- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിസിയുമായുള്ള ജീവിതം സ്വർഗതുല്ല്യം; പിരിഞ്ഞെങ്കിലും പരസ്പര ബഹുമാനത്തിന് കുറവില്ല; വീടിന്റെ മുമ്പിലെ പ്രിയദർശൻ ലിസി എന്ന പേരു താൻ മാറ്റിയിട്ടില്ല; ഡിവോഴ്സിന് കാരണം ഈഗോ മാത്രം; പ്രിയദർശൻ മനസ്സ് തുറക്കുമ്പോൾ
തിരുവനന്തപുരം: താനും ഭാര്യ ലിസിയും തമ്മിൽ പിരിഞ്ഞതിന് ഒരേയൊരു കാരണം മാത്രമേയുള്ളുവെന്ന് സംവിധായകൻ പ്രിയദർശൻ. അത് ഈഗോ ആണെന്നും ഇക്കാരണത്താലാണ് തങ്ങളുടെ വിവാഹബന്ധം വേർപിരിയുന്ന സ്ഥിതിയുണ്ടായതെന്നും പ്രിയദർശൻ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ മനസ്സ് തുറക്കുന്നത്. ലിസിയുമൊത്തുള്ള തന്റെ ജീവിതം സ്വർഗതുല്ല്യമായിരുന്നുവെന്നും പിരിഞ്ഞെങ്കിലും പരസ്പരമുള്ള ബഹുമാനം ഇപ്പോഴും ഇരുവർക്കും കുറഞ്ഞിട്ടില്ലെന്നും പ്രിയദർശൻ പറഞ്ഞു. ഇപ്പോൾ പിരിഞ്ഞിട്ടു പോലും വീടിന്റെ മുമ്പിലെ പ്രിയദർശൻ ലിസി എന്ന പേരു താൻ മാറ്റിയിട്ടില്ല. ഈഗോ മാത്രം ഒഴിവാക്കിയിരുന്നുവെങ്കിൽ ബന്ധം പിരിയേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു ഷോക്കായിരുന്നു. അതിന്റെ കാരണമൊക്കെ വിട്ടേക്ക്. അതെന്തെങ്കിലും ആവട്ടെ. എനിക്കെന്റെ ഭാര്യയെക്കുറിച്ച് ഒരു പരാതിയുമില്ല. എന്റെ വിജയത്തിന്റെ മുഴുവൻ കാരണക്കാരി എന്റെ ഭാര്യയാണ്. ഒരുദിവസം പോലും ഞങ്ങൾ തമ്മിലൊരു വഴക്കുണ്ടായിട്ടില്ല. ഞാനെവിടെ പോയാലും എന്തിന് പോയെന്നോ പൈ
തിരുവനന്തപുരം: താനും ഭാര്യ ലിസിയും തമ്മിൽ പിരിഞ്ഞതിന് ഒരേയൊരു കാരണം മാത്രമേയുള്ളുവെന്ന് സംവിധായകൻ പ്രിയദർശൻ. അത് ഈഗോ ആണെന്നും ഇക്കാരണത്താലാണ് തങ്ങളുടെ വിവാഹബന്ധം വേർപിരിയുന്ന സ്ഥിതിയുണ്ടായതെന്നും പ്രിയദർശൻ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ മനസ്സ് തുറക്കുന്നത്.
ലിസിയുമൊത്തുള്ള തന്റെ ജീവിതം സ്വർഗതുല്ല്യമായിരുന്നുവെന്നും പിരിഞ്ഞെങ്കിലും പരസ്പരമുള്ള ബഹുമാനം ഇപ്പോഴും ഇരുവർക്കും കുറഞ്ഞിട്ടില്ലെന്നും പ്രിയദർശൻ പറഞ്ഞു. ഇപ്പോൾ പിരിഞ്ഞിട്ടു പോലും വീടിന്റെ മുമ്പിലെ പ്രിയദർശൻ ലിസി എന്ന പേരു താൻ മാറ്റിയിട്ടില്ല. ഈഗോ മാത്രം ഒഴിവാക്കിയിരുന്നുവെങ്കിൽ ബന്ധം പിരിയേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നെ സംബന്ധിച്ച് അതൊരു ഷോക്കായിരുന്നു. അതിന്റെ കാരണമൊക്കെ വിട്ടേക്ക്. അതെന്തെങ്കിലും ആവട്ടെ. എനിക്കെന്റെ ഭാര്യയെക്കുറിച്ച് ഒരു പരാതിയുമില്ല. എന്റെ വിജയത്തിന്റെ മുഴുവൻ കാരണക്കാരി എന്റെ ഭാര്യയാണ്. ഒരുദിവസം പോലും ഞങ്ങൾ തമ്മിലൊരു വഴക്കുണ്ടായിട്ടില്ല. ഞാനെവിടെ പോയാലും എന്തിന് പോയെന്നോ പൈസ എന്തിനുവേണ്ടി ചെലവാക്കിയെന്നോ ഒന്നും അവൾ ചോദിച്ചിട്ടില്ല. അതായിരുന്നു എന്റെ വിജയരഹസ്യവും. ലിസി എന്നെ ഒരുവിധത്തിലും ഇറിറ്റേറ്റ് ചെയ്തിട്ടില്ല. എന്റെ കുട്ടികളെ അന്തസ്സായിട്ടാണ് വളർത്തിയത്.
