത്. വീട്ടിൽ സമാധാനമില്ലാത്ത അവസ്ഥ നമ്മുടെ ക്രിയാത്മകതയെ ബാധിക്കും. മുൻകാലത്തെ ചില ചിത്രങ്ങൾ പ്രതീക്ഷിച്ചത്രയും മികവോടെ പൂർത്തീകരിക്കുവാൻ കഴിയാത്തതിനു കാരണവും അതാണെന്നും പ്രിയദർശൻ പറഞ്ഞു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല സാഹചര്യം. അത്തരം പ്രശ്നങ്ങളൊന്നും ഇപ്പോൾ കൂടെയില്ല. മനസിന് ശാന്തതയുണ്ട്. പുതിയ ചിത്രം അതുകൊണ്ടു തന്നെ നല്ല രീതിയിൽ പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും പ്രിയൻ പറഞ്ഞു. നടി ലിസിയും പ്രിയദർശനും നിയമപ്രകാരം വിവാഹമോചനം നേടിയത് 2014 ഡിസംബർ ഒന്നിനാണ്. പ്രിയദർശനും ലിസിയും പിരിയാനുണ്ടായ കാരണം പല രീതിയിലാണ് മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ എന്തുകൊണ്ടാണ് താനും പ്രിയദർശനും പിരിഞ്ഞതെന്ന് തനിക്കും പ്രിയനും കുട്ടികൾക്കും കോടതിക്കും അറിയാമെന്നും ലിസി പ്രതികരിച്ചിരുന്നു. തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്ന്
തന്റെ സിനിമകളെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ ബാധിച്ചിട്ടുണ്ടെന്നു സംവിധായകൻ പ്രിയദർശൻ. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഇതാദ്യമായാണു പ്രിയൻ സംസാരിക്കുന്നത്.
വീട്ടിൽ സമാധാനമില്ലാത്ത അവസ്ഥ നമ്മുടെ ക്രിയാത്മകതയെ ബാധിക്കും. മുൻകാലത്തെ ചില ചിത്രങ്ങൾ പ്രതീക്ഷിച്ചത്രയും മികവോടെ പൂർത്തീകരിക്കുവാൻ കഴിയാത്തതിനു കാരണവും അതാണെന്നും പ്രിയദർശൻ പറഞ്ഞു.
എന്നാൽ ഇപ്പോൾ അങ്ങനെയല്ല സാഹചര്യം. അത്തരം പ്രശ്നങ്ങളൊന്നും ഇപ്പോൾ കൂടെയില്ല. മനസിന് ശാന്തതയുണ്ട്. പുതിയ ചിത്രം അതുകൊണ്ടു തന്നെ നല്ല രീതിയിൽ പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും പ്രിയൻ പറഞ്ഞു.
നടി ലിസിയും പ്രിയദർശനും നിയമപ്രകാരം വിവാഹമോചനം നേടിയത് 2014 ഡിസംബർ ഒന്നിനാണ്. പ്രിയദർശനും ലിസിയും പിരിയാനുണ്ടായ കാരണം പല രീതിയിലാണ് മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ എന്തുകൊണ്ടാണ് താനും പ്രിയദർശനും പിരിഞ്ഞതെന്ന് തനിക്കും പ്രിയനും കുട്ടികൾക്കും കോടതിക്കും അറിയാമെന്നും ലിസി പ്രതികരിച്ചിരുന്നു. തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ് ബന്ധം അവസാനിപ്പിച്ചതെന്ന് ലിസി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മോഹൻലാലും എംജി ശ്രീകുമാറും മണിയൻപിള്ള രാജുവും അടക്കമുള്ള സുഹൃത്തുക്കൾ ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലാണു പ്രിയനിപ്പോൾ. ചിത്രത്തിൽ മോഹൻലാൽ അന്ധനായാണ് അഭിനയിക്കുന്നത്. അസാധാരണമായ ഒരു ത്രില്ലറായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഒരു കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്ന അന്ധകഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുന്നത്. ശിക്കാർ എന്ന സൂപ്പർഹിറ്റിന് ശേഷം മോഹൻലാലും സമുദ്രക്കനിയും ഒരുമിക്കുന്ന സിനിമ കൂടിയാണ് ഒപ്പം.