- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹേഷിന്റെ പ്രതികാരം തമിഴിലെത്തുമ്പോൾ നിമിർ; പ്രിയദർശൻ ഉദയനിഥി സ്റ്റാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത് മോഹൻലാൽ
ഫഹദ് ഫാസിലിനെ നായനാക്കി ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് മൊഴിമാറ്റുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അണിയറയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് മോഹൻലാൽ പ്രഖ്യാപിച്ചിരിക്കുകയാണ്.നിമിർ എന്ന പേരിലാണ് ചിത്രം തമിഴിലെത്തുക. ചെന്നൈയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ലാൽ പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശനിയാഴ്ച പുറത്തിറക്കും. പാർവതി, നമിതാ പ്രമോദ്, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മലയാളത്തിൽ അവാർഡുകൾ വാരിക്കൂട്ടിയ മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ് ഫാസിലായിരുന്നു നായകൻ. ഗൗരവ് നാരായണൻ സംവിധാനം ചെയ്യുന്ന ഇപ്പടി വെല്ലും ആണ് ഉദയനിഥി സ്റ്റാലിന്റെ ഉടൻ റിലീസിംഗിനൊരുങ്ങുന്ന മറ്റൊരു ചിത്രം. മലയാളിയായ മഞ്ജിമാ മോഹനാണ് ചിത്രത്തിൽ നായിക.
ഫഹദ് ഫാസിലിനെ നായനാക്കി ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് മൊഴിമാറ്റുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അണിയറയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് മോഹൻലാൽ പ്രഖ്യാപിച്ചിരിക്കുകയാണ്.നിമിർ എന്ന പേരിലാണ് ചിത്രം തമിഴിലെത്തുക.
ചെന്നൈയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ലാൽ പറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശനിയാഴ്ച പുറത്തിറക്കും. പാർവതി, നമിതാ പ്രമോദ്, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മലയാളത്തിൽ അവാർഡുകൾ വാരിക്കൂട്ടിയ മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ് ഫാസിലായിരുന്നു നായകൻ.
ഗൗരവ് നാരായണൻ സംവിധാനം ചെയ്യുന്ന ഇപ്പടി വെല്ലും ആണ് ഉദയനിഥി സ്റ്റാലിന്റെ ഉടൻ റിലീസിംഗിനൊരുങ്ങുന്ന മറ്റൊരു ചിത്രം. മലയാളിയായ മഞ്ജിമാ മോഹനാണ് ചിത്രത്തിൽ നായിക.