- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനെ കുറിച്ചുള്ള മകൾ കല്ല്യാണിയുടെ വാക്കുകൾ കേട്ട് പ്രിയദർശന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി; ഈ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതെന്ന് പ്രിയദർശൻ: വീഡിയോ വൈറൽ
സിനിമാ താരങ്ങളുടെ മക്കൾ നായികാ നായകന്മാരായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഹലോ'. പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണിയാണ് ഈ ചിത്രത്തിൽ നായിക എങ്കിൽ തെലുങ്ക് താരം നാഗാർജുനയുടെയും അമലയുടെയും മകൻ അഖിൽ അക്കിനേനിയാണ് ഈ ചിത്രത്തിലെ നായകൻ. നാഗാർജുന നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. ഈ ചടങ്ങിൽ പ്രധാന അതിഥി കല്ല്യാണിയുടെ പ്രിയപ്പെട്ട അച്ഛൻ പ്രിയദർശൻ ആയിരുന്നു. ചടങ്ങിനിടെ കല്ല്യാണി തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ട് പ്രിയദർശൻ വികാരധീനനായി. ആ കണ്ണു നിറഞ്ഞൊഴുകുകയും ചെയ്തു. ഓഡിയോ ലോഞ്ചിനിടെ സംസാരിച്ച കല്ല്യാണി തന്റെ സിനിമയിലേക്കുള്ള വരവ് അച്ഛനും അമ്മയും നൽകിയ പിന്തുണ കൊണ്ടാണെന്ന് പറഞ്ഞു. നല്ലൊരു തുടക്കം നൽകിയ സംവിധായകൻ വിക്രം കുമാറിനും നാഗാർജുനയ്ക്കും കൂടെ അഭിനയിച്ച അഖിലിനും കല്ല്യാണി നന്ദി പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു സിനിമയിലൂടെ സംഭവിച്ചതെന്നും നാഗാർജുന സാർ നോക്കിയതുപോലെ മറ്റാരും തന്നെ നോക്കിയിട്ടില്ലെന്നും കല്യാണി
സിനിമാ താരങ്ങളുടെ മക്കൾ നായികാ നായകന്മാരായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഹലോ'. പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണിയാണ് ഈ ചിത്രത്തിൽ നായിക എങ്കിൽ തെലുങ്ക് താരം നാഗാർജുനയുടെയും അമലയുടെയും മകൻ അഖിൽ അക്കിനേനിയാണ് ഈ ചിത്രത്തിലെ നായകൻ.
നാഗാർജുന നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. ഈ ചടങ്ങിൽ പ്രധാന അതിഥി കല്ല്യാണിയുടെ പ്രിയപ്പെട്ട അച്ഛൻ പ്രിയദർശൻ ആയിരുന്നു. ചടങ്ങിനിടെ കല്ല്യാണി തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ട് പ്രിയദർശൻ വികാരധീനനായി. ആ കണ്ണു നിറഞ്ഞൊഴുകുകയും ചെയ്തു.
ഓഡിയോ ലോഞ്ചിനിടെ സംസാരിച്ച കല്ല്യാണി തന്റെ സിനിമയിലേക്കുള്ള വരവ് അച്ഛനും അമ്മയും നൽകിയ പിന്തുണ കൊണ്ടാണെന്ന് പറഞ്ഞു. നല്ലൊരു തുടക്കം നൽകിയ സംവിധായകൻ വിക്രം കുമാറിനും നാഗാർജുനയ്ക്കും കൂടെ അഭിനയിച്ച അഖിലിനും കല്ല്യാണി നന്ദി പറഞ്ഞു.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു സിനിമയിലൂടെ സംഭവിച്ചതെന്നും നാഗാർജുന സാർ നോക്കിയതുപോലെ മറ്റാരും തന്നെ നോക്കിയിട്ടില്ലെന്നും കല്യാണി പറഞ്ഞു. സ്വന്തം മകളെപ്പോലെ അദ്ദേഹം നോക്കിയെന്നും എല്ലാ സഹായങ്ങൾക്കും എപ്പോഴും കൂടെ ഉണ്ടായിരുന്നെന്നും കല്യാണി പറയുന്നു.
മകളുടെ വാക്കുകൾക്ക് ശേഷം മൈക്കിന് മുന്നിലെത്തിയ പ്രിയദർശൻ വളരെ വികാരഭരിതനായാണ് സംസാരിച്ചത്. '40 വർഷത്തിനിടയിൽ 92 സിനിമകൾ ചെയ്തു. എങ്കിലും ഈ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചത്.അഖിലിന്റെ അപ്പൂപ്പൻ അക്കിനേനി നാഗേശ്വര റാവു, അച്ഛൻ നാഗാർജുന, അമ്മ അമല എന്നിവരോടൊപ്പം ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അഖിൽ എന്റെ മകളോടൊപ്പം അഭിനയിക്കുന്നു. ഇതിനപ്പുറം എനിക്ക് എന്ത് വേണം?'
'എന്റെ സഹസംവിധായകരിൽ ഒരാളായ വിക്രമാണ് ചിത്രത്തിന്റെ സംവിധായകൻ. ഇന്ന് എന്നേക്കാൾ മികച്ച സംവിധായകനാണ് അവൻ. മകളെ സിനിമയിൽ പരിചയപ്പെടുത്തി. ഇതിലും വലിയ ഗുരുദക്ഷിണ നീ എനിക്ക് തരാനില്ല. നന്ദി വിക്രം'. ഇടറിയ സ്വരത്തിൽ പ്രിയദർശൻ പറഞ്ഞു. പ്രിയദർശന്റെ വാക്കുകൾ കേട്ട വിക്രം സദസിൽ നിന്ന് എണീറ്റ് വികാരഭരിതനായി അദ്ദേഹത്തെ നോക്കി നന്ദി അറിയിച്ചു. പ്രിയദർശന്റെ പ്രധാന സഹസംവിധായകനായിരുന്നു വിക്രം കുമാർ.