ഒരമ്മ എന്ന നിലയിൽ ഷി വാസ് ദി ബൈസ്റ്റ് മദർ ഇൻ ദ വേൾഡ്. അച്ഛൻ കഷ്ടപ്പെട്ടിട്ടാണ് പടമെടുക്കുന്നതെന്നും ആ പണത്തിന് അതിന്റെ വില കൊടുക്കണമെന്നുമൊക്കെ മക്കളോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ മകൻ വിലയുള്ള ഒരു കാറിൽ കയറില്ല. ഒരിക്കൽ ഞാനൊരു ബീറ്റിൽ കാറ് വാങ്ങിച്ചിട്ട് സ്‌കൂളിൽ അവനെ പിക്ക് ചെയ്യാൻ പോയി. ഇനി മേലിൽ അച്ഛൻ ഈ കാറ് കൊണ്ടുവരരുതെന്നാണ് അവൻ പറഞ്ഞത്. അങ്ങനെ വളരെ സിംപിളായിട്ടാണ് ലിസി കുട്ടികളെ വളർത്തിയത്. പണത്തിന്റെ വില, സ്റ്റാറ്റസ്, അന്തസ്സ് എല്ലാം അവർക്ക് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്.
ഞങ്ങൾ തമ്മിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങൾ ശരിക്കുമൊരു ഈഗോയുടെ പുറത്തുണ്ടായതാണ്. ഞാനൊരു കൺസേർവേറ്റീവ് കുടുംബത്തിൽ ജനിച്ചുവളർന്നതാണ്. പുരുഷന്റെ മനസ്സിലെ ഭാര്യ എന്നുപറയുന്നതിന് മിക്കവാറും അമ്മയാവും മാതൃക. പക്ഷേ കല്യാണം കഴിക്കുമ്പോൾ അമ്മയിൽ കണ്ടിട്ടുള്ള കാര്യങ്ങൾ ഒരിക്കലും ഭാര്യയിൽ പ്രതീക്ഷിക്കരുത്. അത് കിട്ടില്ല. കാരണം വേറൊരു ജനറേഷനിൽ ജനിക്കുന്നവരാണ് ഇവർ. എന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ ലിസിയെ ഭയങ്കര ഇഷ്ടമായിരുന്നു. നടക്കാൻ പറ്റുന്ന കാലം വരെ അച്ഛനാണ് ലിസിയെ എയർപോർട്ടിൽ വിടുന്നതും പിക്ക് ചെയ്യുന്നതുമൊക്കെ. അച്ഛന് എന്റെ അനിയത്തിയെക്കാളും ഇഷ്ടമായിരുന്നു ലിസിയെ. അനിയത്തി ഡോക്ടറേറ്റ് എടുത്തൊരു പ്രൊഫസറാണ്.
അച്ഛൻ അവളോട് പറയുന്നത് ലിസിയുടെ ഡിസിപ്ലിൻ കണ്ടുപഠിക്കെന്നാണ്. ഇത്രയും വർഷം ഞാൻ ലിസിയുമൊത്ത് ജീവിച്ചത് സ്വർഗത്തിൽ തന്നെയാണ്. ഇപ്പോൾ ഞങ്ങൾ തമ്മിൽ പിരിഞ്ഞു. എങ്കിലും എന്റെ വീടിന്റെ മുന്നിലെ 'പ്രിയദർശൻ ലിസി' എന്ന ബോർഡ് ഞാൻ മാറ്റിയിട്ടില്ല. എനിക്കറിയാം, എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അവൾക്ക് എന്നോടുള്ള ബഹുമാനവും എനിക്ക് അവളോടുള്ള ബഹുമാനവുമൊന്നും നഷ്ടപ്പെട്ടില്ലെന്ന്. ഇതൊരു ഈഗോയുടെ മാത്രം പ്രശ്‌നമാണ്-ഗൃഹലക്ഷ്മിയോട് പ്രിയൻ പറഞ്ഞു.