- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന് തീ പിടിക്കുമ്പോൾ വാഴ വെട്ടാനാണ് പലർക്കും താൽപര്യം: അങ്ങനെ വാഴ വെട്ടിയവരാണ് കൂടുതലും; എന്റെ മക്കളെ നോക്കാൻ ലിസി മാത്രമേ ഉള്ളൂ; വേറൊരു സ്ത്രീ ഇനിയെന്റെ ജീവിതത്തിലില്ല; പ്രിയദർശൻ മനസ്സു തുറക്കുമ്പോൾ
അതുവരെ ജീവിതത്തിലൊന്നിനേയും ഞാൻ ഭയന്നിട്ടില്ല. പക്ഷേ ഇതിന് മുമ്പിൽ ഞാൻ ശരിക്കും തകർന്നു പോയി-ലിസിയുമായുള്ള വിവാഹമോചനത്തെ കുറിച്ച് പ്രിയദർശന്റെ പ്രതികരണമാണ് ഇത്. എനിക്ക് ദൈവത്തോട് ഒറ്റ പ്രാർത്ഥനയേയുള്ളൂ. ഇതിനേക്കാൾ വലിയൊരു ദുരന്തം ഇനി ജീവിതത്തിൽ കൊണ്ടുവരരുതേ എന്നാണ് പ്രാർത്ഥന. ഗൃഷലക്ഷ്മിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിന്റെ രണ്ടാം പതിപ്പിലാണ് ലിസിയുമായുള്ള വിവാഹമോചനമുണ്ടാക്കിയ വേദന പ്രിയൻ തുറന്നുപറയുന്നത്. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ-ലിസിയല്ലാതെ വേറൊരു സ്ത്രീ ഇനിയെന്റെ ജീവിതത്തിലില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. 1990 കളിലെ സിനിമകളിൽ മനോഹരികളായ സ്ത്രീകളുമായിട്ടാണ് ഞാൻ വർക്ക് ചെയ്തിട്ടുള്ളത്. അന്തസ്സായിട്ട് പറയാം എന്നെക്കുറിച്ച് ഒരു അപവാദവും ഒരു പത്രംപോലും ഇന്നുവരെ എഴുതിയിട്ടില്ല. അതേപോലെയാണ് ലിസിയുടെ കാര്യവും. മറ്റൊരു പുരുഷനുമായി ബന്ധപ്പെടുത്തി അവരുടെ പേരും കേട്ടിട്ടില്ല. ഇത് ഞങ്ങൾ തമ്മിലുണ്ടായ വല്ലാത്തൊരു ഈഗോയുടെ അവസാനത്തിൽ സംഭവിച്ചതാണ്. വീടിന് തീ പിടിക്കുമ്പോൾ വാഴ വെട്ടാനാണ് പലർക്
അതുവരെ ജീവിതത്തിലൊന്നിനേയും ഞാൻ ഭയന്നിട്ടില്ല. പക്ഷേ ഇതിന് മുമ്പിൽ ഞാൻ ശരിക്കും തകർന്നു പോയി-ലിസിയുമായുള്ള വിവാഹമോചനത്തെ കുറിച്ച് പ്രിയദർശന്റെ പ്രതികരണമാണ് ഇത്. എനിക്ക് ദൈവത്തോട് ഒറ്റ പ്രാർത്ഥനയേയുള്ളൂ. ഇതിനേക്കാൾ വലിയൊരു ദുരന്തം ഇനി ജീവിതത്തിൽ കൊണ്ടുവരരുതേ എന്നാണ് പ്രാർത്ഥന. ഗൃഷലക്ഷ്മിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിന്റെ രണ്ടാം പതിപ്പിലാണ് ലിസിയുമായുള്ള വിവാഹമോചനമുണ്ടാക്കിയ വേദന പ്രിയൻ തുറന്നുപറയുന്നത്.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ-ലിസിയല്ലാതെ വേറൊരു സ്ത്രീ ഇനിയെന്റെ ജീവിതത്തിലില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. 1990 കളിലെ സിനിമകളിൽ മനോഹരികളായ സ്ത്രീകളുമായിട്ടാണ് ഞാൻ വർക്ക് ചെയ്തിട്ടുള്ളത്. അന്തസ്സായിട്ട് പറയാം എന്നെക്കുറിച്ച് ഒരു അപവാദവും ഒരു പത്രംപോലും ഇന്നുവരെ എഴുതിയിട്ടില്ല. അതേപോലെയാണ് ലിസിയുടെ കാര്യവും. മറ്റൊരു പുരുഷനുമായി ബന്ധപ്പെടുത്തി അവരുടെ പേരും കേട്ടിട്ടില്ല. ഇത് ഞങ്ങൾ തമ്മിലുണ്ടായ വല്ലാത്തൊരു ഈഗോയുടെ അവസാനത്തിൽ സംഭവിച്ചതാണ്.
