- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ 'ജോനാസ്' ഉപേക്ഷിച്ച് പ്രിയങ്ക ചോപ്ര; നിക്കുമായുള്ള ബന്ധം വേർപിരിയുന്നുവെന്ന് അഭ്യൂഹം; ഗോസിപ്പുകൾ പ്രചരിക്കുമ്പോഴും അഭ്യൂഹങ്ങൾ തള്ളി നടിയോട് അടുത്ത വൃത്തങ്ങൾ; 37 കാരി പ്രിയങ്കയും 27 കാരൻ നിക്കും ദാമ്പത്യം മുന്നോട്ടു നീക്കിയത് നിരവധി വിമർശനങ്ങളെ അതിജീവിച്ച്
ലോസ് ഏഞ്ചൽസ്: ബോളിവുഡിൽ നിന്നും വീണ്ടുമൊരു ഡിവോഴ്സ് വാർത്തയോ? ഹിന്ദി സിനിമാ ലോകത്തിന് എന്നതു പോലെ ഹോളിവുഡിനും ഒരുപോലെ പ്രിയപ്പെട്ട താരദമ്പതിമാരായ നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനാസും തമ്മിൽ വിവാഹ മോചിതരാകുന്നു എന്ന ഗോസിപ്പുകളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരും ഇപ്പോൾ വേർപിരിയാനൊരുങ്ങുന്നുവെന്ന വാർത്തകളാണ് ചൂടുപിടിച്ച ചർച്ചയാകുന്നത്. പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും നിക്കിന്റെ കുടുംബപേരായ ജോനസ് നീക്കിയതാണ് ഈ അഭ്യൂഹങ്ങൾക്കെല്ലാം വഴിവെച്ചിരിക്കുന്നത്. അതേസമയം ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് പ്രിയങ്കയോട് അടുത്ത വൃത്തങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. പ്രിയങ്കയുടെ ദാമ്പത്യത്തിൽ വിള്ളലുകളില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മധു ചോപ്ര പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും മധു ചോപ്ര അഭ്യർത്ഥിച്ചു.
കൂടാതെ നിക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ വർക്കൗട്ട് വീഡിയോയ്ക്ക് പ്രിയങ്ക നൽകിയ കമന്റും ഈ ആരോപണങ്ങളെ തള്ളിക്കളയുന്നതാണ്. 2018 ഡിസംബർ ഒന്നിനാണ് ജോധ്പുരിലെ ഉമൈദ് ഭവൻ പാലസിൽ വച്ച് ഇരുവരും വിവാഹിതരാകുന്നത്. സോഷ്യൽ മീഡിയയിൽ പരസ്പരം ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവെക്കാറുമുണ്ടായിരുന്നു. അടുത്തിടെ നിക്കിനൊപ്പം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങളും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലോസ് ഏഞ്ചൽസിലെ സ്വന്തം വസതിയിൽ വച്ചായിരുന്നു ആഘോഷങ്ങൾ.
37 കാരിയായ പ്രിയങ്കയും 27 കാരൻ നിക്കും തമ്മിലുള്ള വിവാഹത്തിനെതിരേ നിരവധി വിമർശനങ്ങൾ വന്നിരുന്നുവെങ്കിലും അതൊന്നും തങ്ങളുടെ പ്രണയത്തെ ബാധിക്കാൻ ഇരുവരും അനുവദിച്ചിരുന്നില്ല. എല്ലാ വിമർശനങ്ങളെയും അതിജീവിച്ച് ജീവിതത്തിലെ മനോഹര നിമിഷങ്ങളും മറ്റും താരങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
'പുരുഷന്മാർക്ക് തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്യാം. പക്ഷേ സ്ത്രീകൾക്ക് ആയിക്കൂടാ. സമൂഹത്തിന്റെ ഇരട്ടത്താപ്പാണിത്. പുരുഷന്മാർ പകുതി പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാറുണ്ട്. എന്നാൽ ആരും അത് ശ്രദ്ധിക്കാറില്ല. അതെക്കുറിച്ച് സംസാരിക്കാറുമില്ല.
പ്രായ വ്യത്യാസം ഞങ്ങളുടെ പ്രണയത്തിന് തടസ്സമായില്ല. എന്നാൽ വിവാഹത്തിന് ഒരുങ്ങിയപ്പോൾ ചിലർ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. നിക്ക് എന്നോട് പറഞ്ഞു, അതൊന്നും കാര്യമാക്കേണ്ട, എല്ലാം ശരിയാകുമെന്ന്. അദ്ദേഹത്തിന് എന്നെ നന്നായി അറിയാം'- പ്രിയങ്ക പറഞ്ഞു. വിവാഹശേഷവും പ്രചരിച്ച ആരോപണങ്ങളോട് പ്രിയങ്ക ഒരിക്കൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
മറുനാടന് ഡെസ്ക്