കൊച്ചി: അമ്മയെ ബഹുമാനിക്കുന്നപുരുഷന് പീഡിപ്പിക്കാനുള്ള മനസ്സ് വരില്ലെന്ന് സിനിമാ നടി പ്രിയങ്ക. നാട്ടിൽ ആരെവേണമെങ്കിലും പീഡിപ്പിക്കാമെന്ന സ്ഥിതിയാണ്. പീഡിപ്പിച്ചവന് കുറെ കാശുണ്ടെങ്കിൽ ആ കുറ്റകൃത്യത്തിൽ നിന്നും ഊരിപ്പോരാം. മുമ്പ് ഇത്തരം സംഭവങ്ങൾ നടന്നത് ഉത്തരേന്ത്യയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇത് കേരളത്തിലേക്ക് മാറി. കേരളത്തിലെ എല്ലാ ആളുകളും വാർത്തകൾക്ക് മുകളിലാണ്.പുതിയ കാര്യങ്ങൾ കിട്ടുമ്പോൾ പഴയത് മറക്കുകയാണ് കേരളത്തിൽ.

കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ഒരാളുടെ പോസ്റ്റ് കണ്ടു ഞെട്ടി. അഞ്ചാം ക്ലാസ്സുകാരിയോടു കാമം തോന്നുന്നു എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഒരാൾ തീർച്ചയായും മാനസിക രോഗിയായിരിക്കും. കുഞ്ഞുങ്ങളെ താലോലിക്കാൻ തോന്നുന്ന പ്രായത്തിൽ അവളോട് കാമം തോന്നുക എന്ന് പറയുമ്പോൾ അവന് എന്തോ അസുഖമുണ്ട്. നാളെ അവനൊരു പെൺകുട്ടി പിറന്നാലും ആ കുട്ടിയോടും അവന് കാമം തോന്നില്ലേ. ഇവനേപ്പോലെയുള്ളവരുടെ ആണത്തം ഇല്ലാതാക്കുകയാണ് വേണ്ടത്. ഇവനേപ്പോലെയുള്ളവന്മാർക്കു വേണ്ടി സംസാരിക്കാനും ഫേസ്‌ബുക്കിൽ ആളുണ്ടല്ലോ എന്നോർത്താണ് നാം ലജ്ജിക്കേണ്ടത്.

സമൂഹത്തിൽ സ്ത്രീകൾക്കെതിരായ ആക്രമണം കൂടി വരികയാണ്. കാശുള്ളവന് ഏതു കുറ്റകൃത്യത്തിൽ നിന്നും ഊരിപ്പോരാം. ഇത്തരം കുറ്റവാളികൾ നമ്മുടെ മുമ്പിലൂടെ ഇപ്പോഴും സ്വൈരവിഹാരം നടത്തുന്നു. ഈയൊരവസ്ഥയായതിനാൽ കുറ്റവാളികൾക്ക ആരെയും പേടിയില്ലാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. മുമ്പ് ഇത്തരം ആക്രമണങ്ങൾ നടന്നിരുന്നത് കേരളത്തിനു വെളുയിലായിരുന്നെങ്കിൽ ഇന്നത് നമ്മുടെ കൺമുമ്പിലാണ് നടക്കുന്നത്. എത്ര വലിയ ദുരന്തം ഉണ്ടായാലും അതിന്റെ ചൂട് വളരെക്കുറച്ചു നാൾ മാത്രമേ നിലനിൽക്കൂ. അടുത്തതു വരുമ്പോൾ ആളുകൾ മുമ്പത്തെക്കാര്യം മറന്നുപോവുന്നു. നിയമം കഠിനമാക്കുകയാണ് ഏക പോംവഴി.

നല്ലൊരു വ്യക്തിയായി വളരണം എന്നാണ് പറഞ്ഞത്. നമ്മെ പോലെത്തന്നെ മറ്റുള്ളവരെയും ഓരോ വ്യക്തികളായി പരിഗണിച്ച് ബഹുമാനം കൊടുക്കണം. ഇതാണ് അച്ഛൻ എന്നെ പഠിപ്പിച്ചത്. സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന കാഴ്ചപ്പാടിലാണ് മാറ്റം വരുത്തേണ്ടത്. ആൺപെൺ വ്യത്യാസമില്ലാതെ അവളെയോ അവനെയോ ഒരു വ്യക്തിയായി വളർത്തുകയാണ് വേണ്ടത്. അല്ലാതെ പോസ്റ്റ് ഇട്ടു പ്രതികരിച്ചതുകൊണ്ടൊന്നും കാര്യമില്ലെന്നും പ്രിയങ്ക വിശദീകരിക്കുന്നു.