വീടിന് തീ പിടിക്കുമ്പോൾ വാഴ വെട്ടാനാണ് പലർക്കും താൽപര്യം. അങ്ങനെ വാഴ വെട്ടിയവരാണ് കൂടുതലും. എന്റെ അടുത്ത സുഹൃത്തുക്കളൊക്കെ ഞങ്ങളുടെ പ്രശ്‌നങ്ങൾ തീർക്കാൻ ശ്രമിച്ചെങ്കിലും ഈഗോയെന്ന സാധനം അതിനേക്കാൾ മുകളിലായിപ്പോയി. വഴക്കിടുന്ന സമയത്താണ് അങ്ങോട്ടുമിങ്ങോട്ടും ഈഗോ വരുന്നത്. വഴക്കൊക്കെ തീർന്നാൽ തോന്നും എന്തിനായിരുന്നു ഇതൊക്കെ എന്ന്. തീർച്ചയായിട്ടും സ്‌നേഹം തോന്നും. അങ്ങനെ തോന്നാതിരിക്കാൻ ഞങ്ങൾ രണ്ടുപേർക്കും ഒരു കാരണവുമില്ല.
എന്റെ അച്ഛനും അമ്മയും തമ്മിൽ ദിവസവും വഴക്കായിരുന്നു. എല്ലാ ദിവസവും ഒരു മണിക്കൂർ വഴക്ക്. അങ്ങോട്ടുമിങ്ങോട്ടും കുടുംബത്തെ കുറ്റം പറയും. 88 വയസ്സുള്ള അമ്മയും 91 വയസ്സുള്ള അച്ഛനുമാണ് വഴക്കടിച്ചതെന്ന് ഓർക്കണം. ദാമ്പത്യത്തിലെ ഒരുതരം ബോറടിയുണ്ട്. അത് മാറ്റുന്നത് ഇത്തരം വഴക്കാണ്. അമ്മ മരിച്ച് കൃത്യം മുപ്പതാം ദിവസം അച്ഛനും മരിച്ചു. വഴക്കടിക്കാൻ ഇനി അമ്മയില്ലെന്നറിഞ്ഞാണ് അച്ഛൻ ഇത്ര പെട്ടെന്ന് പോയതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
മക്കൾക്ക് ഒരേ സ്‌നേഹമാണ് അച്ഛേനാടും അമ്മയോടും. അവർ രണ്ടുപേരും മെച്വേർഡാണ്. ഇൻഡിപെൻഡന്റാണ്. അവർക്ക് അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. സോ നൗ ഐ തിങ്ക് ലൈഫ് ഈസ് സോ ബ്യൂട്ടിഫുൾ. എന്റെ മനസ്സിനകത്തുള്ള ആഗ്രഹം ഒരുമിച്ചിരുന്നാലും വേറിട്ടിരുന്നാലും ലിസി സന്തോഷമായിട്ടിരിക്കണം എന്നുമാത്രമാണ്. അതെന്റെ ആത്മാർത്ഥമായിട്ടുള്ള ആഗ്രഹമാണ്. കാര്യം എന്തൊക്കെ പറഞ്ഞാലും ലിസി എന്റെ കുഞ്ഞുങ്ങളുടെ അമ്മയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ മക്കളെ നോക്കാൻ അവരല്ലേയുള്ളൂ.
തീർച്ചയായും ഞാൻ കുറേ നാളുകൾ സിനിമയൊന്നും ചെയ്തിരുന്നില്ല. കഥയെഴുതാനോ സിനിമയെക്കുറിച്ച് ആലോചിക്കാനോ ഒന്നും മാനസികമായിട്ട് പറ്റിയിരുന്നില്ല. അതുവരെ ജീവിതത്തിലൊരിക്കലും ഒന്നിനേയും ഞാൻ ഭയപ്പെട്ടിരുന്നില്ല. പക്ഷേ, ഇതിനുമുന്നിൽ മാനസികമായിട്ട് തകർന്നുപോയി. രാവിലെ പത്രത്തിൽ പല വിവാഹമോചനങ്ങളുടേയും വാർത്തകൾ വായിക്കാറുണ്ട്. നമുക്കൊരു വാർത്ത മാത്രമാണത്. എനിക്കിത് സംഭവിച്ചപ്പോഴാണ് ജീവിതത്തിൽ അതെത്രമാത്രം വേദനയുണ്ടാക്കുന്നുണ്ടെന്ന് മനസ്സിലായത്.
ഓരോന്നും നമ്മുടെ ദേഹത്തുകൊള്ളുമ്പോൾ മാത്രമേ എന്താണ് ഇതിന്റെയൊരു ദുരന്തമെന്ന് നമുക്ക് മനസ്സിലാവൂ. എങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോയല്ലേ പറ്റൂ-പ്രിയൻ പറയുന്നു.