- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ സ്റ്റാറുകളുടെ കാലം കഴിഞ്ഞു; സൂപ്പർതാരങ്ങളുടെ അവസാന കാലഘട്ടമാണിപ്പോൾ; സൂപ്പർസ്റ്റാർഡം ആസ്വദിക്കുന്നവരെല്ലാം ദൈവത്തിന് നന്ദി പറയണം; നാളെ ഉള്ളടക്കങ്ങളാകും സൂപ്പർസ്റ്റാറാവുക: പ്രിയദർശൻ
മുംബൈ: ഇന്ത്യൻ സിനിമയിൽ സൂപ്പർസ്റ്റാറുകളുടെ കാലം കഴിഞ്ഞെന്ന് സംവിധായകൻ പ്രിയദർശൻ. ഇപ്പോൾ സൂപ്പർസ്റ്റാർഡം ആസ്വദിക്കുന്നവരെല്ലാം ദൈവത്തിന് നന്ദി പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ രംഗം മാറിക്കൊണ്ടിരിക്കുകയാണെന്നും മികച്ച ഉള്ളടക്കമായിരിക്കും ഇനി സൂപ്പർതാരങ്ങളാവുകയെന്നും അദ്ദേഹം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'സിനിമാ മേഖല മാറിക്കൊണ്ടിരിക്കുകയാണ്. എനിക്കു തോന്നുന്നത് ഇതായിരിക്കും സൂപ്പർതാരങ്ങളുടെ അവസാന കാലഘട്ടമെന്ന്. ഇന്ന് അത് അസ്വദിക്കുന്നത് ആരൊക്കെയായാലും, ഷാരുഖ് ഖാനോ സൽമാനോ അക്ഷയ് കുമാറോ, അവർ ദൈവത്തോട് നന്ദി പറയണം. നാളെ ഉള്ളടക്കങ്ങളാകും സൂപ്പർസ്റ്റാറാവുക.'-പ്രിയദർശൻ പറഞ്ഞു.
സിനിമകൾക്കുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. സിനിമകൾ കൂടുതൽ റിയലിസ്റ്റിക്കാവുന്നതാണ് എനിക്ക് കാണാൻ കഴിയുന്നത്. വിശ്വസനീയമായ സാഹചര്യത്തിലല്ലാതെ നിങ്ങൾക്ക് അതിശയോക്തി കലർത്താനാവില്ല. കോമഡി ആയാലും സീരിയസ് ആയാലും. വിശ്വസനീയമായി എടുക്കുക എന്നതാവും ശരിയായിട്ടുള്ളത്. വിശ്വാസ്യകരമാക്കിയെടുക്കുന്ന ഒരു സിനിമയും പരാജയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോളിവുഡിൽ ഹങ്കാമ 2 ആണ് അദ്ദേഹത്തിന്റേതായി റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം. സൂപ്പർഹിറ്റായി മാറിയ ഹങ്കാമയുടെ രണ്ടാം ഭാഗമാണിത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഈ മാസം 23നാണ് ചിത്രമെത്തുക. കൂടാതെ മോഹൻലാലിനൊപ്പമുള്ള മരക്കാർ അറബിക്കടലിന്റെ സിംഹവും റിലീസിന് ഒരുങ്ങുന്നുണ്ട്. തിയറ്റിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തു.
മറുനാടന് ഡെസ്ക്