- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണേറു തട്ടാതിരിക്കാനായി ധരിച്ച ബ്രേസ്ലെറ്റാണ് ഇത്; വിവാഹം കഴിച്ചാൽ അത് ഒരിക്കലും രഹസ്യമാക്കി വയ്ക്കില്ല; പ്രിയങ്ക ചോപ്ര അണിഞ്ഞത് മംഗൾ സൂത്രയല്ല; സോഷ്യൽ മീഡിയ ചർച്ചകൾക്ക് സൂപ്പർ നടി വിരാമമിട്ടത് ഇങ്ങനെ
മുംബൈ: പ്രിയങ്ക ചോപ്രയുടെ വിവാഹം കഴിഞ്ഞുവോ? സംശയങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്.35 കാരിയായ പ്രിയങ്ക ഇന്റ്‌റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഈ ഊഹപോഹങ്ങൾക്കു കാരണം. വിമാനത്തിൽ ഇരിക്കുന്ന ചിത്രമായിരുന്നു പ്രിയങ്ക ആരാധകർക്കായി പങ്കുവച്ചത്. എന്നാൽ ചിത്രം കണ്ടവരുടെ കണ്ണിൽ ഉടക്കിയതു പ്രിയങ്ക കൈത്തണ്ടയിൽ അണിഞ്ഞ ഒരു ആഭരണമായിരുന്നു. വിവാഹിതരയാവർ ധരിക്കുന്ന മംഗൾസൂത്രയാണോ ഇത് എന്നായിരുന്നു പലരുടെയും സംശയം. ഇതോടെ പ്രിയങ്ക ചോപ്ര രഹസ്യമായി വിവാഹം കഴിച്ചു എന്നായി പ്രചരണം. എന്തായാലും പ്രചരണം ചൂടു പിടിച്ചതോടെ വിശദീകരണവുമായി പ്രിയങ്ക എത്തി. കണ്ണേറു തട്ടാതിരിക്കാനായി ധരിച്ച ബ്രേസ്ലെറ്റാണ് ഇത് എന്നും വിവാഹം കഴിച്ചാൽ അത് ഒരിക്കലും രഹസ്യമാക്കി വയ്ക്കില്ല എല്ലാവരേയും അറിയിക്കും എന്നും പ്രിയങ്ക പറയുന്നു. ബ്രേസ്ലെറ്റിന്റെ ക്ലോസ്അപ്പ് ചിത്രം പങ്കുവച്ചു കൊണ്ടാണ് ആരാധകർക്കു വേണ്ടി പ്രിയങ്ക ഈ വിശദീകരണം നടത്തിയത്. ഊഹാപോഹങ്ങളുടെ അങ്ങേയറ്റമായി ഇതെന്നും കണ്ണേറു തടയാൻ വേണ്ടി ധരിച്ച ബ്രേസ്ലെറ്റ് ആണ് അതെന്നും പ്രിയങ്ക പറഞ
മുംബൈ: പ്രിയങ്ക ചോപ്രയുടെ വിവാഹം കഴിഞ്ഞുവോ? സംശയങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്.35 കാരിയായ പ്രിയങ്ക ഇന്റ്‌റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഈ ഊഹപോഹങ്ങൾക്കു കാരണം. വിമാനത്തിൽ ഇരിക്കുന്ന ചിത്രമായിരുന്നു പ്രിയങ്ക ആരാധകർക്കായി പങ്കുവച്ചത്. എന്നാൽ ചിത്രം കണ്ടവരുടെ കണ്ണിൽ ഉടക്കിയതു പ്രിയങ്ക കൈത്തണ്ടയിൽ അണിഞ്ഞ ഒരു ആഭരണമായിരുന്നു.
വിവാഹിതരയാവർ ധരിക്കുന്ന മംഗൾസൂത്രയാണോ ഇത് എന്നായിരുന്നു പലരുടെയും സംശയം. ഇതോടെ പ്രിയങ്ക ചോപ്ര രഹസ്യമായി വിവാഹം കഴിച്ചു എന്നായി പ്രചരണം. എന്തായാലും പ്രചരണം ചൂടു പിടിച്ചതോടെ വിശദീകരണവുമായി പ്രിയങ്ക എത്തി. കണ്ണേറു തട്ടാതിരിക്കാനായി ധരിച്ച ബ്രേസ്ലെറ്റാണ് ഇത് എന്നും വിവാഹം കഴിച്ചാൽ അത് ഒരിക്കലും രഹസ്യമാക്കി വയ്ക്കില്ല എല്ലാവരേയും അറിയിക്കും എന്നും പ്രിയങ്ക പറയുന്നു. ബ്രേസ്ലെറ്റിന്റെ ക്ലോസ്അപ്പ് ചിത്രം പങ്കുവച്ചു കൊണ്ടാണ് ആരാധകർക്കു വേണ്ടി പ്രിയങ്ക ഈ വിശദീകരണം നടത്തിയത്.
ഊഹാപോഹങ്ങളുടെ അങ്ങേയറ്റമായി ഇതെന്നും കണ്ണേറു തടയാൻ വേണ്ടി ധരിച്ച ബ്രേസ്ലെറ്റ് ആണ് അതെന്നും പ്രിയങ്ക പറഞ്ഞു. താൻ വിവാഹം കഴിക്കുകയാണെങ്കിൽ ഉറപ്പായും അതു പറഞ്ഞിരിക്കുമെന്നും ഒരിക്കലും രഹസ്യമാക്കി വെക്കില്ലെന്നും താരം കൂട്ടിച്ചേർത്തു. നേരത്തെ തന്റെ മുൻ പ്രണയത്തെക്കുറിച്ചും വിവാഹ സങ്കൽപ്പത്തെക്കുറിച്ചുമൊക്കെ പ്രിയങ്ക തുറന്നു പറഞ്ഞിരുന്നു. ഒരുവർഷം മുമ്പുവരെ താൻ ആത്മാർഥമായി ഒരു പ്രണയത്തിലായിരുന്നു. പക്ഷേ ഇപ്പോൾ താൻ സിംഗിളാണെന്നും വ്യക്തമാക്കിയ താരം വിവാഹത്തെക്കുറിച്ചുു തനിക്കു സങ്കൽപങ്ങളുണ്ടെന്നും പറഞ്ഞിരുന്നു.
'സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുന്ന ധാരാളം സുഹൃത്തുക്കൾ തനിക്കുണ്ട്. കുടുംബത്തോടൊപ്പം സാധാരണ ജീവിതം നയിക്കുന്ന താരങ്ങളെയും കണ്ടിട്ടുണ്ട്. അത്തരമൊരു ജീവിതമാണ് ആഗ്രഹിക്കുന്നത്. എന്നും വിവാഹം കഴിച്ച് സെറ്റിൽ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു. വെറും പന്ത്രണ്ടു വയസ്സു പ്രായമുള്ളപ്പോൾ തൊട്ട് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. സ്‌കൂൾ കാലങ്ങളിലെല്ലാം പരിപാടികളിൽ മണവാട്ടിയായി ഒരുങ്ങാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആഭരണങ്ങളും തിളങ്ങുന്ന വസ്ത്രങ്ങളുമൊക്കെ അന്നുതന്നെ ഏറെ ആകൃഷ്ടയാക്കിയിരുന്നു.''- പ്രിയങ്ക പറയുന്നു.