ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയുടെയും നിക് ജൊനാസിന്റെയും വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ ബോളിവുഡ് ലോകത്തെ പ്രധാന ചർച്ച.വിവാഹ നിശ്ചയം കളിഞ്ഞതിന് പിന്നാലെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അന്താരാഷ്ട്ര മാധ്യമങ്ങളിലും വേദികളിലും നിറഞ്ഞു നിൽക്കുന്ന താരജോഡികളുടെ പിന്നാലെയാണ് പാപ്പരാസികൾ.

ഏറ്റവും ഒടുവിൽ ആ ചർച്ച നിക്ക് ജോനാസ് പ്രിയങ്കാ ചോപ്രയെ അണിയിച്ച വിവാഹ മോതിരത്തിൽ എത്തിനിൽക്കുന്നു പാപ്പരാസികളുടെ കണ്ണ്.നിക് ജോനാസിന്റെ ആലാപനം പോലെ തന്നെ തിളക്കമുള്ളതും മനോഹരവുമാണു പ്രിയതമയ്ക്കു നൽകിയ സമ്മാനവും്. ക്യുഷൻകട്ട് വജ്ര മോതിരമാണു നിക് ജോനാസ് പ്രിയങ്കാ ചോപ്രയെ അണിയച്ചത്. രണ്ടു കോടി രൂപ മുതലാണ് ഈ വജ്രത്തിന്റെ വില. പ്ലാറ്റിനത്തിലുള്ള വജ്രമോതിരമായിരുന്നു അത്. ഈ മോതിരം ധരിച്ച് പ്രിയങ്ക ചില പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

കഴിഞ്ഞ മാസം മുംബൈയിലെ പ്രിയങ്കയുടെ വീട്ടിൽവച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നിക്കിന്റെയും പ്രിയങ്കയുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണു ചടങ്ങിൽ പങ്കെടുത്തത്.25 വയസ്സാണ് നിക് ജോനാസിനു പ്രായം. 35 വയസ്സുണ്ട് പ്രിയങ്കാ ചോപ്രയ്ക്ക്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാലെയിലാണ് പ്രിയങ്കയും നിക്കും പരിചയപ്പെട്ടത്. മെറ്റ് ഗാലെയിൽ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങൾ നിക്ക് പങ്കുവയ്ക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് പല പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ചു പങ്കെടുത്തു.