2014ലാണ് നടി ലിസിയും പ്രിയദർശനും തമ്മിൽ വേർ പിരിഞ്ഞത്. പരസ്പരമുള്ള ഈഗോയുടെ അവസാനം ബന്ധം വേർപിരിയാൻ ഇരുവരും തീരുമാനിക്കുക ആയിരുന്നു. എന്നാൽ വേർപിരിഞ്ഞ് വർഷങ്ങൾ പിന്നിട്ടപ്പോൾ ലിസിയോടൊത്തുള്ള ജീവിതം വീണ്ടും സ്വപ്‌നം കണ്ട് തുടങ്ങിയിരിക്കുകയാണ് പ്രിയദർശൻ.

ലിസിയല്ലാതെ തന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ലെന്ന് പറഞ്ഞ പ്രിയദർശൻ താൻ ലിസിക്കായി ഇപ്പോഴും കാത്തിരിക്കുകയാണെന്നാണ് പറയുന്നത്. എനിക്കു പ്രണയം തോന്നിയവർക്കൊന്നും എന്നോടു പ്രണയം തോന്നിട്ടില്ല, എന്നോടു പ്രണയം തോന്നിയവരോടൊന്നും എനിക്കും തോന്നിയിട്ടില്ല. ലിസിയല്ലാതെ എന്റെ ജീവിതത്തിൽ ഇനി മറ്റൊരു പെണ്ണില്ല എന്നും പ്രിയദർശൻ പറയുന്നു.

വിവാഹ ശേഷം മകൾ അമ്മു ജനിച്ചതോടെയാണ് ഞാൻ ലിസിയുമായി അഗാധ പ്രണയത്തിലായത്. അതിനുമുമ്പ് ഉണ്ടായിരുന്നത് കമ്മിറ്റ്മെന്റായിരുന്നു എന്നും പ്രിയദർശൻ പറയുന്നു. ഇപ്പോഴും താൻ ലിസിയെ സ്‌നേഹിക്കുന്നെന്നും പ്രിയദർശൻ പറയുന്നു.

സ്ത്രീകൾക്ക് ഒരു പ്രശ്നം ഉണ്ട് നമ്മൾ കൂടുതൽ അടുക്കുമ്പോൾ അവരുടെ ഇൻസെക്യൂരിറ്റി കൂടും. അതും ഞങ്ങളുടെ ബന്ധം ഉലയാൻ കാരണമായിട്ടുണ്ട് എന്നു പ്രിയദർശൻ പറയുന്നു. ഞങ്ങൾ തമ്മിൽ കാണുമ്പോഴൊക്കെ കാര്യങ്ങളൊക്കെ സംസാരിക്കാറുണ്ട്, ഇപ്പോൾ തോന്നുന്നു പഴയതു പോലെ സുഹൃത്തുക്കളായി തുടരാൻ കഴിയുമെന്ന്.

ഇപ്പോൾ രണ്ടു പേർക്കും ജീവിതത്തിൽ ഒരു സ്പേയ് ഉണ്ട്,അതായിരുന്നിരിക്കാം ആവശ്യം, പക്ഷേ തിരിച്ചറിയാൻ 22 വർഷം വേണ്ടി വന്നു. എല്ലാം ഞങ്ങൾ തമ്മിലുള്ള വല്ലാത്തോരു ഇഗോയുടെ അവസാനത്തിൽ സംഭവിച്ചതാണ്. തന്റെ മനസിൽ ഇനിയും ഒരു സ്വപ്നമുണ്ട്. അത് വേർപിരിഞ്ഞ ലിസിയും അമ്മുവും ചന്തുവും ഒരുമിച്ച് ജീവിക്കുന്നതാണ്.