'എല്ലാം ഭംഗിയായി നടന്നാൽ രജിസ്റ്റർ വിവാഹം നടത്താം എന്നത് നേരത്തെ ഞങ്ങൾ രണ്ട് പേരും തന്നെ ഒരുമിച്ചെടുത്ത തീരുമാനമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവുംപ്രിയാമണിക്ക് സംശയമില്ല.

വ്യവസായിയായ മുസ്തഫ രാജുമായുള്ള വിവാഹം. ഈ മാസം 23ന് നടക്കും. ബെംഗലൂരുവിൽവച്ച് നടക്കുന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാകും പങ്കെടുക്കുക. കഴിഞ്ഞ വർഷം മെയ് 27നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

'ഞങ്ങൾ രണ്ട് മതത്തിൽ പെട്ട ആൾക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല. അതുകൊണ്ടാണ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. പ്രിയാമണി പറഞ്ഞു.തൊട്ടടുത്ത ദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വിവാഹ സത്കാരം നൽകും. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന് നടി വ്യക്തമാക്കി. വിവാഹവും സത്കാരവുമൊക്കെ കഴിഞ്ഞ് രണ്ട് ദിവസത്തിനകം തന്നെ അഭിനയം തുടരും എന്ന് പ്രിയാമണി വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞാൽ പൂർത്തിയാക്കാൻ രണ്ട് സിനിമകൾ ഉണ്ടെന്നും താരം വ്യക്തമാക്കി.

ബംഗുളുരുവിൽ ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജുമായി വർഷങ്ങൾക്ക് മുമ്പ് ഒരു ഐപിഎൽ ചടങ്ങിൽ വച്ചാണ് പ്രിയാമണി പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.