മുംബൈ: ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് ബറെയ്ലി അന്താരാഷ്ട്ര സർവകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം. കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഡിസംബർ 24ന് ബറേലി ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് കൗൺസിലിൽ നിന്ന് പ്രിയങ്ക ബഹുമതി ഏറ്റുവാങ്ങും.

കേന്ദ്രമന്ത്രിമാരായ ഹർഷവർധൻ, രാജേഷ് അഗർവാൾ, യുപി ധനകാര്യ മന്ത്രി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ചാൻസലർ ഡോക്ടർ കേശവ് കുമാർ അഗർവാൾ പ്രിയങ്കയ്ക്ക് മൊമെന്റോ നൽകും. ഇത്രയും വലിയയൊരു ബഹുമതി ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര പ്രതികരിച്ചു.

സിനിമാ മേഖലയിൽ നിന്നുമുള്ള അവാർഡുകൾക്ക് പുറമെ ഫോർബ്‌സ് മാസിക തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയിലും പ്രിയങ്ക ഇടം നേടിയിട്ടുണ്ട്. ഈസ്റ്റേൺ ഐ മാഗസിന്റെ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീകളുടെ പട്ടികയിൽ റെക്കോർഡോടെ ഒന്നാം സ്ഥാനവും സിറിയൻ അഭയാർത്ഥികൾക്ക് തുണയായതിന് മദർ തെരേസ മെമോറിയൽ അവാർഡും നേടിയിട്ടുണ്ട്.