- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസാം ടൂറിസം പ്രോമോഷൻ പരസ്യത്തിൽ പ്രിയങ്ക അഭിനയിച്ചത് 15 കോടി വാങ്ങിയോ? സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാർ തുക കുറയ്ക്കാൻ ആവശ്യപ്പെട്ടിടും നടി നിലപാടിലുറച്ചതിൽ ബോളിവുഡ് ലോകത്തും അതൃപ്തി; ഹോളിവുഡിൽ ചുവടുറപ്പിച്ച താരസുന്ദരി ബോളിവുഡ് വിടുമെന്നും റിപ്പോർട്ട്
നടിയും പാട്ടുകാരിയും ഗ്ളാമർതാരവുമൊക്കെയായി ഇന്ത്യൻ യുവതയുടെ ഹൃദയത്തിൽ കയറിയിരിക്കുന്ന പ്രിയങ്കാചോപ്രയാണ് ഇപ്പോൾ വാർത്തകളിലെ താരം. ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചുവടുറപ്പിക്കുന്ന നടിയുടെ പ്രതിഫലം തന്നെയാണ് വാർത്തകളിൽ നിറയുന്നത്. സർക്കാർ പരസ്യങ്ങളിൽ താരങ്ങളിൽ പലരും സൗജന്യമായി അഭിനയിക്കുമ്പോൾ അസാം ടൂറിസം പ്രോമോഷൻ പരസ്യത്തിൽ പ്രിയങ്ക അഭിനയിച്ചത് 15 കോടി വാങ്ങിയെന്നാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാർ തുക കുറയ്ക്കുന്ന കാര്യം സംസാരിച്ചെങ്കിലും പ്രിയങ്ക സഹകരിച്ചില്ലെന്നും വാർത്തയിൽ പറയുന്നു. മുഴുവൻ തുകയും വാങ്ങിയ ശേഷമാണ് താരം ഡബിംഗിനായി എത്തിയത്. വളരെ അപൂർവം ആളുകൾ മാത്രമാണ് ഇത്തരം പരസ്യങ്ങളിൽ കാശുവാങ്ങുക. അതും തുച്ഛമായ തുക. എന്നാൽ, പ്രിയങ്ക ഇത്രയും ഉയർന്ന തുക നിർബന്ധമായി വാങ്ങിയതിനെതിരെ ബോളിവുഡ് താരങ്ങൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. മുഴുവൻ തുകയും വാങ്ങിയ ശേഷമാണ് താരം പരസ്യ ചിത്രം പൂർത്തിയാക്കിയത്. ഹോളി വുഡിൽ ചുവടു വച്ചതോടെ പ്രിയങ്ക ബോളിവുഡിനെ തഴയാൻ ശ്
നടിയും പാട്ടുകാരിയും ഗ്ളാമർതാരവുമൊക്കെയായി ഇന്ത്യൻ യുവതയുടെ ഹൃദയത്തിൽ കയറിയിരിക്കുന്ന പ്രിയങ്കാചോപ്രയാണ് ഇപ്പോൾ വാർത്തകളിലെ താരം. ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചുവടുറപ്പിക്കുന്ന നടിയുടെ പ്രതിഫലം തന്നെയാണ് വാർത്തകളിൽ നിറയുന്നത്. സർക്കാർ പരസ്യങ്ങളിൽ താരങ്ങളിൽ പലരും സൗജന്യമായി അഭിനയിക്കുമ്പോൾ അസാം ടൂറിസം പ്രോമോഷൻ പരസ്യത്തിൽ പ്രിയങ്ക അഭിനയിച്ചത് 15 കോടി വാങ്ങിയെന്നാണ് റിപ്പോർട്ട്.
വെള്ളപ്പൊക്കത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാർ തുക കുറയ്ക്കുന്ന കാര്യം സംസാരിച്ചെങ്കിലും പ്രിയങ്ക സഹകരിച്ചില്ലെന്നും വാർത്തയിൽ പറയുന്നു. മുഴുവൻ തുകയും വാങ്ങിയ ശേഷമാണ് താരം ഡബിംഗിനായി എത്തിയത്.
വളരെ അപൂർവം ആളുകൾ മാത്രമാണ് ഇത്തരം പരസ്യങ്ങളിൽ കാശുവാങ്ങുക. അതും തുച്ഛമായ തുക. എന്നാൽ, പ്രിയങ്ക ഇത്രയും ഉയർന്ന തുക നിർബന്ധമായി വാങ്ങിയതിനെതിരെ ബോളിവുഡ് താരങ്ങൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
മുഴുവൻ തുകയും വാങ്ങിയ ശേഷമാണ് താരം പരസ്യ ചിത്രം പൂർത്തിയാക്കിയത്. ഹോളി വുഡിൽ ചുവടു വച്ചതോടെ പ്രിയങ്ക ബോളിവുഡിനെ തഴയാൻ ശ്രമിക്കുന്നതായുള്ള വാർത്തകൾ സജീവമാകുന്നതിനിടയിലാണ് പ്രതിഫല വിവാദവുമെത്തിയിരിക്കുന്നത്.ലോസ് ഏഞ്ചൽസിൽ താരം അടുത്തിടെ അപ്പാർട്ട്മെന്റ് വാങ്ങിയതും പുതിയ ബോളിവുഡ് ചിത്രങ്ങളിൽ കരാർ ഒപ്പിടാതെ അകന്നു നിൽക്കുന്നതും ബോളിവുഡ് വിടുന്നതിന്റെ സൂചനയായാണ് കാണുന്നത്.
ക്വാന്റിക്കോ 2 ും ബേവാച്ചും സ്വീകരിക്കപ്പെട്ടാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ താരം പൂർണ്ണമായും ഹോളിവുഡിൽ കാൽ ഉറപ്പിക്കുമെന്നാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ ഇന്ത്യയിൽ ഉണ്ടായിരുന്ന താരം കേവലം ഒരു മാസം മാത്രമാണ് നാട്ടിൽ തങ്ങിയത്.
എബിസി ചാനലിലെ ക്വാന്റിക്കോയാണ് ഇപ്പോൾ താരം ശ്രദ്ധ വച്ചിരിക്കുന്ന പദ്ധതി. ഹോളിവുഡിലെ തന്നെ പ്രമുഖ താരങ്ങളിൽ ഒരാളും ഡബ്ള്യൂഡബ്ള്യൂഇ താരവുമായ റോക്കിനൊപ്പമാണ് പ്രിയങ്ക ബേവാച്ചിൽ എത്തുന്നത്. അതേസമയം താരം സ്‌ക്രിപ്റ്റുകൾ കേൾക്കുന്നുണ്ടെന്നും താരത്തിന്റെ അടുത്ത പ്രൊജക്ട് ഒരു ഇന്ത്യൻ ചിത്രമാണെന്നും റിപ്പോർ്ട്ടുണ്ട്. ഇതിനൊപ്പം താരത്തിന്റെ നിർമ്മാണക്കമ്പനിയുടെ പ്രവർത്തനങ്ങളും നടന്നുവരികയാണ്.