ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര പുതുവർഷം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.  എന്നാൽ ആഘോഷത്തിന്  തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം മാത്രം നടി രഹസ്യമാക്കി.അടുത്ത സുഹൃത്തുക്കളോടും കുടുബാംഗങ്ങളോടുമൊപ്പം മുംബൈയ്ക്കു പുറത്തൊരു രഹസ്യകേന്ദ്രത്തിലാണ് പുതുവതസരം ആഘോഷിക്കുകയെന്നാണ് നടി വ്യക്തമാക്കി. മുംബൈക്കു പുറത്ത് എനിക്കൊരു താമസ സ്ഥലമുണ്ടെന്ന് പറഞ്ഞ താരം പൂർണ വിവരങ്ങൾ പുറത്ത് വി്ട്ടില്ല. ഇതോടെ നടിയുടെ രഹസ്യ താമസ കേന്ദ്രം കണ്ടെത്താനുള്ള പെടാപാടിലാണ് പാപ്പരാസികൾ.

സ്ഥലം ഏതെന്നു ഞാൻ പറയില്ല. പറഞ്ഞാൽപ്പിന്നെ നിങ്ങൾ അതെഴുതും. പിന്നീട് എനിക്കു തലവേദനയാകുമെന്ന് നടി പറയുന്നത്.  2015ൽ ജീവിതത്തിലും കരിയറിലും കുറച്ചു മാറ്റങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു. പുതിയ ചുവടുവെയ്പുകൾ നടത്താൻ ആഗ്രഹമുണ്ട്. സിനിമാ  നിർമ്മാണ മേഖലയിലേക്കു കടക്കാനും ആലോചനയുണ്ട്. വരും വർഷം എന്തായാലും പുതിയ ചിന്തകളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക മാദ്ധ്യമങ്ങളോടു പറഞ്ഞു.

ദിൽ ദഡക്‌നേ ദോ, ബാജിറാവോ മസ്താനി എന്നീ ചിത്രങ്ങളാണ് 2015ൽ പ്രിയങ്കയുടേതായി പ്രദർശനത്തിനെത്തുന്ന പ്രധാന ചിത്രങ്ങൾ.